Thursday, July 23, 2009

സൂര്യ റ്റീവിയില്‍ പൊന്‍പുലരി എന്ന പ്രഭാത പരിപാടിയിലെ അതിഥിയായി

സൂര്യ റ്റീവിയില്‍ പൊന്‍പുലരി എന്ന പ്രഭാത പരിപാടിയിലെ അതിഥിയായി അരമണിക്കൂര്‍ സംസാരിച്ച വീഡിയോ ദൃശ്യങ്ങള്‍...

യൂ റ്റ്യൂബിലൂടെ...

ബ്ലോഗിനെ പറ്റിയും അല്‍പ്പ സ്വല്‍പ്പം അറിയാവുന്നതു പറഞ്ഞതും...

സൂര്യ റ്റീവിയില്‍ കാണാന്‍ കഴിയാത്തവര്‍ ക്കു വേണ്ടി....
വീഡിയൊ കഷ്ണം ഒന്ന്


വീഡിയൊ കഷ്ണം രണ്ട്‌

വീഡിയൊ കഷ്ണം മൂന്ന്

വീഡിയൊ കഷ്ണം നാലു


വീഡിയൊ കഷ്ണം അഞ്ച്‌

വീഡിയൊ കഷ്ണം ആറു

26 comments:

അനാഗതശ്മശ്രു said...

സൂര്യ റ്റീവിയില്‍ പൊന്‍പുലരി എന്ന പ്രഭാത പരിപാടിയിലെ അതിഥിയായി അരമണിക്കൂര്‍ സംസാരിച്ച വീഡിയോ ദൃശ്യങ്ങള്‍...

യൂ റ്റ്യൂബിലൂടെ...

ബ്ലോഗിനെ പറ്റിയും അല്‍പ്പ സ്വല്‍പ്പം അറിയാവുന്നതു പറഞ്ഞതും...


സൂര്യ റ്റീവിയില്‍ കാണാന്‍ കഴിയാത്തവര്‍ ക്കു വേണ്ടി

നിരക്ഷരന്‍ said...

ബ്ലോഗില്‍ നിരക്ഷരന്‍ എന്നൊരു അക്ഷരാഭ്യാസമില്ലാത്തെ ഒരുത്തന്‍ ഉണ്ടെന്ന് പേരെടുത്ത് പരാമര്‍ശിക്കാത്തതുകാരണം ഞാന്‍ ഈ പോസ്റ്റ് ബഹിഷ്ക്കരിക്കുന്നു.... :) :)

ഇന്റര്‍വ്യൂ നടത്തിയ കക്ഷി, പാലക്കാട് ഒരു വേദിയില്‍ ഇരിക്കുമ്പോള്‍ നിരക്ഷരന്‍ എന്ന പേര് കേട്ട് ഞെട്ടിത്തരിക്കുന്നതും, തൊട്ടടുത്തിരുന്നിരുന്ന ‘കമ്പ്യൂട്ടര്‍ വിഭാഗം മേധാവിയോട് ‘ ങ്ങേ...അങ്ങനൊരുത്തനും ഉണ്ടോ എന്ന് ചെവിയില്‍ ചോദിക്കുന്നതും നേരിട്ട് കണ്ടതുകൊണ്ട് ബഹിഷ്ക്കരണം അധികകാലത്തേക്ക് തുടര്‍ന്നുകൊണ്ടുപോകാതെ അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതാണ്.... :):):)

അഭിനന്ദനങ്ങള്‍ മാഷേ... :)

അനാഗതശ്മശ്രു said...

മേധാവി ആ ചാനലുകാരനെ തോന്ന്യാസിയെ കാണിച്ചു കൊദുത്തപ്പൊ പോലും അതിശയം വിട്ടില്ല..
പിന്നെ നീരു അക്ഷര എന്നൊക്കെ പിരിച്ചു...വ്യാഖ്യാനിക്കുന്നതു കണ്ടാരുന്നൊ?

ശ്രീ said...

ഇന്റര്‍വ്യൂ ക്ലിപ്സ് കണ്ടു. ആശംസകള്‍ മാഷേ

prasanna said...

അനഗതസ്മശ്രു/ ആര്‍. രാധാകൃഷ്ണന്‍

ഇന്റര്‍വ്യൂവില്‍ പറഞ്ഞ പലകാര്യങ്ങളോടും യോജിപ്പുണ്ട്. വീക്ഷണങ്ങള്‍ക്ക് ഓരിജിനാലിറ്റിയുണ്ട്. നന്നായിരിക്കുന്നു.

ഒരുകാര്യം കൂടി പറയട്ടെ,

ഇന്റര്‍യൂവില്‍ താങ്കള്‍ പറഞ്ഞു, വരമൊഴി ഉണ്ടാക്കിയ ആളിനെക്കുറിച്ച്, ‘സി.ജെ. സിബു എന്തോ ആണ്‍്’എന്ന്. പ്രത്യേകിച്ചു ‘ബ്ലോഗിന്റെ ചരിത്രം പഠിച്ചതില്‍ നിന്നു മനസിലായതാണ്‍്’ എന്നും പറഞ്ഞു. ആ രണ്ടാമത്തെ വാചകം പറഞ്ഞില്ലായിരുന്നെങ്കില്‍ ആദ്യത്തെ വാചകം ഒരു പക്ഷെ സ്വാഭാവികമാകുമായിരുന്നു.

ബ്ലോഗിന്റെ ചരിത്രം പഠിച്ച ഒരാള്‍ അതും ഒരു നാഷനല്‍ ടിവി പ്രോഗ്രാമില്‍ വരമൊഴിയുടെ നിര്‍മ്മാതാവിനെ അങ്ങനെ നിസ്സരമായി പരിചയപ്പെടുത്തിയതു ശരിയായില്ല എന്നഭിപ്രായപ്പെടുന്നു.

അനാഗതശ്മശ്രു said...

പ്രസന്ന..

അങ്ങിനെ ഞാന്‍ സിബുവിനെ നിസ്സാരനാക്കിയൊ? ഇനിഷ്യല്‍ ഓര്‍ മ്മ വരാതിരുന്നതിനാലാണു അങ്ങിനെ വന്നത്..ക്ഷമിക്കുക

സിബു തന്നെ എഴുതിയ ഒരു ലേഖനം നാട്ടുഭാഷ്യം എന്ന മാസികയില്‍ പ്രസിധീകരിച്ചതു എന്റെ കയ്യിലുണ്ട്...അതൊക്കെ അല്ലേ ഞാന്‍ പറഞ്ഞുള്ളൂ

യൂണികോഡിലെ ആദ്യ മലയാളം ബ്ലോഗ് കൈപ്പള്ളിയുടേതാണെന്നും മറ്റു പല കാര്യങ്ങളും ചര്‍ ച്ച ചെയ്യാനുള്ള വേദിയായിരുന്നില്ലല്ലൊ അതു..

പിന്നെ ആ അഭിമുഖം ഒരു തയ്യാറെടുപ്പും കൂടാതെ ഒരു ചോദ്യാവലിയും ഇല്ലാതെ ആയിരുന്നതിനാല്‍ തെറ്റു പറ്റിയിട്ടുന്ടെങ്കില്‍ നിര്‍ വ്യാജം ഖേഡിക്കുന്നു

Helper | സഹായി said...
This comment has been removed by the author.
റീനി said...

ഇന്റെര്‍വ്യൂ കണ്ടു. ആശംസകള്‍!

മൂന്ന് എഴുത്തുകാര്‍ താമസിക്കുന്ന വീട്ടില്‍ അക്ഷരങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാറുണ്ടോ? അക്ഷരക്കൂനകള്‍ ഉണ്ടാവാറുണ്ടോ?

അനാഗതശ്മശ്രു said...

ശ്രീ റീനി ആശം സകള്ക്കു നന്ദി..

റീനിയുടെ കമന്റ് ഇഷ്ടമായി

സഹായി..
ലിങ്ക് തരൂ... അത്യാവശ്യം അപ്ഡേറ്റ് ചെയ്യാമല്ലൊ..
കൈപ്പള്ളിയുടേതാനെന്നു എനിക്കും ഉറപ്പൊന്നുമില്ല..
പലതു കേട്ടുകേള്‍ വി മാത്രമേ ഉള്ളൂ...

Helper | സഹായി said...
This comment has been removed by the author.
അനാഗതശ്മശ്രു said...

sahayee....Thank you very much

എഴുത്തഛന്‍‍‍‍‍‍ said...

വിശ്വപ്രഭയും, പെരിങ്ങന്‍സും, സിബുവും അങ്ങനെ നൂറ്‌കണക്കിനാളുകള്‍ മുന്നിലുണ്ട്

ഇന്നലെ വന്നവര്‍‍‍ മലയാളം ബ്ലോഗിന്റെ ചരിത്രം ചികയുന്നതു കാണുമ്പോള്‍‍ കരയാന്‍‍ തോന്നുന്നു.

100 വേണ്ട, 50, അല്ലെങ്കില്‍‍ അതിന്റെ പകുതി ആളുടെ ലിങ്ക് ഇവിടെ തരൂ.

Helper | സഹായി said...
This comment has been removed by the author.
എഴുത്തഛന്‍‍‍‍‍‍ said...

വിവരക്കേട് വിളിച്ചു പറഞ്ഞാല്‍‍ എടപെടും, അല്ലെങ്കില്‍‍ നാളെ വരുന്ന കിടാങ്ങളും നിന്റെ ചരിത്രം കണ്ട് പലതും പറയും കുഞ്ഞേ.

ഹെല്‍‍പറാദ്യം നിണ്ടനിരയുടെ ലിസ്റ്റ് /ലിങ്ക് ഇട്, എന്നിട്ടാകട്ടെ കൂടുതല്‍‍‍ ചര്‍‍ച്ചകള്‍‍‍.

Helper | സഹായി said...
This comment has been removed by the author.
എഴുത്തഛന്‍‍‍‍‍‍ said...

അപ്പോള്‍‍ ഇത്ര നേരം ആയിട്ടും കിടാവിന് എന്റെ ചോദ്യം എന്തോന്നാ മനസ്സിലായില്ലേ.

അല്ലാ... പറഞ്ഞ ലിങ്കൊക്കെ എവടെയ്.. മുങ്ങിപ്പോയോ?

Helper | സഹായി said...
This comment has been removed by the author.
അനിൽ@ബ്ലൊഗ് said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അനാഗതശ്മശ്രൂ,

എന്താണ്‌ ഈ കമന്റുകള്‍ ഡെലീറ്റുന്ന പരിപാടി?

ഞാനും ഒരു ഹരിപ്പാടുകാരന്‍ തന്നെ.

ഒന്നുകില്‍ എഴുത്തഛന്‍ എന്ന പേരിലെ കമന്റുകളും കൂടി ഡെലീറ്റുക

അല്ലെങ്കില്‍ മൊത്തം കാണിക്കുക അതല്ലെ ഭംഗി?.

കാരണം ബ്ലോഗിന്റെ ചരിത്രം ആരും ആരെയും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല

ഒന്നു സെര്‍ച്‌ ചെയ്താല്‍ മനസ്സിലാക്കവുന്നതെയുള്ളു

അനിൽ@ബ്ലൊഗ് said...

പണിക്കര്‍ സാര്‍,
ആ കമന്റുകള്‍ ഇട്ടവര്‍ തന്നെ ഡിലീറ്റിയതാ.
:)

എഴുത്തഛന്‍‍‍‍‍‍ said...

മലയാള ബൂലോകത്തിന്റെ ചരിത്രം ഒരു വിവരദോഷി വിഡ്ഡിത്തം പറഞ്ഞ് വിവാദം ഉണ്ടാക്കാന്‍‍ ശ്രമിക്കുന്നത് കണ്ടപ്പോളാണ് ഞാന്‍‍ കമന്റിയത്.
നന്നായി അറിയാവുന്ന കാര്യത്തില്‍‍ സംസാരിച്ചാല്‍‍ പോരേ. അത്രയേ ഉദ്ദേശിച്ചുള്ളൂ.

ramesh said...

താങ്കളുടെ അഭിമുഖം കണ്ടു അഭിനന്ദനങ്ങള്‍ വിമര്‍ശനം നേരിട്ട് കാണുമ്പോള്‍ പറയാം.

കുഞ്ഞന്‍ said...

മാഷെ..

അഭിനന്ദനങ്ങള്‍ മാഷെ, അങ്ങിനെയൊരു വേദിയില്‍ ഇരിക്കാനും അഭിപ്രായം പറയാനും സാധിച്ചതില്‍..!

അനാഗതശ്മശ്രു said...

ഇന്ഡിയ ഹെറിറ്റേജ്

ഞാന്‍ അല്ല കമന്റ് ഡിലീറ്റ് ചെയ്യുന്നത്

കമന്റ് എഴുതുന്നയാള്ക്കും അതു വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലൊ..

ബ്ളോഗിന്റെ ചരിതം പിതാമഹന്മാര്‍ ഒക്കെ തര്‍ ക്കവസ്തു ആണെന്നു മനസ്സിലായതിനാല്‍

വിവരം ഉണ്ടെന്നു ധരിക്കുന്നവര്‍ വിവരദോഷികളെ വെറുതെ വിടുക ..അതല്ലേ അഭികാമ്യം

cibu cj said...

മലയാളത്തിൽ ഇന്നത്‌ ആദ്യമുണ്ടാക്കിയതു ഇന്നയാളാണ്‌ എന്നു പറയുന്നതേ നിറുത്തണം. പറയേണ്ടത്‌ സംഗതിയുടെ സവിശേഷതകളാണ്‌. പിന്നെ, എന്തിന്റേയും ആദ്യത്തേത്‌ ഏതെന്നു തീരുമാനിക്കുന്നത്‌ എളുപ്പവുമല്ല; അതിനൊരുത്തരം മാത്രമാവില്ല; ആത്യന്തികമായി അത്‌ അനാവശ്യവുമാണ്‌.

കമ്പ്യൂട്ടർ എന്തെന്നറിയാത്ത ആദിവാസിക്ക്‌ അതിനെ പറ്റി പറഞ്ഞുകൊടുക്കുകയാണെന്നു വിചാരിക്കുക. അവിടെ കമ്പ്യൂട്ടർ ആദ്യം കണ്ടുപിടിച്ചത്‌ ഇന്നയാളാണ്‌ എന്നുപറയുന്നതിന്റെ വാല്യു എന്താണ്‌? ഒന്നുമില്ല. അതിനുപിന്നിൽ ഒരു കഥയുണ്ടെങ്കിൽ അതുപറയാം. അല്ലെങ്കിൽ അതു പറയേണ്ടകാര്യമേ ഇല്ല.

അതുപോലെ യുണീക്കോഡിനെ പറ്റി പറയുന്നത്‌ - അതൊരു ടെക്നിക്കൽ കാര്യമാണ്‌. എഞ്ചിനീയർമാർമാത്രം അറിയേണ്ടകാര്യമാണത്‌. കമ്പ്യൂട്ടറിന്റെ ഉള്ളിൽ ട്രാൻസിസ്റ്ററുകളാണ്‌ എന്നു ഒരു യൂസററിയേണ്ടകാര്യം വല്ലതുമുണ്ടോ. ഇല്ല. അതുപോലെ തന്നെ.

Jyothibai Pariyadath said...

കണ്ടൂ :)