Monday, May 25, 2009

ഞാന്‍ ഇന്ചിപെണ്ണു - കഥ

ഞാന്‍ ഇഞ്ചിപ്പെണ്ണ്‌.

പല കുരങ്ങന്മാരെയും ഇഞ്ചികൊടുത്ത്‌ ഇളക്കിയവള്‍
.ഉറങ്ങുന്ന ഹനുമാന്‍ ദൈവത്തിന്‌ വഴിപാട്‌ ഇഞ്ചി സമര്‍പ്പണം എല്ലാ 'മംഗല്‍ വാറി'ലും -
ചൊവ്വാഴ്ചകളില്‍ ഇഞ്ചി സമര്‍പ്പിക്കുമ്പോള്‍ ഉണര്‍ന്നെണീക്കുന്ന ഹനുമാന്‍ അഭീഷ്ടകാര്യ സിദ്ധിയ്ക്കായി പ്രയത്നിക്കും. ഇവളുടെ ഇഞ്ചി സമര്‍പ്പണം നാളത്തേക്കെങ്കിലും നിര്‍ത്താന്‍.

ഇങ്ങിനെയൊരു വഴിപാട്‌ ഉത്തരേന്ത്യയില്‍ മാത്രമേയുള്ളൂ.

ഇഞ്ചി കടിച്ച കുരങ്ങന്റെ അസ്വസ്ഥത അറിയുന്നവര്‍ക്കേ ആ വഴിപാടിന്റെ ഫല ശ്രുതിയെക്കുറിച്ചും ഭാവനയില്‍ കാണാനാവൂ.അങ്ങിനെ ഞാന്‍ സ്വയം എടുത്തണിഞ്ഞ പേരാണ്‌ ഇഞ്ചിപ്പെണ്ണ്‌.
എന്നെ ഫെമിനിസ്റ്റ്‌ എന്ന് കാണുന്നവര്‍ക്ക്‌ തോന്നും.
എല്ലാത്തിന്റേയും കാരണം തിരയുന്ന മണുക്കൂസന്‍ മാധ്യമ സിണ്ടിക്കേറ്റിലെ മണ്ടച്ചാരിലെ, മൊട്ടത്തലയന്മാരിലെ തലച്ചോറില്‍ വൈറസുകള്‍ കയറ്റി വിട്ടവള്‍.എന്റെ പേര്‌ 'സര്‍വീസ്‌ സ്റ്റോറി' എഴുതുമ്പോഴെ പുറത്തു പറയാനാവൂ.അതല്ലെങ്കില്‍ എനിക്ക്‌ കിട്ടാനുള്ള പ്രിവിലേജുകള്‍ നഷ്ടപ്പെടും - പേരു പോയിക്കിട്ടും- രാത്രി പകലാവും - സൂര്യന്‍ രാത്രിയില്‍ ഉദിയ്ക്കും.

വയസ്സില്‍ താഴെയുള്ള യശ: പ്രാര്‍ത്ഥികളോട്‌ പരേമോദാരയായി സംസാരിക്കുകയും അവന്‍ ' ഇഞ്ചി കടിച്ച' വനാകയാല്‍ പീഡനം ആരോപിയ്ക്കപ്പെട്ട്‌ അവന്റെ സ്ഖലനം നിലയ്ക്കുകയും ചെയ്യും -
ഞാനീയിടെ ഒരു ആള്‍ ദൈവത്തിനെ കണ്ടു.-
ഇതുവരെ അവര്‍ക്കെതിരെ വാളോങ്ങി, പടവാളോങ്ങി തൂലികക്കത്തിയില്‍ കുത്തി നിറുത്തിയിരിക്കുകയായിരുന്നു. ഒരു മാനസിക പ്രശ്നമാണ്‌ എെ‍ അവിടെ എത്തിച്ചത്‌.

മാനസിയുടെ പ്രശ്നം അല്ല-(മാനസി 'കാ' പ്രശ്ന്‌ എന്ന് ഹിന്ദിയില്‍ വായിച്ചേക്കല്ലേ - ഈ പിള്ളേരെക്കൊണ്ട്‌ തോറ്റു.)
സ്ത്രീകളുമായി സൌഹൃദം കൂടി 'ചേച്ചി' 'ഇച്ചേച്ചി' , 'സോദരി', 'ഭവതി' എന്ന പേരില്‍ കൊഞ്ചുന്നവരെ ഇഞ്ചി കടിപ്പിക്കുന്ന പതിവില്‍ ഒരുത്തനിട്ട്‌ പണിഞ്ഞതാണ്‌.
അവന്‍ ഹിന്ദിയിലേ സംസാരിക്കൂ- അവന്‍ ഇപ്പോള്‍ ഇതു വഴി വരാറേയില്ല.

എല്ലാവര്‍ക്കും എന്നെ കാണണം വായിയ്ക്കണം കൊഞ്ചണം എന്ന ആഗ്രഹം ഉണ്ടോ എന്നറിയില്ല.- എനിയ്ക്കത്ര മുഖശ്രീയില്ലാത്തതിനാല്‍ റേഡിയോവിലെ ചര്‍ച്ചയ്ക്കേ പോകൂ-

പി.ഇ. ഉഷയുടെ സാരിത്തലപ്പിലെ ഘ്രാണം ഘോരാഘോരം ഞങ്ങളൊക്കെ ചേര്‍ന്ന് കുടഞ്ഞെറിഞ്ഞപ്പോള്‍ കേരളമാകെ വീണു.മണത്തു വന്ന ഗൌളികള്‍ എത്ര ജന്മങ്ങള്‍ തിന്നു തീര്‍ത്തുഇപ്പോള്‍ ഞാന്‍ ഇഞ്ചിപ്പെണ്ണ്‌- അനാഥയായി മാധ്യമ വെളിച്ചം തട്ടാത്ത ഇടങ്ങളില്‍ രാപാര്‍ക്കുമ്പോള്‍ ദേഷ്യം തോന്നുന്നു.

എല്ലാവരോടും - എഴുതുന്നവരോടൊക്കെ - എഡിറ്റര്‍മാരായ പുരുഷ കേസരികളോട്‌ ദേഷ്യം.
കസവു തട്ടം ഇട്ട്‌ അല്ലെങ്കില്‍ കസവ്‌ നേരിയതിട്ട്‌ ആലുക്കാസ്‌ പെണ്ണിന്റെ പൊലിമയുള്ളവര്‍ക്ക്‌ കഥ എഴുതാം- അവരുടെ പടം കണ്ട്‌ എഡിറ്റര്‍മാര്‍ വീഴും-
സുമുഖിയായ ചന്തക്കാരി എന്ന് പാലക്കാട്‌ ഭാഷ (ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണ്‌ എന്ന് വി.കെ.എന്‍. ഭാഷ)
മുല്ലപ്പൂചൂടി അങ്ങിനെ രവിവര്‍മ്മ ചിത്രത്തില്‍ രതിഭാവം - രഞ്ജിനി രാഗത്തില്‍ രോമാഞ്ചം?

സാദാ പെണ്ണല്ലെന്ന് മറ്റുള്ളവരെ കാണിക്കാന്‍ എന്തൊക്കെ പാടാ പെട്ടത്‌.
ആദ്യം വെരി കോമണ്‍ ഹാബിറ്റ്സ്‌ ഇന്ത്യന്‍സിന്റെ എഴുതി വച്ചു. നമ്പറിട്ട്‌.
പിന്നെ അതിനോടൊക്കെ തിരിഞ്ഞു നിന്നു. പക്ഷേ ചിലത്‌ അതുപോലെ ചെയ്തിട്ടുണ്ട്‌. പോസ്റ്റല്‍ കവറില്‍ സ്റ്റാമ്പല്ലാതെ പോയ സ്റ്റാമ്പുകള്‍ വലിച്ചിളക്കി മാറ്റി വേറെ കത്തിലൊട്ടിച്ചു.കുട്ടികളുടെ പേരുകള്‍ ഗീത, പ്രിയ,രേഖ, മീര, ദേവിക, സുധ, ശാരദ, ഷീല എന്നൊക്കെ താളമുള്ളവ തിരഞ്ഞു വച്ചു.മാധവിക്കുട്ടിയുടെ 'കുട്ടി' യെയെടുത്ത്‌ ഒരു റിഥം കിട്ടാന്‍ വാലാക്കി വച്ചു.
ബാക്കി വന്ന ആഹാരം ഫ്രിഡ്ജില്‍ എടുത്തു വച്ചു. ബില്ല്‌ ഹോട്ടലില്‍ ഞാന്‍ പേ ചെയ്യാം എന്ന് വെറുതെ തര്‍ക്കിച്ചു മറ്റയാള്‍ക്ക്‌ വിട്ടുകൊടുത്തു. ഇതൊക്കെ ഏതു മലയാളിയും ചെയ്യുന്നതുപോലെ ചെയ്തെങ്കിലും അങ്ങിനെയല്ല താന്‍ എന്ന് നടിച്ചു.



ആണുങ്ങളായ എഴുത്തുകാരെ വിമര്‍ശിക്കുമ്പോഴും പല ജൈവ കാരണം കണ്ടെത്താന്‍ വൃഥാ വിഷമിച്ചു. അങ്ങിനെയാണ്‌ ഞാനീ കണ്ടുപിടിത്തം പുറത്തുവിട്ടത്‌ - - ശരിക്കും എന്റെ വെളിപാടല്ല -

എന്റെ തുഷാരേശ്വരിയുടെ.അതും വിവാദമായപ്പോള്‍ തലയൂരിയത്‌ നേരിട്ട്‌ ഫോണ്‍ ചെയ്ത്‌ മാപ്പു പറഞ്ഞിട്ടാണ്‌.'മറ്റാരുമറിയല്ലേ മാഷേ , ഈ ഫോണ്‍ വിളി'.
ഈ കുമ്പസാരക്കുറിപ്പില്‍ ഇതുവരെ ഞാന്‍ കൈവച്ച മേഖലകളും ലേഖനങ്ങളും മറ്റും മറ്റും എഴുതിയാല്‍ അത്‌ ഭീമാകാരം പ്രാപിയ്ക്കും. സിനിമയിലെ ഡയലോഗുപോലും ഞാന്‍ എടുത്ത്‌ വിശകലനം ചെയ്ത്‌ അവയെ കേരള സാമൂഹ്യ (പെണ്‍) യാഥാര്‍ത്ഥ്യങ്ങളുമായി കൂടിക്കെട്ടി വിക്ഷേപണം ചെയ്തിട്ടുണ്ട്‌. അനന്തമായ ആകാശത്തേക്ക്‌ .

മമ്മൂട്ടി ഒരു സിനിമയില്‍ നായികയോട്‌ അരുളിചെയ്യാന്‍ സാദ്ധ്യതയുള്ള ' കരളേ, നമുക്കീ ചരലില്‍ കിടന്നുരുളാം' എന്ന ഒറ്റ വാചകം എടുത്ത്‌ ഞാന്‍ ഇന്റഗ്രേഷന്‍ കൊളുത്തില്‍ വച്ച്‌ ഊതി വീര്‍പ്പിച്ച്‌ മാക്രോ ബലൂണാക്കി വെറുതെ കുത്തിപ്പൊട്ടിച്ചിട്ടുണ്ട്‌.ഇന്റഗ്രേഷന്‍ എന്ന്‌ എഴുതിയത്‌ മനസ്സിലായില്ല അല്ലേ?

മാത്തമാറ്റിക്സിലെ ഡിഫറന്‍ഷ്യേഷന്‍ ഇന്റഗ്രേഷന്‍ ഒക്കെയാണ്‌ ഉദ്ദേശിച്ചത്‌.
അതിലെ ഇംഗ്ലീഷിലെ 'ട' പോലെയുള്ള കൊളുത്തിന്റെ താഴെ വെറുതെ വച്ചു കൊടുത്താല്‍ മതി അതു താനെ വളര്‍ന്ന്‌ ഇന്റഗ്രേഷന്‍ സംഭവിച്ച്‌ കേരളാകാശം മുട്ടും.

ഞാന്‍ എഴുതുന്നതുകൊണ്ട്‌ ഉദ്ദേശിക്കാത്തതും ഉദ്ദേശിച്ചതും ഒക്കെ വായനക്കര്‍ക്ക്‌ എല്ലാം സമം - സമാസമം. എന്റെ തുഷാരേശ്വരി അരുളി ചെയ്ത പീയൂഷധാരയില്‍ നിന്നാണ്‌ എന്നെപോലുള്ളവരുടെ മാനസികാവസ്ഥകളും എന്റെ കഴിഞ്ഞ ഫെമിനിസ്റ്റ്‌ ജീവിത ചക്രത്തിന്റെ പരിണാമാവസ്ഥകളെക്കുറിച്ചും മനസ്സിലായത്‌.നാട്ടുകാര്‍ കാണാന്‍ കൊതിക്കുന്ന പ്രായത്തില്‍ അത്ര ഭംഗിയില്ലാതിരിക്കുക - ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താല്‍ ശരീരം ഇത്തിരി ഭംഗിയാവുന്ന പ്രസവാനന്തരം മധ്യവയസ്സില്‍ കതകില്‍ മുട്ടു കേള്‍ക്കുന്നു എന്ന തോന്നലുണ്ടാവുക - തന്റെ സ്ത്രീത്വം നഷ്ടപ്പെടുന്ന അവസ്ഥയെത്തുമ്പോള്‍ 'മെനോപോസ്‌' എന്ന അവസ്ഥയെക്കുറിച്ചും മറ്റും കലാപരമായി അറിയാന്‍ എം. കൃഷ്ണന്‍ നായര്‍ എപ്പോഴും ഉദ്ധരിച്ചിരുന്ന ബ്ലാക്ക്‌ സ്വാന്‍ എന്ന നോവലല്ല വായിച്ചു നോക്കിയാലും മതി.

കഥ വായിക്കാത്തവര്‍ക്ക്‌ വേണ്ടി-Frau Rosalie എന്ന വിധവ സ്വന്തം ശാരീരികാവസ്ഥയെക്കുറിച്ച്‌, ആര്‍ത്തവ വിരാമത്തെക്കുറിച്ച്‌ അജ്ഞയായിരിക്കുമ്പോള്‍ തന്റെ മകന്റെ ട്യൂട്ടറെ പ്രണയിക്കുന്നു.അപ്പോള്‍ വീണ്ടും സ്ത്രീത്വം ഉണ്ടായി എന്ന് ആര്‍ത്തവ രക്തം കണ്ട്‌ സന്തോഷിക്കുന്നു. ഗര്‍ഭാശയാര്‍ബുദത്തിന്റെ ബ്ലീഡിംഗില്‍ ആശുപത്രിവാസമനുഭവിക്കുന്ന അവസാന നാളുകളില്‍ കറുത്ത അരയന്നത്തെ ഓര്‍ക്കുകയും ചെയ്യുന്ന പ്രമേയം.
രസകരമായ വസ്തുത ആ ചെറുപ്പക്കാരന്‍ ആ സ്ത്രീയുടെ "താന്‍ യുവതിയായി" എന്ന വിശ്വാസത്തെ മാനിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും കൂടിയാണ്‌. സ്വയം വഞ്ചനയാണ്‌ ലോകത്തിലെ ഏറ്റവും വലിയ വഞ്ചന.1920 -ല്‍ തോമസ്‌ മാനിന്റെ ഭാര്യ അദ്ദേഹത്തിന്‌ കൊടുത്ത നുറുങ്ങില്‍ നിന്നുണ്ടാക്കിയ നോവലാണിത്‌.

എല്ലാവരോടും ദേഷ്യം തോന്നുക. ഭര്‍ത്താവിനും പത്രാധിപര്‍ക്കും വേണ്ടാതെ വരുക എന്ന അവസ്ഥ എത്ര ഭീകരം അല്ലേ?എന്റെ തുഷാരേശ്വരി ദേവി ഒരു കാര്യം കൂടി പറഞ്ഞു - അത്‌ നമ്മുടെ അയ്യപ്പനെയും വിനയചന്ദ്രനെയും കുറിച്ചാണ്‌. അവരുടെ കവിതാമൂല്യ ശോഷണത്തിന്റെ പൊരുള്‍!ശ്രദ്ധനേടാന്‍ കാണിക്കുന്ന വികൃതികള്‍! അതാണ്‌ ഞാന്‍ നേരത്തെ പുറത്തു വിട്ട കണ്ടുപിടിത്തം പുകിലുണ്ടാക്കിയത്‌.

അവര്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പേരക്കുട്ടികളെ നോക്കാറായേനേ - ആ ജൈവ കാരണം അവരെ അസ്വസ്ഥരാക്കുകയും വിവിധ കവിതകള്‍ നാലഞ്ചു വാരികകളില്‍ ഒരേ ആഴ്ചകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ പിന്നാമ്പുറ രഹസ്യം! മാധവിക്കുട്ടിയുടെ മകന്‍ അതുകണ്ടറിഞ്ഞ്‌ പൂനയില്‍ പേരക്കുട്ടികളുടെ ' ലാളന'യേല്‍ക്കാന്‍ കൊണ്ട്‌ പോയതിനും കാരണം മറ്റൊന്നല്ല.

ഇതൊക്കെ പറയാന്‍ ഒരാള്‍ ദൈവം തന്നെ വേണമല്ലോ?അല്ലെങ്കില്‍ തല പോയതു തന്നെ.അമ്മ പറഞ്ഞ വാചകം മുറി ഇംഗ്ലീഷില്‍If nobody loves you,If nobody fights for you,If nobody cares about you,If nobody even minds youI will change my name to NOBODYഎനിക്ക്‌ എഴുതിനിറയ്ക്കാന്‍ ആവേശമായി.
പക്ഷേ ഇനിയില്ല - ഇനിയീ മനസ്സില്‍ ഫെമിനിസമില്ല ആക്ടിവിസമില്ല.

തുഷാരേശ്വരിയോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സന്യാസത്തിന്റെ വക്കിലെത്തിയിരുന്നു. മനസ്സിലിങ്ങനെയോര്‍ത്തു.

'അടുത്ത ജന്മത്തില്‍ തിരിച്ചു വന്നാല്‍ ഒരു ഭ്രാന്തിയായി മൌനമായി പുലമ്പാം' ഇത്‌ ഒരു കവിതയായി ഇനി നമ്മുടെ പ്ലവംഗ ശിങ്കന്മാര്‍ വായിച്ചേക്കുമോ
എന്ന ഭയത്തോടെ
സ്നേഹപൂര്‍വം

ഇഞ്ചി

13 comments:

അനാഗതശ്മശ്രു said...

ഞാന്‍ ഇഞ്ചിപ്പെണ്ണ്‌.
കഥ
ആ ബ്ളോഗറുമായി ഒരു ബന്ധവുമില്ലാത്ത കഥ..

ആ വാക്കു ഉപയോഗിച്കു എന്നു മാത്രം ..

New post

Anonymous said...

Writing style is good. I really enjoyed the way you have written.

Thanks for introducing the book Black Swan.

Do write a lot.

Have a nice day.

Vinu

Unknown said...

എനിക്കൊന്നും തന്നെ മനസ്സില്ലായില്ല...വിവരം കുറവായതു കൊണ്ടാകും...സ്റ്റൈല്‍ എനിക്കിഷ്ടായി,ഒരു ഒഴുക്കുണ്ട്... :)

Muyyam Rajan said...

Really Good.

ഹന്‍ല്ലലത്ത് Hanllalath said...

എന്താ ഇത് സാധനം ..?
കഥയാണോ...അതോ.....

Anonymous said...

ഇത് ശാരദക്കുട്ടി എന്ന എഴുത്തുകാരിയെ കുറിച്ചാണോ ...?
അല്ലെങ്കില്‍ ക്ഷമിക്കൂ .
എന്തായാലും വ്യക്തിവിദ്വേഷത്തിന്റെ മടുപ്പിക്കുന്ന ഗന്ധം വരികളില്‍ .....ഇനി കഥ ആണെങ്കില്‍ കൂടി

ബഷീർ said...

മൃദുൽ പറഞ്ഞപൊലെ.. എനിക്കും ഒന്നും മനസിലായില്ല എന്ന് പറയാൻ ഞാനില്ല.

:) എനിക്കെല്ലാം മനസ്സിലായി. പക്ഷെ....

കുഞ്ഞന്‍ said...

മാഷെ..

എനിക്കൊന്നും മനസ്സിലായില്ല, രണ്ടുമൂന്ന് പ്രാവിശ്യംകൂടി വായിക്കട്ടെ...

Sureshkumar Punjhayil said...

Ingi ganbheeram... Athishayippikkunnilla thanne. Ashamsakal...!!!

asdfasdf asfdasdf said...

സുഭാഷ് ചന്ദ്രന്റെ കഥകളും മേതിലിന്റെ നോവലുകളും ആര്‍ത്തിയോടെ വായിച്ചിട്ടുണ്ട്., വായിക്കാന്‍ തോന്നിപ്പിച്ചിട്ടൂണ്ട്.

Unknown said...

:)

G.MANU said...

Nice Craft....

കുറുമാന്‍ said...
This comment has been removed by the author.