സ്ഥലം രാജസ്ഥാനിലെ വ്യവസായ നഗരം
ഓഫീസ് വിട്ട് വീട്ടിലേക്ക് അഞ്ച് കിലോമീറ്ററോളമുണ്ട്. സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം.
"ഭായ്സാബ്, ഏക് ലിഫ്റ്റ് ചാഹിയേ?"
"ആയിയേ"
അയാള്‍ പിന്നിലിരുന്നു. സഹപ്രവര്ത്തകന് ദേവിശങ്കര്‍ ശര്‍മ-
കുറച്ചു ദൂരം പോയികഴിഞ്ഞപ്പോള്‍
"ഭായ്സാബ്, ഏക് മിനിട്ട്"
അയാള്‍ സ്കൂട്ടറില്‍ നിന്നിറങ്ങി.
റോഡരികില്‍ നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ചു. പിന്നെ വന്ന് സ്കൂട്ടറിന് പിന്നില്‍ കയറി.
ഏതെങ്കിലും ക്ഷേത്രം ആകും
ഇവര്‍ക്ക് നഗരപ്രാന്തങ്ങളില്‍ വെറുതെ കിടക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിലെ ഒരു മുറിയില്‍ പോലും ദേവപ്രതിഷ്ഠകള്‍ ഉണ്ടല്ലോ?
പിന്നീട് ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം അയാള്‍ എന്റെ സ്കൂട്ടറിന്റെ പിന്നില്‍ കയറി.
അയാള്‍ ബൈക്ക് കൊണ്ട് വരാത്ത ദിവസം.
അതേ സ്ഥലത്ത് അയാളിറങ്ങി കൈകൂപ്പി തൊഴുതു തിരിച്ച് സ്കൂട്ടറില്‍ കയറിയപ്പോള്‍ ഞാന്‍ തിരക്കി
"അവിടെ ഏതാ പ്രതിഷ്ഠ-?
ഹനുമാനോ ഗണപതിയോ?"
അയാള്‍ ചിരിച്ചുഎന്നിട്ട് പറഞ്ഞു
അത് ക്ഷേത്രമല്ല ഭായിസാബ്, അതറിയില്ലേ ഇവിടുത്തെ മഹാരാജാ ഭീംസിംഗ് ഹോസ്പിറ്റല്‍ (സര്‍ക്കാരിന്റെ ജില്ല ഹോസ്പിറ്റല്‍)"എന്റെ ഈ 'അസ്പതാല്‍ ദൈവം'
ആ ദൈവം കനിഞ്ഞാല്‍ അസുഖങ്ങള്‍ ഒന്നും വരില്ല.എനിക്കും - കുടുംബത്തിനും-
"ലോകത്തിലേറ്റവും ശക്തിയുള്ള ദൈവം അതാണ്.
മതവും ജാതിയും ഇല്ലാത്ത ദൈവം-
ആശുപത്രിചെലവുകളുടെ ഭീമസേനനെ ഓര്‍ത്താല്‍ ആ ദൈവത്തെ താനേ വണങ്ങിപോകും
എനിക്കും ആ മതേതരദൈവത്തെ ഇഷ്ടമായി-മനുഷ്യജാതിയില്‍ പിറന്നവര്‍ക്കും ഇഷ്ടമാവും - തീര്‍ച്ച
(ഏപ്രില്‍ നാലിലെ രാഷ്ട്ര ദീപികയില്‍ ഈ കുറിപ്പു വന്നപ്പോള്‍ )
11 comments:
എനിക്കും ആ മതേതരദൈവത്തെ ഇഷ്ടമായി-മനുഷ്യജാതിയില്‍ പിറന്നവര്‍ക്കും ഇഷ്ടമാവും - തീര്‍ച്ച
വാസ്തവം.
അതില്മറ്റൊരു സത്യവുമുണ്ട് അനാഗതാ.ജീവിതത്തിലെ ചില പരവശമുഹൂറ്ത്തങ്ങളിലെങ്കിലും,ദൈവം കഴിഞ്ഞാല്‍ തൊട്ടടുത്ത ശക്തിയായി നമ്മള്
ഡോക്ടറ്മാരേക്കാണാറുണ്ട്.
വിങ്ങിയ മനസ്സിന്റെ ആവിയായി ചുടുകണ്ണുനീര്‍ വീഴുതുപ്പോല് ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു ഫൂട്പാതിലൂടെ നടന്നു പോവുന്ന കൊച്ചുണ്ടല്ലോ... അവരായിരിക്കണം. എന്നെ അന്നും സാന്ത്വനിപ്പിക്കുന്ന എന്റെ ദൈവങ്ങള്‍. മനുഷ്യന്റെ ദൈവം മനുഷ്യനും അവന്റെ ചുറ്റുപാടുമാണ് തന്നെയാണ്. മതം, മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ എല്ലാം പേക്കോലങ്ങള്‍.
ശരിയായിരിക്കാം...
ഹഹ, ആദ്യമായിട്ടു് ഒരു ദൈവവിശ്വാസിയെ പരിചയപ്പെട്ടു.
എത്ര നല്ല സങ്കല്പം. കാസ്റ്റ്, റിലീജിയണ്‍ നില് എന്നു പൂരിപ്പിക്കുന്ന ദൈവം..
ദില്ലിയിലെ ലോട്ടസ് ടെമ്പിളില്‍ ഞാന്‍ ഇടയ്ക്കൊക്കെ പോകാറുണ്ട്.. ദൈവം ഉണ്ട് അവിടെ... എന്നാല്‍ ഇല്ല.. ശാന്തി മാത്രം.........
ഞാനിത് ട്രെയിനീ കുത്തിയിരുന്ന് രാഷ്ട്രദീപികേന്നുതന്നെ വായിച്ചു. എന്തോ ദൈവത്തെപ്പറ്റി ഞാനത്ര ചിന്തിക്കാറില്ല. മൂപ്പരല്ലേ നമ്മളപ്പറ്റി ചിന്തിക്കേണ്ടത്. മുപ്പതുകളില്‍ ഒരുവന് ഊന്നുവടിയുടെ ആവശ്യമില്ല. അമ്പതുപിന്നിടുമ്പോഴാണ് പലപ്പോഴും ആളുകള്‍ വിശ്വാസത്തിന്റെ ഊന്നുവടി കൈയ്യിലെടുക്കുന്നത് കണ്ടുവരുന്നത്.
വളരെ ശരി. ആ ദൈവം കനിഞ്ഞാല്‍ മതി.
എ വെരി പ്രാക്ടിക്കല്‍ പ്രാര്‍ത്ഥന :)
നല്ല ദൈവം...
മതേതര ദൈവം...
Post a Comment