Wednesday, April 30, 2008

പൂരത്തിന്‌ കോളടിച്ച കോളേജ്‌

പാലക്കാട്‌- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന എന്‍ ജിനീയറിം ഗ് കോളേജ്‌ തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.

വെള്ളാപ്പള്ളി പറഞ്ഞത്‌ -പൂരത്തിന്റെ ലാഭം 2 നായര്‍ ദേവസ്വങ്ങള്‍ പങ്കിട്ടാല്‍ പോരാ-

അഥവാ മറ്റു ക്ഷേത്രങ്ങളുടെ പരിശ്രമത്തിന്‌ നോക്കു കൂലി വാങ്ങുകയാണ്‌ ഈ ദേവസ്വങ്ങള്‍ എന്ന്-

എന്നാല്‍ ഇതാ ഒരു കോളേജ്‌ 'നോക്കുകൂലി' വാങ്ങിയത്‌ നാല്‍പതിനായിരം രൂപപയോളം എന്നാണ്‌ റിപ്പോര്‍ട്ട്‌ -

നിജസ്ഥിതി കുട്ടികളോട്‌ ചോദിച്ചു മനസ്സിലാക്കുക-


ഇനി കേട്ടകാര്യം പറയാം -

കോളേജ്‌ അധികൃതര്‍ ബ്ലോഗിനെതിരെ മാന നഷ്ടക്കേസ്‌ കൊടുക്കുമോ എന്നറിയില്ല-

ഈ കോളേജില്‍ ഒരു ദിവസം ഒരു കുട്ടി കോളേജില്‍ ഹാജരാകാതിരുന്നാല്‍ 100 രൂപ കൊടുക്കണം-ഫൈന്‍-ഈ സാധാരണ നിയമം (നിയമം ആരുടെ?)

പൂരം പ്രമാണിച്ച്‌ ആ മേഖലയില്‍ നിന്ന് വരാതിരുന്നകുട്ടികള്‍ 400- നടുത്ത്‌ വരും-

അപ്പോള്‍ കാശത്രെ ?

റിയാലിറ്റി ഷോ നടത്താതെ (sms) വാങ്ങാതെ എത്ര എത്ര കോണ്‍ ഫിഡന്റ്t ആയാണ്‌ കുറേപ്പേര്‍ക്ക്‌ കാശുണ്ടാകാനുള്ള വഴികള്‍


പൂരത്തിന്‌ കോളടിച്ച കോളേജ്‌

പാലക്കാട്‌- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന എന്‍ ജിനീയറിം ഗ് കോളേജ്‌ തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.

Thursday, April 17, 2008

“ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം...

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുംള്ളതു.
മത്തായി എഴുതിയ സുവിശേഷം, അധ്യായം 5  .3


ഈ വരി ബൈബിളില്‍ ഉള്ളതാണു...

ഇതിന്റെ യഥാര്‍ ഥ അര്‍ ഥം ഇതുവരെ എനിക്കു മനസിലായിട്ടില്ല..

അറിവുള്ളവര്‍ സഹായിക്കുമൊ?


കൈപ്പള്ളിയുടെ ബൈബിളില്‍ അതിന്റെ വരികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണു..
http://bible.nishad.net/index.php?book_id=40&chapter_id=5&verse_id=3#3

Monday, April 7, 2008

ഒരു മതേതര ദൈവം


സ്ഥലം രാജസ്ഥാനിലെ വ്യവസായ നഗരം

ഓഫീസ്‌ വിട്ട്‌ വീട്ടിലേക്ക്‌ അഞ്ച്‌ കിലോമീറ്ററോളമുണ്ട്‌. സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം.

"ഭായ്സാബ്‌, ഏക്‌ ലിഫ്റ്റ്‌ ചാഹിയേ?"


"ആയിയേ"

അയാള്‍ പിന്നിലിരുന്നു. സഹപ്രവര്‍ത്തകന്‍ ദേവിശങ്കര്‍ ശര്‍മ-

കുറച്ചു ദൂരം പോയികഴിഞ്ഞപ്പോള്‍


"ഭായ്സാബ്‌, ഏക്‌ മിനിട്ട്‌"

അയാള്‍ സ്കൂട്ടറില്‍ നിന്നിറങ്ങി.

റോഡരികില്‍ നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ചു. പിന്നെ വന്ന് സ്കൂട്ടറിന്‌ പിന്നില്‍ കയറി.

ഏതെങ്കിലും ക്ഷേത്രം ആകും

ഇവര്‍ക്ക്‌ നഗരപ്രാന്തങ്ങളില്‍ വെറുതെ കിടക്കുന്ന കോണ്‍ക്രീറ്റ്‌ കെട്ടിടത്തിലെ ഒരു മുറിയില്‍ പോലും ദേവപ്രതിഷ്ഠകള്‍ ഉണ്ടല്ലോ?


പിന്നീട്‌ ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം അയാള്‍ എന്റെ സ്കൂട്ടറിന്റെ പിന്നില്‍ കയറി.

അയാള്‍ ബൈക്ക്‌ കൊണ്ട്‌ വരാത്ത ദിവസം.


അതേ സ്ഥലത്ത്‌ അയാളിറങ്ങി കൈകൂപ്പി തൊഴുതു തിരിച്ച്‌ സ്കൂട്ടറില്‍ കയറിയപ്പോള്‍ ഞാന്‍ തിരക്കി


"അവിടെ ഏതാ പ്രതിഷ്ഠ-?

ഹനുമാനോ ഗണപതിയോ?"

അയാള്‍ ചിരിച്ചുഎന്നിട്ട്‌ പറഞ്ഞു


അത്‌ ക്ഷേത്രമല്ല ഭായിസാബ്‌, അതറിയില്ലേ ഇവിടുത്തെ മഹാരാജാ ഭീംസിംഗ്‌ ഹോസ്പിറ്റല്‍ (സര്‍ക്കാരിന്റെ ജില്ല ഹോസ്പിറ്റല്‍)"എന്റെ ഈ 'അസ്പതാല്‍ ദൈവം'


ആ ദൈവം കനിഞ്ഞാല്‍ അസുഖങ്ങള്‍ ഒന്നും വരില്ല.എനിക്കും - കുടുംബത്തിനും-


"ലോകത്തിലേറ്റവും ശക്തിയുള്ള ദൈവം അതാണ്‌.

മതവും ജാതിയും ഇല്ലാത്ത ദൈവം-


ആശുപത്രിചെലവുകളുടെ ഭീ‍മസേനനെ ഓര്‍ത്താല്‍ ആ ദൈവത്തെ താനേ വണങ്ങിപോകും


എനിക്കും ആ മതേതരദൈവത്തെ ഇഷ്ടമായി-മനുഷ്യജാതിയില്‍ പിറന്നവര്‍ക്കും ഇഷ്ടമാവും - തീര്‍ച്ച

(ഏപ്രില്‍ നാലിലെ രാഷ്ട്ര ദീപികയില്‍ ഈ കുറിപ്പു വന്നപ്പോള്‍ )