Tuesday, July 15, 2008

ശശി മഹാരാജാവ്‌

ശശി മഹാരാജാവ്‌

ചതിയ്ക്കാത്ത ചന്തു എന്ന സിനിമയിലാണ്‌-പഴയ കൊട്ടാരക്കെട്ടിനകത്ത്‌ നിന്ന് സിനിമാ പ്രവര്‍ത്തകര്‍ സ്പെഷ്യല്‍ എഫക്ടുമായി നായികയെ രക്ഷപ്പെടുത്തുന്ന സീനില്‍ -

ഭിത്തിയില്‍ ഒരു രാജാവിന്റെ പോര്‍ട്രയിറ്റ്‌ കണ്ട്‌ ഒരാള്‍ ചോദിക്കുന്നു-'ഇതേത്‌ രാജാവിന്റെ പടം?'

കൊച്ചിന്‍ ഹനീഫ പറയുന്നു- "ഇതോ- തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശശി മഹാരാജാവ്‌"-


ശശി എന്ന വാക്ക്‌ എങ്ങിനെയോ മിമിക്രിക്കാരുടെ മഹാരാജാവിന്റെ നാമധേയം ആയി എന്ന് പിടികിട്ടിയിട്ടില്ല ഇതുവരെ.

പക്ഷേ ശശി മഹാരാജാവിനെ ഒാര്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട്‌-

ഇതോര്‍ക്കാന്‍ കാരണം-ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയില്‍ തമാശയാണ്‌-


Room for Rent ------------ --------
Contact : Palarivattom Sasi Mobile : 9786786991
Fax : 0463- 1233

email : Palari_Sasi@ hotmail.com


ഫ്ലാഷ്‌ ബാക്ക്‌

ഒരു രാത്രി പാലാരി വട്ടം ശശി കാട്ടില്‍ ഒറ്റപ്പെട്ടുപോയി-

അവന്റെ കയ്യില്‍ ആണെങ്കില്‍ ഒരു കത്തി മാത്രമേയുള്ളൂ.

അവന്‌ രാത്രി താമസിക്കന്‍ ഒരു ഷെല്‍ട്ടര്‍ വേണം-

പക്ഷെ കാട്ടില്‍ എവിടെ ഷെല്‍ട്ടര്‍-ഇനി എന്തു ചെയ്യും?

നിങ്ങള്‍ക്ക്‌ വല്ല idea യും ഉണ്ടോ?അറ്റ്ലീസ്റ്റ്‌ എയര്‍ട്ടെല്ലെങ്കിലും?

പക്ഷേ നമ്മുടെ ശശി ആരാ മോന്‍?

അവന്‍ കത്തിയെടുത്ത്‌ അടുത്തുള്ള മരത്തില്‍ വെട്ടി.

വെട്ടൊന്ന് മുറി രണ്ട്‌-

അങ്ങനെ ആ മുറിയില്‍ അവന്‍ താമസമാക്കി-പിന്നെ ഒരു മുറി ബാക്കി ഉണ്ടല്ലോ ?

ആ മുറി കൊടുക്കാന്‍ തീരുമാനിച്ചു -

( if anyone wants that room) പ്ലീസ്‌ contact

19 comments:

അനാഗതശ്മശ്രു said...

ശശി എന്ന വാക്ക്‌ എങ്ങിനെയോ മിമിക്രിക്കാരുടെ മഹാരാജാവിന്റെ നാമധേയം ആയി എന്ന് പിടികിട്ടിയിട്ടില്ല ഇതുവരെ.

പക്ഷേ ശശി മഹാരാജാവിനെ ഒാര്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട്‌-

ഇതോര്‍ക്കാന്‍ കാരണം-ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയില്‍ തമാശയാണ്‌-

അശോക് കർത്താ said...

ശശി മഹാരാജാവ് ജയിക്കട്ടെ!!

കൊച്ചുത്രേസ്യ said...

ആ സിനിമെല്‌ ശശി മഹാരാജാവ്‌ ഡയലോഗ്‌ കേട്ട്‌ ചിരിച്ചതിന്‌ കയ്യും കണക്കുമില്ല. അങ്ങേര്‍ടെ പരമ്പരയില്‍ പെട്ട വല്ലവരുമാകും ഈ പാലാരിവട്ടം ശശിയും :-))

നവരുചിയന്‍ said...

എന്നാലും എന്‍റെ ശശി മഹാരാജവെ !!!

ലേഖാവിജയ് said...

കൊള്ളാം.ഇവിടെയുമുണ്ട് ഒരു ശശിമഹാരാജാവ്.

കുഞ്ഞന്‍ said...

ഹഹ..

ശശിയല്ല സസി സസീ..പലാരിവട്ടം സസീന്നാ...

Anonymous said...

twaz Salim Kumar Not Cochin Haneefa

Anonymous said...

അത് സലിംകുമാര്‍ പറയുന്നതല്ലേ ?

“അതോ.. അത് മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു മഹാരാജാവാ ..പേര് ശശി. “

:)

ധ്വനി | Dhwani said...

haaha!

yamuna said...

ATHU THENGAMURI AAYIRIKKUM....

ഭൂമിപുത്രി said...

ഈസൂത്രം നേരത്തെയറിഞ്ഞിരുന്നെങ്കില്‍,
ഞാനെത്രയോ മുറികള്‍പണിയിച്ച് വാടകയ്ക്ക് കൊടുത്തേനേ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ രസകരം

അനാഗതശ്മശ്രു said...

ശരിയാണു അനോണിമാഷെ...
ഹനീഫയുടെ ചോദ്യത്തിനു സലിം കുമാര്‍ പറയുന്ന ഡയലോഗ്..
പോടാ പോത്തെ എന്നു പ്രതിവചനവും ..
സീഡികണ്ടു നോക്കി.

poor-me/പാവം-ഞാന്‍ said...

bejarakanda oru divasam aagathamaakum ayyappan malika ppurathine velkkunnathinte pittennu.i too got a muri .I thought of give it for rent.But yesterday night my dreams shatterd .ente mury ely kaary.thenga murrye.
-Not so poor me.

Kichu $ Chinnu | കിച്ചു $ ചിന്നു said...

പാലാരിവട്ടം ശശി നന്ദനത്തിലെ ജഗതിയുടെ പേരല്ലേ?
അല്ലാതെ ശശി മഹാരാജാവുമായി എന്തു ബന്ധം?

ശ്രീ said...

ഹ ഹ.
:)

rahim teekay said...

ഹഹഹ... രസികന്‍!!

Vishnuprasad said...
This comment has been removed by the author.
Vishnuprasad said...

Really a gud one.aa room enikku thanneru..mumbaiyil room kittaanaanu paadu...