Monday, November 26, 2007

അരവണക്കരാറിലും 123 .ACT....ആണവക്കരാറിലേതുപോലെ



അരവണക്കരാറും ആണവക്കരാറും സുല്ലിട്ടു ഉപേക്ഷിച്ചു ആദ്യം മുതല്‍ 123 ചൊല്ലിയാലോ എന്നു ആലോചിക്കുകയാ ഇടതുപക്ഷം

അപ്പോഴാ ഒരു ചാനലില്‍ കലക്കവെള്ളമീന്‍ പിടുത്ത ചര്‍ ച്ച....

അരവണകരാര്‍ കൊടുക്കുന്നവര്‍ ആരാവണം ?

അരവണക്കരാര്‍ എടുക്കുന്നവര്‍ ആരാവണം ?
അരവണയുടെ ആദ്യ അന്ത്യ അക്ഷരങ്ങള്‍ ചേര്‍ ന്ന
'അണ' അരപ്പട്ടയില്‍ വെയ്ക്കുന്നവര്‍ ആരാവണം ?

അരവണയില്‍ അരണയും പാറ്റയും പോലെ അരയാന്‍ വിധിക്കപ്പെട്ട
ഭക്താ നിങള്‍ ക്കു ആരാവണം ?

ഓപ് ഷനുകള്‍ ..
(A)കഴുത,
(B)പോത്തു (മഹിഷം ),
(C)മന്ത്രി ,
(D)തന്ത്രി

ഈ നം ബറിലേക്കു SMS അയക്കൂ...

തെരഞ്ഞെടുക്കുന്ന ഭക്തനു മാത്രം മതിയാവോളം അരവണ...

Thursday, November 8, 2007

'എനിയ്ക്കെന്തെങ്കിലും കുഴപ്പമുണ്ടോ?'

ഇന്ദുലേഖ സ്പൈസില്‍ വന്ന എന്റെ ഒരു ലേഖനം വായിക്കൂ...........
ഇവിടെ.......

Sunday, November 4, 2007

ബ്ലോഗര്‍മാരിലെ നിയമ ജ്ഞാനികള്‍ സഹായിക്കുമോ?

എന്റെ രണ്ടു നിയമ സംശയങ്ങള്
‍ഒന്ന്:

ഞാന്‍ കാര്‍ ഓടിച്ചുപോകുമ്പോള്‍ ആലപ്പുഴ വച്ച്‌ NH-47 ട്രാഫിക്‌ പോലീസ്‌ തടഞ്ഞു -
വണ്ടി അരികിലേക്ക്‌ ഇടാന്‍ പറഞ്ഞപ്പോഴാണ്‌ സീറ്റ്‌ ബെല്‍ട്ട്‌ ഇല്ലാത്തതിന്റെ പിഴ അടപ്പിക്കാനാണ്‌ എന്ന് മനസ്സിലായത്‌ -
പിഴ രസീതും മടക്കി പോക്കറ്റിലിട്ട്‌ സീറ്റ്ബെല്‍റ്റ്‌ അണിയാന്‍ തുനിഞ്ഞപ്പോള്‍ രസീതു തന്ന പോലീസുകാരന്‍ പറയുകയാണ്‌ -
"ഇനി ഇത്‌ ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല - ഇന്നേ ദിവസത്തേക്ക്‌ ഈ രസീത്‌ കാണിച്ചാല്‍ മതി" .
എന്റെ സംശയം:-
ഒരു കുറ്റവും അതിനുള്ള ശിക്ഷയും കഴിഞ്ഞ്‌ അന്നേ ദിവസം ഇതേ കുറ്റം എത്ര തവണ വേണമെങ്കിലും ആവര്‍ത്തിക്കാമോ? രസീത്‌ കാണിച്ചാല്‍ കുറ്റവിമുക്തമാവുമോ?


രണ്ട്‌:-

പാലക്കാട്ട്‌ രണ്ടു CPM പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ജില്ല മുഴുവന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പിറ്റേദിവസം BJP പ്രവര്‍ത്തകന്‍ വെട്ടേറ്റു. അയാള്‍ മരിച്ചു പോകരുതേ എന്ന് പ്രാര്‍ത്ഥിക്കാത്തവരില്ല - മരിച്ചാല്‍ പിറ്റേദിവസം (BJP) ക്കാരുടെ ഹര്‍ത്താല്‍ ഉണ്ടാവും
-ഇതൊക്കെ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നം മാത്രമല്ലേ?
ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‌ വിലങ്ങിടുന്ന ഹര്‍ത്താലിന്‌ എങ്ങിനെയാണ്‌ കോടതിവരെ മൃദുസമീപനത്തില്‍ ഒതുങ്ങുന്നത്‌?
ഒരു കുടുംബത്തിലെ ഒരാള്‍ക്ക്‌ അയല്‍ വാസിയുടെ അടികിട്ടിയാല്‍ അടികിട്ടിയയാള്
ക്ക്പൊതുജനശല്യം ഉണ്ടാക്കുന്ന രീതിയില്‍ വഴി തടഞ്ഞാല്‍ കേസ്‌ എടുക്കുന്ന പോലീസും കോടതിയും പാര്‍ട്ടികളുടെ സ്വന്തം നേട്ടങ്ങള്‍ക്കായി /മൈലേജിലായി അവര്‍ നടത്തുന്ന ഹര്‍ത്താലിന്‌ കേസ്‌ എടുക്കാനാവില്ലേ?