Wednesday, December 10, 2008

ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....

ചിന്താഭാരം റോട്ടില്‍ .....എന്ന മലയാളം റ്ഷ്യന്‍ വീഡിയോ പാട്ട്ബെര്‍ ളിയും റാം മോഹനും അന്യോന്യം അറിയാതെ പോസ്റ്റ് ചെയ്തതിനു പിന്നാലെ ....( )

ഇതും കളഞ്ഞു കിട്ടിയ വീഡിയോ ....

ശ്രദ്ധിക്കുക...

Sunday, August 17, 2008

മലയാളി വായനക്കാര്‍ ഇത്ര നിഷ്കളങ്കരോ?

മലയാളി വായനക്കാര്‍ ഇത്ര നിഷ്കളങ്കരോ?
അതോ മം ഗളം പറ്റിക്കുന്നതൊ?

ഇതു മം ഗളം വാരികയിലെ ഒരു നോവലിലെ ഒരു ഭാഗം ..

ധര്‍ മ്മരാജനോടു വായനക്കാര്‍ പറയുന്നു എന്ന ഭാഗം വായിച്ചു നോക്കുന്നവര്‍ ക്കറിയാം ..
ഈ മലയാളികള്‍ എകെ ആന്റണിയേക്കാള്‍ പാവം മനുഷ്യരാണെന്നു ..



നമ്മള്‍ 1 2 3 ആക്റ്റ് പഠിച്ചു തുടങ്ങിയിട്ടേ ഉള്ളൂ

Thursday, August 7, 2008

എന്റെ ആദ്യ ബാലസാഹിത്യം ..

എന്റെ ആദ്യ ബാലസാഹിത്യം ..


ജയകേരളം വെബ് മാഗസിനില്‍
വായിക്കുക അഭിപ്രായം അറിയിക്കുക..
ബാലസാഹിത്യം ..

Tuesday, July 15, 2008

ശശി മഹാരാജാവ്‌

ശശി മഹാരാജാവ്‌

ചതിയ്ക്കാത്ത ചന്തു എന്ന സിനിമയിലാണ്‌-പഴയ കൊട്ടാരക്കെട്ടിനകത്ത്‌ നിന്ന് സിനിമാ പ്രവര്‍ത്തകര്‍ സ്പെഷ്യല്‍ എഫക്ടുമായി നായികയെ രക്ഷപ്പെടുത്തുന്ന സീനില്‍ -

ഭിത്തിയില്‍ ഒരു രാജാവിന്റെ പോര്‍ട്രയിറ്റ്‌ കണ്ട്‌ ഒരാള്‍ ചോദിക്കുന്നു-'ഇതേത്‌ രാജാവിന്റെ പടം?'

കൊച്ചിന്‍ ഹനീഫ പറയുന്നു- "ഇതോ- തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശശി മഹാരാജാവ്‌"-


ശശി എന്ന വാക്ക്‌ എങ്ങിനെയോ മിമിക്രിക്കാരുടെ മഹാരാജാവിന്റെ നാമധേയം ആയി എന്ന് പിടികിട്ടിയിട്ടില്ല ഇതുവരെ.

പക്ഷേ ശശി മഹാരാജാവിനെ ഒാര്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട്‌-

ഇതോര്‍ക്കാന്‍ കാരണം-ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയില്‍ തമാശയാണ്‌-


Room for Rent ------------ --------
Contact : Palarivattom Sasi Mobile : 9786786991
Fax : 0463- 1233

email : Palari_Sasi@ hotmail.com


ഫ്ലാഷ്‌ ബാക്ക്‌

ഒരു രാത്രി പാലാരി വട്ടം ശശി കാട്ടില്‍ ഒറ്റപ്പെട്ടുപോയി-

അവന്റെ കയ്യില്‍ ആണെങ്കില്‍ ഒരു കത്തി മാത്രമേയുള്ളൂ.

അവന്‌ രാത്രി താമസിക്കന്‍ ഒരു ഷെല്‍ട്ടര്‍ വേണം-

പക്ഷെ കാട്ടില്‍ എവിടെ ഷെല്‍ട്ടര്‍-ഇനി എന്തു ചെയ്യും?

നിങ്ങള്‍ക്ക്‌ വല്ല idea യും ഉണ്ടോ?അറ്റ്ലീസ്റ്റ്‌ എയര്‍ട്ടെല്ലെങ്കിലും?

പക്ഷേ നമ്മുടെ ശശി ആരാ മോന്‍?

അവന്‍ കത്തിയെടുത്ത്‌ അടുത്തുള്ള മരത്തില്‍ വെട്ടി.

വെട്ടൊന്ന് മുറി രണ്ട്‌-

അങ്ങനെ ആ മുറിയില്‍ അവന്‍ താമസമാക്കി-പിന്നെ ഒരു മുറി ബാക്കി ഉണ്ടല്ലോ ?

ആ മുറി കൊടുക്കാന്‍ തീരുമാനിച്ചു -

( if anyone wants that room) പ്ലീസ്‌ contact

Tuesday, June 10, 2008

പുതു ജേര്‍ ണലിസം ഇങ്ങനെ?

പുതു ജേര്‍ ണലിസം ഇങ്ങനെ?

ഈയിടെ കിട്ടിയ ഈ മെയില്‍ പടങ്ങള്‍ ബൂലോകവുമായി പങ്കു വെക്കുന്നു..
ഇതാരു ചെയ്ത ക്രിയേഷനാണെങ്കിലും അഭിനന്ദനം










പുതു ജേര്‍ ണലിസം ഇങ്ങനെ?

Wednesday, April 30, 2008

പൂരത്തിന്‌ കോളടിച്ച കോളേജ്‌

പാലക്കാട്‌- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന എന്‍ ജിനീയറിം ഗ് കോളേജ്‌ തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.

വെള്ളാപ്പള്ളി പറഞ്ഞത്‌ -പൂരത്തിന്റെ ലാഭം 2 നായര്‍ ദേവസ്വങ്ങള്‍ പങ്കിട്ടാല്‍ പോരാ-

അഥവാ മറ്റു ക്ഷേത്രങ്ങളുടെ പരിശ്രമത്തിന്‌ നോക്കു കൂലി വാങ്ങുകയാണ്‌ ഈ ദേവസ്വങ്ങള്‍ എന്ന്-

എന്നാല്‍ ഇതാ ഒരു കോളേജ്‌ 'നോക്കുകൂലി' വാങ്ങിയത്‌ നാല്‍പതിനായിരം രൂപപയോളം എന്നാണ്‌ റിപ്പോര്‍ട്ട്‌ -

നിജസ്ഥിതി കുട്ടികളോട്‌ ചോദിച്ചു മനസ്സിലാക്കുക-


ഇനി കേട്ടകാര്യം പറയാം -

കോളേജ്‌ അധികൃതര്‍ ബ്ലോഗിനെതിരെ മാന നഷ്ടക്കേസ്‌ കൊടുക്കുമോ എന്നറിയില്ല-

ഈ കോളേജില്‍ ഒരു ദിവസം ഒരു കുട്ടി കോളേജില്‍ ഹാജരാകാതിരുന്നാല്‍ 100 രൂപ കൊടുക്കണം-ഫൈന്‍-ഈ സാധാരണ നിയമം (നിയമം ആരുടെ?)

പൂരം പ്രമാണിച്ച്‌ ആ മേഖലയില്‍ നിന്ന് വരാതിരുന്നകുട്ടികള്‍ 400- നടുത്ത്‌ വരും-

അപ്പോള്‍ കാശത്രെ ?

റിയാലിറ്റി ഷോ നടത്താതെ (sms) വാങ്ങാതെ എത്ര എത്ര കോണ്‍ ഫിഡന്റ്t ആയാണ്‌ കുറേപ്പേര്‍ക്ക്‌ കാശുണ്ടാകാനുള്ള വഴികള്‍


പൂരത്തിന്‌ കോളടിച്ച കോളേജ്‌

പാലക്കാട്‌- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന എന്‍ ജിനീയറിം ഗ് കോളേജ്‌ തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.

Thursday, April 17, 2008

“ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം...

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുംള്ളതു.
മത്തായി എഴുതിയ സുവിശേഷം, അധ്യായം 5  .3


ഈ വരി ബൈബിളില്‍ ഉള്ളതാണു...

ഇതിന്റെ യഥാര്‍ ഥ അര്‍ ഥം ഇതുവരെ എനിക്കു മനസിലായിട്ടില്ല..

അറിവുള്ളവര്‍ സഹായിക്കുമൊ?


കൈപ്പള്ളിയുടെ ബൈബിളില്‍ അതിന്റെ വരികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണു..
http://bible.nishad.net/index.php?book_id=40&chapter_id=5&verse_id=3#3

Monday, April 7, 2008

ഒരു മതേതര ദൈവം


സ്ഥലം രാജസ്ഥാനിലെ വ്യവസായ നഗരം

ഓഫീസ്‌ വിട്ട്‌ വീട്ടിലേക്ക്‌ അഞ്ച്‌ കിലോമീറ്ററോളമുണ്ട്‌. സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം.

"ഭായ്സാബ്‌, ഏക്‌ ലിഫ്റ്റ്‌ ചാഹിയേ?"


"ആയിയേ"

അയാള്‍ പിന്നിലിരുന്നു. സഹപ്രവര്‍ത്തകന്‍ ദേവിശങ്കര്‍ ശര്‍മ-

കുറച്ചു ദൂരം പോയികഴിഞ്ഞപ്പോള്‍


"ഭായ്സാബ്‌, ഏക്‌ മിനിട്ട്‌"

അയാള്‍ സ്കൂട്ടറില്‍ നിന്നിറങ്ങി.

റോഡരികില്‍ നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ചു. പിന്നെ വന്ന് സ്കൂട്ടറിന്‌ പിന്നില്‍ കയറി.

ഏതെങ്കിലും ക്ഷേത്രം ആകും

ഇവര്‍ക്ക്‌ നഗരപ്രാന്തങ്ങളില്‍ വെറുതെ കിടക്കുന്ന കോണ്‍ക്രീറ്റ്‌ കെട്ടിടത്തിലെ ഒരു മുറിയില്‍ പോലും ദേവപ്രതിഷ്ഠകള്‍ ഉണ്ടല്ലോ?


പിന്നീട്‌ ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം അയാള്‍ എന്റെ സ്കൂട്ടറിന്റെ പിന്നില്‍ കയറി.

അയാള്‍ ബൈക്ക്‌ കൊണ്ട്‌ വരാത്ത ദിവസം.


അതേ സ്ഥലത്ത്‌ അയാളിറങ്ങി കൈകൂപ്പി തൊഴുതു തിരിച്ച്‌ സ്കൂട്ടറില്‍ കയറിയപ്പോള്‍ ഞാന്‍ തിരക്കി


"അവിടെ ഏതാ പ്രതിഷ്ഠ-?

ഹനുമാനോ ഗണപതിയോ?"

അയാള്‍ ചിരിച്ചുഎന്നിട്ട്‌ പറഞ്ഞു


അത്‌ ക്ഷേത്രമല്ല ഭായിസാബ്‌, അതറിയില്ലേ ഇവിടുത്തെ മഹാരാജാ ഭീംസിംഗ്‌ ഹോസ്പിറ്റല്‍ (സര്‍ക്കാരിന്റെ ജില്ല ഹോസ്പിറ്റല്‍)"എന്റെ ഈ 'അസ്പതാല്‍ ദൈവം'


ആ ദൈവം കനിഞ്ഞാല്‍ അസുഖങ്ങള്‍ ഒന്നും വരില്ല.എനിക്കും - കുടുംബത്തിനും-


"ലോകത്തിലേറ്റവും ശക്തിയുള്ള ദൈവം അതാണ്‌.

മതവും ജാതിയും ഇല്ലാത്ത ദൈവം-


ആശുപത്രിചെലവുകളുടെ ഭീ‍മസേനനെ ഓര്‍ത്താല്‍ ആ ദൈവത്തെ താനേ വണങ്ങിപോകും


എനിക്കും ആ മതേതരദൈവത്തെ ഇഷ്ടമായി-മനുഷ്യജാതിയില്‍ പിറന്നവര്‍ക്കും ഇഷ്ടമാവും - തീര്‍ച്ച

(ഏപ്രില്‍ നാലിലെ രാഷ്ട്ര ദീപികയില്‍ ഈ കുറിപ്പു വന്നപ്പോള്‍ )

Wednesday, March 19, 2008

ഈ പരസ്യം ശ്രദ്ധിക്കുക


നമ്മുടെ നാടിനെ എങ്ങോട്ടോ കൊണ്ടു പോകുന്ന പരസ്യം ...


കാണാത്തവര്‍ ശ്രദ്ധിക്കുക....

ഈപരസ്യം ആണ്‍ പൂവാലന്മാര്‍ ക്കൊ?

അതോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണുങ്ങള്‍ മാത്രം ????

പെണ്‍ കുട്ടികളേ ക്ഷോഭിക്കുക...............


..ഈ പരസ്യം ഇവിടത്തെ സാമൂഹ്യപരിസ്ഥിതിക്കും നീതിന്യായ വ്യവസ്ഥക്കും എതിരായ്ണെന്നു ആരു അവരെ പറഞ്നു മനസ്സിലാക്കും ?

അതോ ഇങ്ങിനെ തന്നെ പോകട്ടെ എന്നൊ?


ഇം ഗ്ലീഷ് റ്റീചറുടെ ഭര്‍ ത്താവ്, ജൂലിയറ്റിന്റെ അച്ഛന്‍ സഹോദരന്‍ ,പഴയ ഗേള്‍ ഫ്രണ്ടിന്റെ ഭര്‍ ത്താവു ഇവരൊക്കെ വിശാലഹൃദയരാവട്ടെ...

Wednesday, March 12, 2008

ഒരു സിനിമാ ക്വിസ്‌

കിലുക്കം എന്ന ചിത്രത്തിലെ ഒരു വീഡിയൊ ശ്രദ്ധിക്കുക

ഈ രം ഗത്തിലെ നായകനെയും ഉപനായകനെയും എല്ലാവര്‍ ക്കും അറിയാം..

മൂന്നാമത്തെ ആള്‍ ആരാണു ?

അന്നു അത്ര പ്രശസ്തനായിരുന്നില്ലെങ്കിലും

ഇന്നു ആള്‍ അറിയപ്പെടുന്ന പേരിന്റെ ഉടമയാണു

Saturday, February 16, 2008

ഈ പടം കാണുക











മറ്റൊന്നും തോന്നരുത്‌








ഒരു സുന്ദര സ്വപ്നവും




പേടിസ്വപ്നവും




വ്യത്യാസപ്പെട്ടതു




എവിടെ വെച്ചാണു?




2007 നും 2008 നും ഇടക്കു




നോക്കിയപ്പോള്‍ കണ്ടു ആ വ്യത്യാസം




ബെനസീര്‍ ഭൂട്ടോയുടെ ആ ചുവന്ന ലിപ്സ്റ്റിക്‌...
















( ഈ രചന ഒരു ദുരന്തത്തെ ലളിതവല്‍ക്കരിച്ചതല്ല...18 നു നടക്കുന്ന പാക്‌ ഇലക്ഷനില്‍ പോലും മറന്നു പോയതു ...ആ വധത്തിന്റെ പിറ്റേന്നുപല പത്രങ്ങളും പ്രസിധീകരിച്ച ആ ചിത്രം ഓ ര്‍ ക്കുക




.പ്രസ്തുത സമ്മേളമത്തിനു പോകും മുന്‍പു ബെനസീര്‍ ചുണ്ടില്‍ ചുവപ്പു ചേര്‍ക്കുന്ന് ചിത്രം...




ആ ലളിതവല്‍ ക്കരണത്തെ എങ്ങനെ ആര്‍ ക്കു തോല്‍പ്പിക്കാനാവും ?)








മറ്റൊന്നും തോന്നരുതു

(മനോരമ 28 -12-2007 പാലക്കാട് എഡിഷനില്‍ വന്ന ചിത്രവും നെറ്റില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതും )

Tuesday, January 29, 2008

സേതു ബ്ലോഗര്‍മാരെക്കുറിച്ച്‌ പാലക്കാട്ട്‌.......


കഴിഞ്ഞ ദിവസം (27.01.08) സാംസ്കാരികം 2007 എന്ന പു.ക.സ.സയുടെ 3-ദിന ശില്‍പശാലയുടെ സമാപനസമ്മേളനം -
വയലാര്‍/ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കിട്ടിയ സേതുവിനെ ആദരിച്ചു-
അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ എനിക്ക്‌ ഞാന്‍ അറിയുന്ന ബ്ലോഗ്‌ എഴുത്തുകാരുടെ പേരുകള്‍ അദ്ദേഹം ഉച്ചഭാഷിണിയിലൂടെ പറയുന്നത്‌ കേട്ടുള്ള സന്തോഷം അറിയിക്കാനാണ്‌ ഈ പോസ്റ്റ്‌-
UAE യിലെ ബ്ലോഗര്‍മാരെ കണ്ട കാര്യം അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എഴുത്തിന്റെ വിവിധ മേഖലയെ സ്പര്‍ശിച്ചു പറഞ്ഞപ്പോള്‍ - വിശാല മനസ്കനേയും രാഗേഷിനേയും പോലുള്ളവരെ പറ്റി പറഞ്ഞപ്പോള്‍ - ബൈബിളിനെ സുന്ദരമായി സൈബര്‍ സ്പേസിലെത്തിച്ച കൈപ്പള്ളിയുടെ പേര്‌ അദ്ദേഹത്തിന്‌ ഓര്‍മ്മ വന്നില്ലെങ്കിലും (സദസ്സിലെ ഏക ബ്ലോഗറായ ഞാന്‍ കൈപ്പള്ളി കൈപ്പള്ളിയെന്ന്‌ മനസ്സില്‍ പറഞ്ഞു, അടുത്തിരുന്ന സുഹൃത്തിനോട്‌ പറഞ്ഞു). ആ ഹാര്‍ഡ്‌ വര്‍ക്കിനെ മുക്തകണ്ഠം പ്രശംസിച്ചു.
ഒരു മുസ്ലീം യുവാവ്‌ എക്കാലത്തേക്കുമായി ചിതലരിക്കാത്ത ബൈബിള്‍ ഉണ്ടാക്കാന്‍ എടുത്ത effort നെക്കുറിച്ചും-
എനിക്ക്‌ ദഹിക്കാതെ പോയ ഒരു കാര്യം -
ബ്ലോഗര്‍മാരിലൊരാള്‍ പറഞ്ഞത്രേ-
ഇനി ഇതാണ്‌ ഭാവിയിലെ എഴുത്ത്‌- നിങ്ങളെപ്പോലുള്ളവരുടെ എഴുത്തുകള്‍ (പ്രിന്റ്‌) 'ആരും വായിക്കാനില്ലാത്ത കാലം വരുന്നു'അതിനെ അദ്ദേഹം എതിര്‍ത്ത കാര്യവും പറഞ്ഞു-
ആരായിരിക്കും ആ ബ്ലോഗര്‍?

Monday, January 21, 2008

ഇത്‌ യുവര്‍ ചോയ്സ്‌ തന്നെ. പക്ഷേ........

ഇത്‌ യുവര്‍ ചോയ്സ്‌ തന്നെ. പക്ഷേ........


കഴിഞ്ഞ ദിവസം (20/01/2008) ആകാശവാണി തൃശ്ശൂര്‍ നിലയത്തിന്റെ ഗാനതരംഗിണി--- --നിങ്ങളാവശ്യപ്പെട്ട ഗാനങ്ങള്‍- പരിപാടിയില്‍ കേട്ടത്‌.

അവതാരകയായ സ്ത്രീ ആകാശവാണിക്ക്‌ കിട്ടിയ കത്തുകള്‍ വായിചിട്ട്്‌ അയച്ച ആളിന്റെ ഫോണില്‍ നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിച്ചു, പിന്നീട്‌ ഇഷ്ടപ്പെട്ട പാട്ട്‌ കേള്‍പ്പിക്കുന്ന പരിപാടി.

അവതാരക ഫോണ്‍ ചെയ്യുന്നു. മറ്റേതലയ്ക്കല്‍ പതിഞ്ഞ ശബ്ദത്തില്‍ ഒരു സ്ത്രീ മറുപടിയായി ഹലോ പറയുന്നു.

അവതാരക: ജോണ്‍പോളിന്റെ വീടല്ലേ?

സ്ത്രീ : അതെ

അവതാരക : ജോണ്‍പോളിന്‌ കൊടുക്കാമോ ?
ഫോണ്‍മറുപടികേട്ട്‌ ശ്രോതാവായ ഞാന്‍ ഞെട്ടി.

"ജോണ്‍പോള്‍ ഇല്ല - മരിച്ചുപോയി". ആ സ്ത്രീയുടെ ശബ്ദത്തിന്നവസാനം എത്തിയ ഗദ്ഗദവും പ്രക്ഷേപണം ചെയ്യപ്പെട്ടു... ലൈവ്‌ റിയാലിറ്റി..

അവതാരക ഒരു നിമിഷം സ്തബ്ധയായി എന്ന്‌ തീര്‍ച്ച.

റേഡിയോ നിലയം തന്നെ നിലച്ചതുപോലെ .

അവര്‍ എന്തു ചോദിക്കണമെന്ന്‌ അറിയാതെ പതറിയപ്പോള്‍ജോണ്‍പോളിന്റെ അമ്മ തുടര്‍ന്നു

"അവന്‍ ആകാശവാണിക്കു കത്തയച്ചിരുന്ന കാര്യം പറഞ്ഞിരുന്നു.അവന്‌ ബ്രെയിന്‍ ട്യൂമറായിരുന്നു"

പിന്നെ അമ്മക്കു ഒന്നും പറയാനില്ലായിരുന്നു

പ്ലസ്ടു വിദ്യാര്‍ത്ഥിയായ അവന്റെ മരണം വെറുമൊരു ശ്രോതാവായ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.

ആ അമ്മ പതിഞ്ഞ സ്വരത്തില്‍ അവന്റെ മരണത്തെതുടര്‍ന്ന്‌ സ്വന്തം ഭര്‍ത്താവിന്റെ മരണവും ഏറ്റുവാങ്ങേണ്ടിവന്ന ദുര്‍വിധിയ്‌ഏക്കുറിച്ചും പറയുന്നുണ്ടായിരുന്നു.

അമ്മയുടെ വാക്കുകള്‍ കേട്ടു എന്റെ ഉച്ചഭക്ഷണം തൊണ്ടയില്‍ കുടുങ്ങി

മന: സാന്നിദ്ധ്യം വീണ്ടെടുത്ത പക്വതയാര്‍ന്ന അവതാരക സംഭാഷണം തുടര്‍ന്നതിനുശേഷം ഇങ്ങിനെക്കൂടി ചോദിച്ചു.. "ജോണ്‍പോള്‍ ആവശ്യപ്പെട്ടത്‌ ഈ പാട്ടാണ്‌- ഒരു മറവത്തൂര്‍ കനവ്‌ എന്ന ചിത്രത്തിലെ ക്രിസ്തീയ ഭക്തിഗാനം""അതുവയ്ക്കുന്നതുകൊണ്ട്‌ അമ്മയ്ക്ക്‌ എന്തെങ്കിലും?"

"ഇല്ല മോളെ അതുതന്നെ വച്ചോളൂ- അവന്‍ എവിടെയെങ്കിലും ഇരുന്ന്‌ പാട്ട്‌ കേട്ടോളും"-

പാട്ട്‌ തുടങ്ങി

"കരുണാമയനേ....കാവല്‍ വിളക്കേ..
കനിവില്‍ നാളമേ..അശരണരാകും ഞങ്ങള്‍ക്കെല്ലാം ..

ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികളിലെ വിദ്യാസാഗറിന്റെ ഈണം ...

അവസാനിച്ച വരികള്‍ ഇങ്ങിനെയും..

.നീയറിഞ്ഞുവോ നാഥാ
നീയുമെന്നിലെ മൌനം
നീയറിഞ്ഞുവോ?
ഉള്ളുനൊന്തുപാടുമെന്‍
പ്രാര്‍ ത്ഥനാമൃതം..."

പാട്ട്‌ കരുണാമയനേ....കാവല്‍ വിളക്കേ..
ജോണ്‍ പോളിന്റെ ആത്മശാന്തിക്കായി ഈഗാനത്തോടൊപ്പം എന്റെ ഈ പോസ്റ്റ്‌

Monday, January 7, 2008

2008 ന്റെ ഫലം പറയാം
















2008 ന്റെ ഫലം പറയാം




വീട്ടിലെ തൊടിയില്‍ കായ്ച്ച ഈ മുരിങ്ങക്ക...


സോറീ...


പിരിങ്ങക്ക ...


പിരിങ്ങക്കകള്‍ ...


പെയര്‍ ഒഫ് ഡ്രം സ്റ്റിക്സ്
8 പോലെ പിരിഞ്ഞ ഈ ഫലം ....

2008 ലെ പടം പോസ്റ്റ്