Wednesday, March 19, 2008

ഈ പരസ്യം ശ്രദ്ധിക്കുക


നമ്മുടെ നാടിനെ എങ്ങോട്ടോ കൊണ്ടു പോകുന്ന പരസ്യം ...


കാണാത്തവര്‍ ശ്രദ്ധിക്കുക....

ഈപരസ്യം ആണ്‍ പൂവാലന്മാര്‍ ക്കൊ?

അതോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണുങ്ങള്‍ മാത്രം ????

പെണ്‍ കുട്ടികളേ ക്ഷോഭിക്കുക...............


..ഈ പരസ്യം ഇവിടത്തെ സാമൂഹ്യപരിസ്ഥിതിക്കും നീതിന്യായ വ്യവസ്ഥക്കും എതിരായ്ണെന്നു ആരു അവരെ പറഞ്നു മനസ്സിലാക്കും ?

അതോ ഇങ്ങിനെ തന്നെ പോകട്ടെ എന്നൊ?


ഇം ഗ്ലീഷ് റ്റീചറുടെ ഭര്‍ ത്താവ്, ജൂലിയറ്റിന്റെ അച്ഛന്‍ സഹോദരന്‍ ,പഴയ ഗേള്‍ ഫ്രണ്ടിന്റെ ഭര്‍ ത്താവു ഇവരൊക്കെ വിശാലഹൃദയരാവട്ടെ...

51 comments:

അനാഗതശ്മശ്രു said...

ഇം ഗ്ലീഷ് റ്റീചറുടെ ഭര്‍ ത്താവ്, ജൂലിയറ്റിന്റെ അച്ഛന്‍ സഹോദരന്‍ ,പഴയ ഗേള്‍ ഫ്രണ്ടിന്റെ ഭര്‍ ത്താവു ഇവരൊക്കെ വിശാലഹൃദയരാവട്ടെ...

new post

അനോണി മാഷ് said...

മസാല പരസ്യം!

Anonymous said...

ലജ്ജാകരം..

ശ്രീ said...

കഷ്ടം!
:(

G.manu said...

എല്ലാം വാണിജ്യവല്‍ക്കരിക്കപ്പെടുകായാണിവിടെ..

“അച്ഛന്‍‌റെ ഗേള്‍ഫ്രണ്ടിനു എം.എം.എസ് അയക്കൂ” എന്ന് ഉടനെ വന്നേക്കാം..


മലയാറ്റൂരിന്റെ ഒരു കഥാപാത്രം പറഞ്ഞമാതിരി, നല്ല ഇളംചൂരല്‍ എണ്ണേ മുക്കി നാലു പൂശങ്ങട് പൂശുക, ചന്തിനോക്കി.... അവിടെ നിക്കും ഈ...


കഷ്ടം...

കൊച്ചുത്രേസ്യ said...

ഇതാ ഒരു പെണ്ണ്‌(കുട്ടിയൊന്നുമല്ല) ക്ഷോഭിച്ചിരിക്കുന്നു.പെണ്ണുങ്ങളോടുള്ള പ്രായശ്ചിത്തമായി അടുത്തു തന്നെ ദാ ഏതാണ്ടിതു പോലെ ഔ പരസ്യം പ്രതീക്ഷിക്കാം..

'നിങ്ങളുടെ കണക്കു മാഷിനു റൊമാന്റിക്‌ SMS അയയ്ക്കൂ

അയലത്തെ നാരായണന്‍കുട്ടിയുടെ ഫോട്ടോ എടുക്കൂ

നിങ്ങളുടെ പഴയ ബോയ്ഫ്രന്റിന്‌ മിസ്സ്‌ഡ്‌ കോള്‍ അയയ്ക്കൂ'

ഇതൊക്കെയല്ലേ യുവതലമുറയെ ലഷ്യംവച്ചു നടത്തുന്നൂന്നു പറയപ്പെടുന്ന പരസ്യാഭാസങ്ങള്‍..

മൂര്‍ത്തി said...

:) :(

ബയാന്‍ said...

പരസ്യം അത്രേ ഉദ്ദേശിച്ചുള്ളൂ‍... പിന്നെ ഇത്രയൊക്കെ തന്നെ ആവുന്നുള്ളൂ‍ എങ്കില്‍ സമാധാനിക്കമായിരുന്നു.. ഇതു റൊമാന്റിക്കും വിട്ടു റ്റൈറ്റാനിക്കില്‍ എത്തി.

കടവന്‍ said...

ദെന്താത്, കലികാലംന്നെ..ശിവ..ശിവ. ഫെമിനിസ്റ്റുകളെ സംഘടിക്കൂ, ഈ പുരുഷ മേധാവിത്വത്തിനെതിരെ...

ശ്രീവല്ലഭന്‍ said...

:(( & :-))

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:(..:(
ലജ്ജാകരം

konchals said...

ഇതൊക്കെ ചിന്ന പയ്യന്‍സുമാരെ ചാക്കിട്ടു പിടിക്കാനുള്ള ഒരു തന്ത്രം അല്ലേ...
ഏതു പുതിയ പ്രൊഡക്റ്റും ഇപ്പോള്‍ ഈ സമൂഹത്തെ ആണല്ലൊ ഉന്നം വെക്കണെ..

മലയാ‍ളി said...

മാനക്കേട്, മുഖഭംഗം, ആകുണ്ഠനം, കൂസല്‍, ഊഷത്തം, ജുഗുപ്സാവഹം!

മനോരമയുടെ ‘വനിതാ’ സ്നേഹം!!

‘മലയാളത്തിന്റെ സുപ്രഭാത മസാല’!

ചിതല്‍ said...

കട്ടപൊക...

ആര്‍ബി said...

ഇതു പരസ്യം ചെയ്ത മനോരമ വായിക്കുമ്പോഴും ലജ്ജിക്കുന്നു....

തോന്ന്യാസി said...

ലജ്ജാവഹം.......

ശരത്‌ എം ചന്ദ്രന്‍ said...

ഈ പരസ്യത്തിനു....മുന്നില്‍ ..
ഞാന്‍ എന്റെ ശിരസ്സുകുനിക്കുന്നു....
വാഴ്ക എന്റെ നാടേ.......

ഒരു “ദേശാഭിമാനി” said...

കുറ്റകരമായ ഒരു പരസ്യമെന്നു ഞാന്‍ വിശ്വസിക്കുന്നു!

പുതുമ കിട്ടാന്‍ കാത്തുനില്‍ക്കുന്ന യുവാക്കളെ വഴിതെറ്റിക്കാന്‍ കഠിന പേരണ നല്‍കുന്ന ഇത്തരം പരസ്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ, കോടതികള്‍ എന്തെങ്കിലും വകുപ്പുണ്ടങ്കില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണു!

Anonymous said...

ലജ്ജാവഹം.......

ഫസല്‍ said...

ലജ്ജാവഹം.......

വാല്‍മീകി said...

ഗുരു ദൈവം എന്ന വചനം പൊളിച്ചെഴുതിയോ?
കലികാലം!

അന്വേഷി said...

ഇത് പബ്ലിഷ് ചെയ്ത പത്രത്തില്‍ എഡിറ്റര്‍ എന്ന് ഒരാള്‍ ഒന്നും ഇല്ലെ?

ഉണ്ണിക്കുട്ടന്‍ said...

ഒരു പരസ്യം ആളുകള്‍ ശ്രദ്ധിച്ചാല്‍ അതു വിവാദമായാല്‍ പരസ്യം എന്ന നിലയില്‍ അതു വിജയിച്ചു എന്നു പറയാം.. എന്നാലും..

Sebin Abraham Jacob said...

അപ്പോള്‍ ഇതോ?

പ്രാര്‍ത്ഥിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ എന്ന പരസ്യവും കിറ്റ്കാറ്റിന്റെ ചില പരസ്യങ്ങളും ഒക്കെ ഓര്‍ക്കുക.

evuraan said...

അല്പം കുസൃതിയും, അല്പം "മദനോല്ലാസം", പിന്നെ നിറങ്ങളും ചേര്‍ന്നാല്‍ ഹോളിയാണത്രെ -

മലയാളിക്ക് ഹോളി ആഘോഷമല്ലാത്തതു കൊണ്ട് ടീനേജ് gangbangs ഭാഗ്യത്തിനു് ഒഴിവായി.

തല്ല് കിട്ടിയാല്‍ ചിലപ്പോള്‍ മണ്ടത്തരം ഭേദമായേക്കാം.

ബീജേപ്പിക്കാരൊന്നും ഹോളിയെന്നാല്‍ മദനോല്ലാസമാണെന്നതു ഇതു വരെ കണ്ടില്ലേ? ശശികല ടീച്ചറും കൂട്ടരും എവിടെ?

ഒരാവശ്യത്തിനു ഇക്കൂട്ടരെയൊന്നും നോക്കിയാല്‍ കാണില്ല..!

ഷൊവനസ്റ്റിക് പുരുഷന്റെ നഷ്ടബോധം ദുഃഖിപ്പിക്കുകയാണു്, ഓണം മാറ്റി ഹോളിയാക്കിയിരുന്നെങ്കില്‍..! എന്റെ നഷ്ട കൗമാരം ഹോളിക്കൊപ്പം തിരിച്ചു വന്നെങ്കില്‍..! ഹോ..! ഓര്‍ക്കുമ്പോള്‍ കുളിരു കോരുന്നൂ..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിനാശകാലേ...

ശ്രീവല്ലഭന്‍ said...

ഈ പൊട്ട പരസ്യം കണ്ടാല്‍ ആരാ മാഷേ വഴി പിഴച്ചു പോവുക? ഇപ്പോഴുള്ള പിള്ളേരൊക്കെ സ്മാര്‍ട്ടാണേ. എനിക്ക് തോന്നുന്നത് പരസ്യം എന്ന നിലയില്‍ അത് അതിന്റെ ഉദ്ദേശം നിര്‍വഹിച്ചു എന്നാണ്. അതെങ്ങനെ ആണെന്ന് എനിക്ക് മനസ്സിലായ രീതിയില്‍ പറയാം.

1. " നിങ്ങളുടെ ഇംഗ്ലിഷ് ടീച്ചെര്‍ക്ക് റൊമാന്റിക് SMS അയക്കൂ." :
ഇതില്‍ 'ടീച്ചര്‍' ആണാണോപെണ്ണാണോ എന്ന് മനസ്സിലായില്ല. ഇംഗ്ലീഷില്‍ ടീച്ചര്‍ എന്ന് പറഞ്ഞാല്‍ രണ്ടു ലിംഗവും ആകാം. (അല്ലെ?). എപ്പോഴും സ്ത്രീ ആണ് ഇംഗ്ലിഷ് അദ്ധ്യാപകര്‍ എന്ന നമ്മുടെ ചിന്തയല്ലേ ഇതു കാണിക്കുന്നത്?

ഇതു മലയാളത്തിലെ പരസ്യം. ഓ.കെ. ഇനി ഇപ്പം പെണ്ണാണെന്ന് ഇരിക്കട്ടെ. പക്ഷെ ഇംഗ്ലിഷ് ടീച്ചെര്‍ക്ക് നമുക്കു നല്ല wordsworthinte ഒരു റൊമാന്റിക് poem SMS ആയി അയക്കരുതോ? നല്ല ഒരു കുറിപ്പോടു കൂടി? ഇപ്പം അച്ഛനും അമ്മയ്ക്കും വരെ റൊമാന്റിക് messages അയക്കുന്നവരെ എനിക്കറിയാം. ഇതെന്തോ തെറ്റു ചെയ്യുന്ന പോലെ ആണേ. റൊമാന്‍സ്- പ്രണയം- അവരുടെ പ്രണയത്തെ കുറിച്ചു എന്ത് കൊണ്ട് ഒരു മെസ്സേജ് അയച്ചു കൂട? നമ്മുടെ മാനം ഇടിഞ്ഞു പോകുമോ? പിന്നേ കണ്ട അലവലാതിക്കൊക്കെ പത്തു അന്‍പതും SMS അയയ്ക്കുമ്പോള്‍ ഇതൊരു idealisathinte പ്രശ്നമായ് മാത്രമെ കാണാന്‍ കഴിയൂ. :-)

ടീച്ചറിനെ പ്രേമിച്ചോണ്ട് SMS അയയ്ക്കാന്‍ അവര് പറഞ്ഞോ? പ്രണയം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മെസ്സേജ് ടീച്ചറിനു അയച്ചാല്‍, ടീച്ചറിന് ഇഷ്ടമാണെങ്കില്‍ എന്ത് കൊണ്ട് അയച്ചു കൂടാ? ടീച്ചര്‍ എന്നുള്ളത് എപ്പോഴും എന്ത് കൊണ്ട് നമ്മളെക്കാള്‍ മൂത്തതാണെന്നുള്ള സങ്കല്‍പ്പം വന്നു? മൂത്തതാണെങ്കില്‍
പ്രേമിച്ചാല്‍ എന്ത് പറ്റും?

എനിക്കറിയാവുന്ന കുറച്ചു പേരെങ്കിലും ടീച്ചര്‍/ സാര്‍ മാരെ (ഇംഗ്ലിഷ് അല്ല) പ്രേമിച്ചു കല്യാണിച്ചു സുഖമായ് കഴിയുന്നു. അവരുടെ ഒന്നും ഇടിഞ്ഞു പോയിട്ടില്ല. പത്തു കൊല്ലം മുന്‍പ് വരെ മൊബൈല്‍ ഫോണ്‍ വളരെ പ്രചാരം ഇല്ലാത്തത് കൊണ്ട് SMS അയച്ചു കാണില്ലായിരിക്കാം. എന്നാലും ഒരു പ്രേമ ലേഖനമെന്കിലും തീര്ച്ചയായും കൊടുത്തു കാണും. അവരുടെ വഴി അവര്‍ തന്നെ തിരഞ്ഞെടുത്തു.

ഇംഗ്ലിഷ് ടീച്ചര്‍ അന്‍പതു വയസ്സും നിങ്ങള്‍ക്ക് അന്‍പത്തഞ്ചും ഉണ്ടെങ്കിലോ? രണ്ടു പേരും വിവാഹം ഒരിക്കലും കഴിച്ചിട്ടേ ഇല്ലെങ്കിലോ? നിങ്ങളുടെ അഭിപ്രായത്തില്‍ വല്ല വ്യത്യാസവും വരുമായിരുന്നോ?


2. അയലത്തെ ജൂലിയറ്റ് പെണ്ണാണെന്ന് ആര് പറഞ്ഞു? ഒരു പട്ടിക്കുട്ടി അല്ലേല്‍ മിനിമം ഒരു പൂച്ചക്കുട്ടി ആയിക്കൂടെ? :-) പേരു കേട്ട ഉടനെ എല്ലാരും കൂടി അത് അയലത്തെ പെണ്‍ കുട്ടി ആണെന്ന് തീരുമാനിച്ചു?.

അല്ല ഇനി ഒരു പെണ്‍കുട്ടി ആണെന്നിരിക്കട്ടെ. അവളുടെ പ്രായം രണ്ടു വയസ്സ് മാത്രമെ ഉള്ളെങ്കിലോ? അപ്പോഴും എല്ലാരും അവളുടെ ഫോട്ടോ എടുക്കെണ്ടെന്നു പറയുമോ? നിങ്ങളുടെ അഭിപ്രായത്തില്‍ വല്ല വ്യത്യാസവും വരുമായിരുന്നോ?

3. "നിങ്ങളുടെ പഴയ ഗേള്‍ friend നു ഒരു missed കോള്‍ അയക്ക്കു‌" അല്ല, പഴയ ഗേള്‍ friend നു missed കോള്‍ നല്ല കാര്യം അല്ലെ? അതിനെന്താണ് വിഷമിക്കാന്‍- രണ്ടു പേര്‍ക്കും ഇഷ്ടമാണെങ്കില്‍? ഉടനെ ആലോചിച്ചു കു‌ട്ടുന്നത് ഇങ്ങനെ ആണ്: അവള്‍ ഇപ്പോള്‍ വേറെ ഒരുത്തന്റെ ഭാര്യ ആയിരിക്കും. അത് കൊണ്ട് missed കോള്‍ പോലും വന്നാല്‍ അവളുടെ ഏതാണ്ടൊക്കെ അങ്ങ് പോകും etc etc ....ഈയിടെ missed കോള്‍ വരുന്ന ഒരു പോസ്റ്റ് വായിച്ചതെ ഉള്ളു.

അല്ല, ഇനി പഴയ ഗേള്‍ friend നിങ്ങളുടെ സഹോദരനെ വിവാഹം കഴിച്ചെന്നും നിങ്ങള്‍ ഇപ്പോള്‍ അവളെ ഒരു സഹോദരി ആയാണ് കാണുന്നുവെന്നും വിചാരിക്കുക. നിങ്ങളുടെ അഭിപ്രായത്തില്‍ വല്ല വ്യത്യാസവും വരുമായിരുന്നോ?

ഇനി പഴയ ഗേള്‍ friend നിങ്ങളുടെ കുട്ടിയെ സ്കൂളില്‍ നിന്നും വിളിക്കാന്‍ വേലക്കാരി അല്ലെങ്കില്‍ സ്കൂള്‍ ടീച്ചര്‍ ആയി വന്നുവെന്നും, നിങ്ങള്‍ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നുവെന്നും, നിങ്ങളുടെ missed കാളിന്റെ ഉദ്ദേശം നിങ്ങളുടെ കുട്ടിയെ പിക് ചെയ്യാന്‍ നിങ്ങള്‍ റെഡി ആയി എന്നും ആണെങ്കില്‍ നിങ്ങളുടെ അഭിപ്രായത്തില്‍ വല്ല വ്യത്യാസവും വരുമായിരുന്നോ?

നമ്മുടെ പഴയ ഗേള്‍ friend : ഇതെന്തു കൊണ്ട് ചെറു പ്രായക്കാരെ മാത്രം ആണ് എന്ന് എന്ത് കൊണ്ടാണ് ഉദ്ദേശിക്കുന്നത്? ഒരു എഴുപതു വയസ്സായ ഒരാള്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടിയപ്പോള്‍ പഴയ, തന്റെ ഇരുപത് വയസ്സിലെ ഗേള്‍ ഫ്രണ്ട്, പക്ഷെ തന്‍റെ മകന്റ്റെ, അല്ലെങ്കില്‍ മകളുടെ അമ്മായി അമ്മയ്ക്ക് ഒരു ചെറിയ missed കോള്‍ വിട്ടാല്‍ ആര്‍ക്കാ ചേതം. കാര്യം ഉണ്ടായിട്ടാണെന്ന് കു‌ട്ടിക്കോ.

ശ്രദ്ധിക്കുക missed കോള്‍ എന്തിനെന്നു പറഞ്ഞിട്ടില്ല. പ്രേമിക്കണോ, കൂടെ സിനിമയ്ക്ക് വിളിക്കണോ അതോ ഹോട്ടലില്‍ പോകണോ എന്ന് പറഞ്ഞിട്ടെ ഇല്ല.

അപ്പോള്‍ നമ്മുടെ മനസ്സില്‍ പഴയ കാമുകിക്ക് missed കോള്‍ അയയ്ക്കണമെങ്കില്‍ നമുക്ക് അവളെ വിളിചോന്ട്ട് ഹോട്ടലില്‍ പോകുകയോ സിനിമയ്ക്കു പോകുകയോ ആയിരിക്കണമല്ലോ ഉദ്ദേശം. അല്ലെങ്കില്‍ എന്തിന് രോമാഞ്ചം (സോറി രോഷം) കോള്ളണം?

4. ഇനി അവസാന വാചകങ്ങള്‍: അല്പം കുസൃതി, അല്പം മദനോല്ലാസം, പിന്നെ ഒത്തിരി ഒത്തിരി നിറങ്ങള്‍: ഇതില്‍ ഒന്നും മൂന്നും എല്ലാരും അംഗീകരിക്കും. ഹോളിക്ക് ഭാംഗും മദ്യവും അടിച്ചു കിറുങ്ങി മദനോല്ലാസം മാത്രമല്ല എല്ലാ തല്ല് കൊള്ളിത്തരവും കാണിക്കുന്നവരെ കണ്ടിട്ടുണ്ട്. അത് കൊണ്ട് എനിക്ക് വല്യ പ്രശ്നം തോന്നുന്നില്ല. (വികാരം വൃണപ്പെട്ടില്ല).

അപ്പോള്‍ പറഞ്ഞു വന്നത്, നമ്മുടെ ഒക്കെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന "gender" എന്ന കണ്‍സെപ്റ്റിനെ വളരെ വിടഗ്ദ്ധമായ്‌ ചൂഷണം ചെയ്ത ഒരു പരസ്യം തന്നെ ആണ് ഇതു എന്നാണ്. ഇതിന്‍റെ അര്‍ത്ഥം ഞാന്‍ ഇതിനെ പൂര്‍ണമായ് അനുകൂലിക്കുന്നു എന്നല്ല.

ഇതിന്‍റെ മറുവശം ഇടാത്തത് കൊണ്ട് (കൊച്ചുത്രെസ്സ്യയുടെ കമന്റിലെ പോലെ)
, ശരിക്കും വളരെ gender insensitive ആയ പരസ്യം (മലയാളം എന്താണാവോ) ആണെന്ന് തോന്നി.
:-)

അവസാനമായ് എനിക്ക് തോന്നുന്നത് ഇതു വടക്ക് ഇട്ട പരസ്യത്തിന്‍റെ ' dubbing' ആണ് എന്നാണ്. അല്ലാതെ കേരളത്തില്‍ എവിടുന്ന ഹോളി?

കാപ്പിലാന്‍ said...

ഈ പരസ്യം അതിന്റെ കടമ നിര്‍വഹിച്ചു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ ഇത്രയും സാമൂഹിക സ്നേഹികളും ,പൌര പ്രമാണികളും ഇവിടെ തടിച്ചു കൂടിയിരുന്നു കൂലം കഷമായി കേരളത്തിന്റെ ഭാവിയെ കുറിച്ചു ചിന്തിക്കുന്നത് ..പത്ര പരസ്യങ്ങളെ കുറിച്ചു വാചാലരാകുന്നത്.അപ്പോള്‍ ആ പരസ്യം വിജയിച്ചു എന്നതിനു തെളിവാണ്.ഞാന്‍ വല്ലഭന്റെ ഭാഗത്താണ്.എല്ലാം അതിന്റെ നെഗറ്റീവ് മാത്രം ചിന്തിക്കാതെ പോസിറ്റീവ് ആയി ചിന്തിക്കുവാന്‍ പഠിക്കുക.അപ്പോഴേ നമ്മുടെ നാട് മുന്നോട്ടു പോകുകയുള്ളൂ.അല്ലെങ്കില്‍ ജീവിതകാലം മൊത്തം ഇങ്ങനെ കരഞ്ഞും നിലവിളിച്ചും ഇരിക്കാം .എല്ലാം നിങ്ങളുടെ കൈയില്‍. ബെസ്റ്റ് ഓഫ് ലക്ക്

ശ്രീവല്ലഭന്‍ said...

വിശദീകരണം: മുന്പുള്ള കമന്റില്‍ gender എന്നതിന് വിശദീകരണം ഇടാതതിനാല്‍ താഴെ കൊടുത്തിരിക്കുന്നു:

gender എന്നത് (എന്നതാണോ ഇതിനെയൊക്കെ മലയാളം) 'സെക്സ്‌' എന്നതില്‍ നിന്നും വ്യത്യാസം ഉണ്ട്. സെക്സ്‌ എന്ന് ഉദ്ദേശിച്ചത് 'ആണ്' 'പെണ്ണ്' എന്നുള്ള രണ്ടു physiological വ്യത്യാസം വച്ചുള്ള category ആണ്. (തമിഴ്നാട്ടില്‍ ഇപ്പോള്‍ മൂന്നാം സെക്സ്‌ ആയി transgender (ശിഖണ്ടികള്‍/നപുംസകങ്ങള്‍-ആള്‍ക്കാരെ ചില കാര്യങ്ങളില്‍ മാത്രം അംഗീകരിച്ചു).

gender എന്നത്, ആണും പെണ്ണും എന്ത്, എങ്ങിനെ ചെയ്യണമെന്നുള്ള സമു‌ത്തിന്റെ കാഴ്ചപ്പാട്, വാല്യൂ (ഉദാ: പെണ്ണ് പാവാട ഉടുക്കണം, പെണ്ണ് ഭക്ഷണം പാകം ചെയ്ത് ആണിന്ന് കൊടുക്കണം, ആണ് കഴിച്ചതിനു മാത്രമെ പെണ്ണ് കഴിക്കാവൂ, പെണ്ണ് ഉറക്കെ ചിരിക്കരുത്, ആണ് ആണത്തം കാട്ടണം, ആണുങ്ങള്‍ക്ക് മാത്രമെ കട്ടിയുള്ള ജോലി (ഉദാ: മരം കയറ്റം) ചെയ്യാനാവു‌, ആണായാല്‍ കരയരുത്‌, അങ്ങിനെ ഒരായിരം gender concepts) നമ്മുടെയൊക്കെ മനസ്സില്‍ ചെറുതിലെ തൊട്ട് അടിച്ചേല്‍പ്പിചിരിക്കുന്ന വിശ്വാസങ്ങള്‍. മടൊരു ഉദാഹരണം - കൊച്ചുത്രെസ്സ്യയുടെ ബ്ലോഗില്‍ ആദ്യം വന്നിരുന്ന ചില കമന്റുകള്‍- ഈ പെണ്ണുങ്ങള്‍ക്ക്‌ തമാശ വഴങ്ങും എന്ന് വിചാരിച്ചില്ല:-). നാം വളരും തോറും പലരില്‍ നിന്നും ഇത് നമ്മളില്‍ വീണ്ടും വീണ്ടും reinforce ചെയ്യപ്പെടുന്നു. ഒരു പക്ഷെ സ്വന്തം അച്ഛന്‍, അമ്മ അല്ലെങ്കില്‍ അദ്ധ്യാപകര്‍, സുഹൃത്തുക്കള്‍, പലപ്പോഴും നമ്മുടെ സഹപ്രവര്‍ത്തകര്‍ എന്ന് വേണ്ട, ഇപ്പോള്‍ വന്നു വന്നു സഹ ബ്ലോഗര്‍മാര്‍! ഇതിലു‌റെ ആണ്, നാം എന്ത് കണ്ടാലും പലപ്പോഴും വിലയിരുത്തുകയും, അതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുന്നത്.

അനാഗതശ്മശ്രു said...

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പ്രയോഗം മലയാളിക്കു മാത്രം വഴങ്ങുന്ന ഒന്നാണല്ലൊ?
മറ്റേതെങ്കിലും ഭാഷയില്‍ സമാന പ്രയോഗം ഉണ്ടൊ?
ഇതൊക്കെ മുതലാക്കാന്‍ വല്ലഭന്മാരായ വക്കീലുള്ളപ്പോള്‍ നമ്മുടെ നിയമവ്യവസ്ഥകള്‍ കൊടിയേറിയ ഗോപി...!!!!!

ഭൂമിപുത്രി said...

ഇതിന്നാണ്‍ കണ്ടത്.
ഹിന്ദുത്വക്കാറ് കേരളത്തിന്റെ ദേശീയാഘോഷം ഹോളിയാക്കി മാറ്റാന്‍ കിണഞ്ഞു
ശ്രമിയ്ക്കുന്നതിനെ ഒരു ഭാഗമാണോയിതു?
പിന്നെ,ഇവിടെ പെണ്ണു,ആദ്യമായും അവസാനമായും പുരുഷന്റെ
തമാശയ്ക്കും ആനന്ദത്തിനുമുള്ള ഒരു വസ്തുവാണെന്നുള്ള പൊതുധാരണ കുറച്ചുകൂടി മുന്‍പോട്ട് കൊണ്ടുപോവുകയാണ് ചെയ്തിരിയ്ക്കുന്നതെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ

ശീവല്ലഭന്‍ ഒരാക്ഷേപഹാസ്യം
രചിച്ചതല്ലെ?:)

ഏത് ദിവസത്തെ മനോരമയിലാണ്‍ ഈ പരസ്യം വന്നതെന്ന് ഓര്‍മ്മയുണ്ടോ അനാഗതാ?
നന്നായി ഇതിവിടെക്കൊണ്ടുവന്ന്തു

ശ്രീവല്ലഭന്‍ said...

അനാഗതശ്മശ്രു,

എന്‍റെ കമന്റ് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാകുന്നു. താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയോ, ഈ പരസ്യത്തെ അനൂകുലിക്കുകയോ ആയിരുന്നില്ല എന്‍റെ കമന്റിന്റെ ഉദ്ദേശം. അത് ഞാന്‍ വ്യക്തമാക്കി എന്നായിരുന്നു ഞാന്‍ വിചാരിച്ചത്.

" ഇതിന്‍റെ മറുവശം ഇടാത്തത് കൊണ്ട് (കൊച്ചുത്രെസ്സ്യയുടെ കമന്റിലെ പോലെ)
, ശരിക്കും വളരെ gender insensitive ആയ പരസ്യം (മലയാളം എന്താണാവോ) ആണെന്ന് തോന്നി."

" നമ്മുടെ ഒക്കെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന "gender" എന്ന കണ്‍സെപ്റ്റിനെ വളരെ വിടഗ്ദ്ധമായ്‌ ചൂഷണം ചെയ്ത ഒരു പരസ്യം തന്നെ ആണ് ഇതു എന്നാണ്. ഇതിന്‍റെ അര്‍ത്ഥം ഞാന്‍ ഇതിനെ പൂര്‍ണമായ് അനുകൂലിക്കുന്നു എന്നല്ല. "

ഇതു രണ്ടും ശ്രദ്ധിച്ചു കാണുമല്ലോ.

ഞാന്‍ കമന്റിട്ടത്‌ ഈ പരസ്യം കണ്ടാല്‍ വഴിപിഴച്ചു പോകും എന്ന രീതിയില്‍ ഉള്ള ചില കമന്റുകള്‍ കണ്ടത് കൊണ്ടാണ്. അല്ലാതെ ഇതൊക്കെ 'മുതലാക്കാന്‍' ഞാന്‍ പ്രൈവറ്റ് കമ്പനിയുടെ ആളോ, അവര്‍ക്ക് വേണ്ടി കൂലിക്ക് എഴുതുന്നവനോ, പരസ്യക്കാരനോ, കുറഞ്ഞ പക്ഷം ഒരു ബുദ്ധി ജീവിയോ ഒന്നും അല്ല.

മ്മള്‍ മ്മടെ കാര്യം നോക്കി സുഖം സ്വസ്ഥമായ് കഴിയുമ്പോ, ഒരു പണ്ടാരം ബ്ലോഗ് കണ്ടു പിടിച്ച് മ്മളെ കു‌ടോത്രം ചെയ്തത് കൊണ്ടാ, കാണുന്നിടത്ത് മനസ്സില്‍ തോന്നുന്നതു തുറന്നെഴുതുന്നത്. അയിപ്പ കയിച്ചിലായെന്നു തോന്നണു.

ഞാനും ഒരു 'shame shame' അടിച്ചിട്ടു പോയാല്‍ കുഴപ്പമില്ലായിരുന്നെന്നാണോ അനാഗതശ്മശ്രു ഉദ്ദേശിച്ചത്? (ഉദാ പറഞ്ഞതാണേ). ആശയ വിനിമയം നടത്തുക, അഭിപ്രായം തുറന്നുപ്രകടിപ്പിക്കുക, എന്നൊക്കെ ഉള്ളത് ഈ പോസ്ടുകളുടെ ഉദ്ദേശം അല്ലെ?

വാദിച്ചു ജയിക്കാന്‍ വേണ്ടി എഴുതിയതേ അല്ല എന്‍റെ കമന്റ്. ഞാന്‍ പറഞ്ഞ അഭിപ്രായത്തിനു എതിരഭിപ്രായമോ, അല്ലെങ്കില്‍ അതിന് മറു വശങ്ങളോ ഉണ്ടെങ്കില്‍ ചൂണ്ടി കാണിച്ചാല്‍ എനിക്ക് വളരെ സന്തോഷം. അങ്ങിനെ ചര്‍ച്ച ചെയ്‌താല്‍ എനിക്കും എന്‍റെ തെറ്റു മനസ്സിലാക്കാമായിരുന്നു. ആരെങ്കിലും തെറി വിളിച്ചാലല്ലാതെ 'ego' പ്രശ്നം എനിക്ക് വരാറെ ഇല്ല.


ആദ്യം വന്നു സ്മൈലി തിരിച്ചും മറിച്ചും ഇട്ടിട്ട് പോയത് കൊണ്ടാ പിന്നുള്ള കമന്റുകള്‍ കണ്ടത് തന്നെ. ഞാന്‍ പറഞ്ഞ രീതി അല്‍പ്പം harsh ആയിരിക്കാം (ആദ്യത്തെ സെന്റന്‍സ്). അത് ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്.

ഇതു കേസാക്കി കോടതിയില്‍ പോയാല്‍ വക്കീലന്മാര്‍ പറയുന്ന ഉത്തരങ്ങളും, അതുപോലെ തന്നെ 'gender' എന്ന കണ്‍സെപ്ടിനെ കുറിച്ചു പഠിച്ചിട്ടുള്ളവരും ഒരു പക്ഷെ ഇതു തന്നെ ആയിരിക്കും ചൂണ്ടി കാണിക്കുക. അത് കൊണ്ടാണ് അവസാനം "നമ്മുടെ ഒക്കെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന "gender" എന്ന കണ്‍സെപ്റ്റിനെ വളരെ വിദഗ്ദ്ധമായ് ചൂഷണം ചെയ്ത ഒരു പരസ്യം തന്നെ ആണ് ഇത്." എന്നെഴുതിയത്.

ഇനി എതിരഭിപ്രായം പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്‍റെ കമന്റ് ഡിലീറ്റ് ചെയ്തു കളയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കാപ്പിലാനൊരു തിരുത്ത്‌: ഇതിന്‍റെ പോസിറ്റീവ് ഭാഗം അല്ല ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. ഈ പരസ്യം നല്ലതാണെന്ന് സ്ഥാപിക്കുക അല്ലായിരുന്നു എന്‍റെ ഉദ്ദേശം. അതിന്റെ ചില വശങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു.

ശ്രീവല്ലഭന്‍ said...

" ശ്രിവല്ലഭന്‍ ഒരാക്ഷേപഹാസ്യം രചിച്ചതല്ലെ?:)" സത്യത്തില്‍ അങ്ങിനെ അല്ല ഭു‌മിപുത്രി. അല്‍പ്പം 'തുറന്നെഴുതി' എന്ന് തോന്നുന്നുണ്ട്- പിന്നെ വായിക്കുമ്പോള്‍. അപ്പോള്‍ മനസ്സില്‍ വന്നത് എഴുതി.

" പിന്നെ,ഇവിടെ പെണ്ണു,ആദ്യമായും അവസാനമായും പുരുഷന്റെ
തമാശയ്ക്കും ആനന്ദത്തിനുമുള്ള ഒരു വസ്തുവാണെന്നുള്ള പൊതുധാരണ കുറച്ചുകൂടി മുന്‍പോട്ട് കൊണ്ടുപോവുകയാണ് ചെയ്തിരിയ്ക്കുന്നതെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ"

തീര്‍ച്ചയായും അങ്ങിനെ തന്നെ തോന്നി. എന്തോ വലിച്ചുവാരി എഴുതിയപ്പോള്‍ എന്‍റെ ശ്രദ്ധ കൂടുതലും ആ പരസ്യത്തിന്റെ മറ്റ് തലങ്ങളില്‍ ആയി പോയി എന്നതാണ് സത്യം. ഞാന്‍ ഉദ്ദേശിച്ചത്, പരസ്യക്കാര്‍ നമ്മുടെ ചിന്തകളെ ഉപയോഗിച്ചു പരസ്യം നിര്‍മ്മിക്കുന്നു, അതിനെ ചു‌ഷണം ചെയ്യുന്നു എന്നതാണ്.

അനാഗതശ്മശ്രു said...

ശ്രീവല്ലഭന്റെ അഭിപ്രായത്തെ ഇഷ്ടപ്പെടാതെ കമന്റിട്ടതല്ല..
താങ്കളുടെ അഭിപ്രായത്തിനും സാധ്യതകള്‍ ഏറെ ആണു എന്ന തിരിചറിഞ്ഞു കൊണ്ടു എഴുതിയതാണു
ജുഡീഷ്യറിയില്‍ മുടിനാരു മുറിച്ചു വാദിക്കുമ്പോള്‍ എല്ലാ നിയമവും അതിന്റെ സ്പിരിറ്റ്‌ കലഞ്ഞു കുളിക്കുന്നതു നമുക്കു അനുഭവം അല്ലെ?
ആരോഗ്യകരമായ ചര്‍ ച്ചക്കു വഴി തുറന്ന ശ്രീവല്ലഭനോടു നന്ദിയുണ്ടൂ

അനാഗതശ്മശ്രു said...

ഭൂമിപുത്രീ
ആ ചിത്രം ഡബിള്‍ ക്ലിക്‌ ചെയ്താല്‍ തീയതി കാണാം

ഭൂമിപുത്രി said...

ബൂലോകത്തിലെ എന്റെ ചെറിയകാലത്തെ പരിചയം വെച്ചുനോക്കുമ്പോള്‍,ശ്രീവല്ലഭന്‍ ഈ പരസ്യത്തെ
അനുകൂലിച്ചെഴുതില്ല എന്നു
തീറ്ച്ചയായും അറിയാം.
വക്കിലമ്മാരുടെ ഒരുതരം അബ്സേഡ് വാദഗതികളാണ്‍ ഇവിടെ അവതരിപ്പിച്ചതെന്നും തോന്നി-Satirical അല്ല, sarcastic എന്നവാക്കാണ്‍ കൂടുതല്‍ യോജിയ്ക്കുക,അല്ലെ?

കുതിരവട്ടന്‍ :: kuthiravattan said...

മാഷേ, അത് സ്പൈസ് അല്ലേ. അവര് പഞ്ചാബിലും ഡല്ഹിയിലും ഉപയോഗിക്കുന്ന പരസ്യം അതെപടി മലയാളീകരിച്ചപ്പോള് പറ്റിപ്പോയതവും. ചില ഇംഗ്ലീഷ് സിനിമകള് മലയാളത്തില് ആക്കിയാല് കിട്ടുന്ന ഡയലോഗുകള് പോലെ.

സൂരജ് :: suraj said...

ഇതേ പരസ്യത്തിന്റെ ഇംഗ്ലീഷ് വെര്‍ഷന്‍ എവിടെയോ കണ്ടതായി ഓര്‍ക്കുന്നു.

ഏതായാലും ഇതില്‍ പ്രതിഷേധിക്കേണ്ടത് പരസ്യത്തില്‍ ഉദ്ദേശിച്ചിരിക്കുന്ന സ്ത്രീജനങ്ങളോ അവരുടെ അച്ഛന്‍/ഭര്‍ത്താവ്/സഹോദരന്‍ ഇത്യാദി ജനമോ അല്ല, മറിച്ച് ഇതു ലക്ഷ്യം വയ്ക്കുന്ന പുരുഷന്മാ‍ര്‍ തന്നെയാണ്. കാരണം ആണുങ്ങളത്രയും തീരാത്ത കഴപ്പുമായി നടക്കുന്നവരാണെന്ന ധ്വനി തന്നെ!

ഭൂമിപുത്രി said...

അതു സത്യം സൂരജെ!:)

Offensive ആയിട്ടുള്ള advertisements ഉം TV commercials ഉം ഒക്കെ report ചെയ്യാനായിട്ട് ഒരു e-mail
മുന്‍പെവിടെയോ കണ്ടത് ഞാന്‍ സേവ് ചെയ്തിരുന്നു എന്നാണോറ്മ്മ.
ഇപ്പോഴതു കണ്ടുപിടിയ്ക്കാന്‍ പറ്റുന്നില്ല.
ആറ്ക്കെങ്കിലും വല്ല പിടിയുമുണ്ടോ?

ബഷീര്‍ വെള്ളറക്കാട്‌ said...

This is enough...
yes...എല്ലാം വാണിജ്യവല്‍ക്കരിക്കപ്പെടുകായാണിവിടെ..

മയൂര said...

ആരാന്റെയമ്മയ്ക്ക് ഭ്രാന്തായല്‍ എന്ന ചോല്ല് ഓര്‍മ്മവരുന്നു..
വല്ലവന്റെയും ഭാരയ്ക്കും മകള്‍ക്കും അമ്മയ്ക്കും ഒക്കെ എസ്.എം.എസ് അയച്ചാല്‍ ആര്‍ക്ക് ചേതം അല്ലെ..ഹാ കഷ്ടം!

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഈ പരസ്യം ഉണ്ടാക്കിയവന്‌ അമ്മയും പെങ്ങമ്മാരും ടീച്ചറും അയല്പക്കകാരിയും ഓള്‍ഡ് ഗേള്‍ ഫ്രണ്ടും ഒന്നും ഇല്ലേ???

ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി കൊണ്ട് അമ്മാനമാടിക്കളിക്കുന്നോ ഇഡിയറ്റ്!! നിന്നെ എന്റെ കൈയ്യികിട്ടിയാല്‍.... ഞാന്‍ ഒന്നും ചെയ്യില്ല, പകരം പോലീസിലോ ക്വട്ടേഷന്‍ ടീമീനോ ഏല്പിച്ചേനേ!!

എനിക്ക് കണ്‍‌ട്രോള്‍ തരൂ ഈശ്വരാ...!

അനില്‍ശ്രീ... said...

എന്റെ സുഹൃത്തുക്കളേ...

പരസ്യത്തിന്റെ പേരു പറഞ്ഞ് ഇന്നു എന്തുമാകാം എന്ന സ്ഥിതിയില്‍ ആയി. ആരെങ്കിലും അതിന്റെ കുറ്റം കണ്ടെത്തിയാല്‍ തന്നെ ശ്രീവല്ലഭന്‍ പറഞ്ഞപോലെ മറ്റു രീതിയില്‍ വ്യാഖ്യാനിക്കാനും പരസ്യക്കാര്‍ക്ക് കഴിയും.

ഒരു അഛനും അമ്മയും കൂടി മകളെ "കൂട്ടുകാരന്റെ" കൂടെ ഗോവക്ക് പറഞ്ഞു വിടുന്ന പരസ്യം നിങ്ങള്‍ നാഴികക്ക് നാല്പ്പത് വട്ടം ടി.വി-യില്‍ കാണുന്നില്ലേ?. തൂലികാ സൗഹൃദം എന്ന പേരില്‍ വരുന്ന പരസ്യങ്ങള്‍ പെണ്‍‌വാണിഭങ്ങള്‍ക്ക് വഴി വയ്ക്കുന്നു എന്നറിഞ്ഞിട്ടും അത് തടയാന്‍ ആരും മുന്നോട്ട് വരുന്നില്ലല്ലോ.

തെറ്റിനെ ശരിയാക്കുന്ന വക്കീലന്‍‌മാര്‍ ഉള്ളപ്പോള്‍ ഇന്നത്തെ ലോകത്ത് ഇതല്ല, ഇതിലപ്പുറവും നടക്കും.

ഒ.ടോ.

ഞങ്ങള്‍ പഠിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ റ്റീചര്‍ ആയിരുന്നു താരം. അതിനാല്‍ ഇംഗ്ലീഷ് റ്റീച്ച്ര്ക്ക് SMS Vote ചെയ്യില്ല.

കുഞ്ഞന്‍ said...

ഭൂരിഭാഗം ആളുകളും പരസ്യത്തിലെ നേരെ കിടക്കുന്ന അര്‍ത്ഥമാണ് മനസ്സിലാക്കുന്നത് അല്ലാതെ ദ്വയാര്‍ത്ഥമല്ല. ഈ പരസ്യം കാണുമ്പോഴൊ/വായിക്കുമ്പോഴൊ ശ്ശെ..എന്താണെഴുതി വച്ചിരിക്കുന്നത് എന്നു മനസ്സില്‍ ഓടിയെത്തും.

ഇവിടെ ആരും അന്ധന്മാരല്ലല്ലൊ ആനയെ വര്‍ണ്ണിച്ചതുപോലെ മനസ്സിലാക്കാന്‍..

അനില്‍ശ്രീ... said...

കുഞ്ഞന്‍ പറഞ്ഞതാണ് ശരി.. ഇങ്ങനെ ഒരു പരസ്യം കണ്ടാല്‍ വല്ലഭന്‍ പറഞ്ഞ പോലെയുള്ള അര്‍ഥങ്ങള്‍ മനസ്സിലാക്കുന്നവര്‍ ആയിരത്തില്‍ ഒരാളേ കാണൂ ...

ഞാന്‍ പറഞ്ഞ പരസ്യത്തിലെ പെണ്‍കുട്ടി "കൂട്ടുകാരന്റെ" കൂടെ ഗോവക്ക് പോകുന്നത് ഗോവയില്‍ എത്ര വീട്ടില്‍ കറണ്ട് കണക്ഷന്‍ ഉണ്ട്, അവിടെയുള്ള എത്ര ആളുകള്‍ ബിസിനസ്സ് നടത്തി ജീവിക്കുന്നു, എത്ര പേര്‍ തൊഴില്‍ രഹിതര്‍ ഉണ്ട് എന്നൊന്നും അന്വേഷിക്കാനല്ല എന്ന് പരസ്യം കാണുന്ന 999 പേര്‍ക്കും മനസ്സിലാകും.

പരസ്യക്കാര്‍ക്ക് അവരുടെ കാര്യം നേടണം , അത്രയേ ഉള്ളു. അല്ലാതെ ഇങ്ങനത്തെ അര്‍ഥം ഒന്നും നോക്കിയല്ല അവര്‍ പരസ്യം കൊടുക്കുന്നത്. അത്ര തന്നെ.

ശ്രീവല്ലഭന്‍ said...

അനില്‍, കുഞ്ഞന്‍,

ഈ പരസ്യം വളരെ bad ടേസ്ടിലുള്ള പരസ്യം തന്നെ ആണ്. അതിന് തര്‍ക്കം ഒന്നും ഇല്ല. തീര്‍ച്ചയായും അത് നിന്ദിക്കപ്പെടേണ്ടതാണ്. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് പരസ്യക്കാര്‍ നല്ല ഉദ്ദേശത്തോടെ ആണ് ഈ പരസ്യം ഉണ്ടാക്കിയത് എന്നല്ല. മിക്കവാറും എല്ലാ ആളുകളും പരസ്യക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ (ടീച്ചര്‍ക്ക്‌ റൊമാന്റിക്‌ SMS അയയ്ക്കുന്നതും, അയലത്തെ പെണ്‍കുട്ടി ആയ ജുലിയറ്റിന്റ്റെ ഫോട്ടോ എടുക്കുന്നതും മറ്റും) തന്നെ മാത്രമെ ഇതിനെ കാണൂ. തീര്‍ച്ചയായും ഞാന്‍ എഴുതിയ രീതിയില്‍ അല്ല പരസ്യക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഈ പരസ്യം കൊണ്ട്, ഇതു വരെ SMS അയയ്ക്കാത്ത ചെറുപ്പക്കാര്‍ ഉടനെ ഈ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ മേടിച്ച് ടീച്ചെറിന് SMS അയയ്ക്കുമെന്നും, അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കുമെന്നും ഞാന്‍ വിചാരിക്കുന്നില്ല. അതിന് മാത്രം വല്യ impact ഉണ്ടാക്കുന്ന പരസ്യം ആണെന്ന് തോന്നുന്നില്ല.

" ഞാന്‍ കമന്റിട്ടത്‌ ഈ പരസ്യം കണ്ടാല്‍ വഴിപിഴച്ചു പോകും എന്ന രീതിയില്‍ ഉള്ള ചില കമന്റുകള്‍ കണ്ടത് കൊണ്ടാണ്. " അതുപോലെ തന്നെ ഇതിനെതിരെ കേസ് കൊടുക്കണം എന്നതും കണ്ടു. " ഇതു കേസാക്കി കോടതിയില്‍ പോയാല്‍ വക്കീലന്മാര്‍ പറയുന്ന ഉത്തരങ്ങളും, അതുപോലെ തന്നെ 'gender' എന്ന കണ്‍സെപ്ടിനെ കുറിച്ചു പഠിച്ചിട്ടുള്ളവരും ഒരു പക്ഷെ ഇതു തന്നെ ആയിരിക്കും ചൂണ്ടി കാണിക്കുക. അത് കൊണ്ടാണ് അവസാനം "നമ്മുടെ ഒക്കെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന "gender" എന്ന കണ്‍സെപ്റ്റിനെ വളരെ വിദഗ്ദ്ധമായ് ചൂഷണം ചെയ്ത ഒരു പരസ്യം തന്നെ ആണ് ഇത്." എന്നെഴുതിയത്. "

" ഇങ്ങനെ ഒരു പരസ്യം കണ്ടാല്‍ വല്ലഭന്‍ പറഞ്ഞ പോലെയുള്ള അര്‍ഥങ്ങള്‍ മനസ്സിലാക്കുന്നവര്‍ ആയിരത്തില്‍ ഒരാളേ കാണൂ ... "

അനില്‍, ഞാന്‍ 'മനസ്സിലാക്കിയത്‌' / അല്ലെങ്കില്‍ വിശ്വസിക്കുന്നത് ഈ പരസ്യം വളരെ മോശം തന്നെ ആണെന്നാണ്‌. പക്ഷെ അതില്‍ തന്നെ പല വശങ്ങള്‍ കാണാന്‍ ശ്രമിച്ചു എന്നത് ശരി.

'റൊമാന്‍സ്' , എക്സ് ഗേള്‍ ഫ്രണ്ടിന് missed കോള്‍ അയയ്ക്കുക എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ എന്ത് കൊണ്ടോ ' തെറ്റാണ്' എന്നുള്ള ചിന്തയും കാണുന്നു. അതും എന്‍റെ ആദ്യ കമന്റില്‍ പ്രദിപാദിച്ചിരുന്നു.

ഓ.ടോ: കുഞ്ഞന്‍, അന്ധന്മാര്‍ക്ക് കണ്ണ് കൊണ്ട് കാണാന്‍ കഴിയില്ലെങ്കിലും, അവര്‍ക്ക് വളരെ ഉള്‍ക്കാഴ്ച്ചയുണ്ട്. അവരില്‍ പലരുടെയും മറ്റ് പല സെന്സുകളും അപാരം തന്നെ ആണ്. കേള്‍വി, ഘ്രാണ ശക്തി, എല്ലാം ഒരേ സമയം ഉപയോഗിച്ചാണ് അവര്‍ ഈ ലോകത്ത് പിടിച്ചു നില്ക്കുന്നത്. പക്ഷെ കാഴ്ച്ചയുള്ളവര്‍ പലപ്പോഴും കണ്ടാല്‍ ഉടനെ അത് ശരി ആണെന്ന് വിശ്വസിക്കുന്നു. കാഴ്ച ശക്തി മാത്രമെ അവര്‍ പലപ്പോഴും ഉപയോഗിക്കാറുള്ളു. കാഴ്ച ഉള്ളവര്‍ക്ക്‌ perception പൂര്‍ണം ആകണം എന്നില്ല. അതും ഈ പരസ്യവും ആയി ബന്ധപ്പെടുത്തുകയല്ല. :-)

ശ്രീലാല്‍ said...

എന്തെല്ലാം കാണണം.. കേള്‍ക്കണം. :(

കാട്ടുപൂച്ച said...

ആണിന്റെ അണ്ടര് വെയറ് [valero] നോക്കിക്കൊണ്ട് ഒരുതരുണീമണി so cool; so sexy; so stylish എന്നൊക്കെ പറയുന്ന പരസ്യങ്ങള് കാണുമ്പോള് അസൂയതോന്നുന്നു. കാലം മാറി കഥമാറി തിത്തയ് ക തിത്തയ്..

പോങ്ങുമ്മൂടന്‍ said...

spice-ന്‍റെ പരസ്യം സ്വാഭാവികമായും സ്വല്‍പ്പം spice ആവുമല്ലോ?!!! :)
( തെണ്ടിത്തരം )

അനാഗതശ്മശ്രു said...

ഈ പരസ്യം ശ്രദ്ധിച്ച അഭിപ്രായം പറഞ്ഞ എല്ലാവര്‍ ക്കും നന്ദി

വിന്‍സ് said...

ഈ എസ് എമ്മെസ് പരുപാടി നേരത്തേ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്റെ ഇംഗ്ലീഷ് ടീച്ചറിനു പണ്ടേ ഒരു അനോണിമസ് എസെമ്മസ് അയച്ചേനെ. ഈ പരസ്യം കാണാന്‍ പത്തു കൊല്ലം വൈകി. ച്ചാ‍ാ‍ാ‍ാ‍ായ്.