Sunday, November 4, 2007

ബ്ലോഗര്‍മാരിലെ നിയമ ജ്ഞാനികള്‍ സഹായിക്കുമോ?

എന്റെ രണ്ടു നിയമ സംശയങ്ങള്
‍ഒന്ന്:

ഞാന്‍ കാര്‍ ഓടിച്ചുപോകുമ്പോള്‍ ആലപ്പുഴ വച്ച്‌ NH-47 ട്രാഫിക്‌ പോലീസ്‌ തടഞ്ഞു -
വണ്ടി അരികിലേക്ക്‌ ഇടാന്‍ പറഞ്ഞപ്പോഴാണ്‌ സീറ്റ്‌ ബെല്‍ട്ട്‌ ഇല്ലാത്തതിന്റെ പിഴ അടപ്പിക്കാനാണ്‌ എന്ന് മനസ്സിലായത്‌ -
പിഴ രസീതും മടക്കി പോക്കറ്റിലിട്ട്‌ സീറ്റ്ബെല്‍റ്റ്‌ അണിയാന്‍ തുനിഞ്ഞപ്പോള്‍ രസീതു തന്ന പോലീസുകാരന്‍ പറയുകയാണ്‌ -
"ഇനി ഇത്‌ ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല - ഇന്നേ ദിവസത്തേക്ക്‌ ഈ രസീത്‌ കാണിച്ചാല്‍ മതി" .
എന്റെ സംശയം:-
ഒരു കുറ്റവും അതിനുള്ള ശിക്ഷയും കഴിഞ്ഞ്‌ അന്നേ ദിവസം ഇതേ കുറ്റം എത്ര തവണ വേണമെങ്കിലും ആവര്‍ത്തിക്കാമോ? രസീത്‌ കാണിച്ചാല്‍ കുറ്റവിമുക്തമാവുമോ?


രണ്ട്‌:-

പാലക്കാട്ട്‌ രണ്ടു CPM പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ജില്ല മുഴുവന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പിറ്റേദിവസം BJP പ്രവര്‍ത്തകന്‍ വെട്ടേറ്റു. അയാള്‍ മരിച്ചു പോകരുതേ എന്ന് പ്രാര്‍ത്ഥിക്കാത്തവരില്ല - മരിച്ചാല്‍ പിറ്റേദിവസം (BJP) ക്കാരുടെ ഹര്‍ത്താല്‍ ഉണ്ടാവും
-ഇതൊക്കെ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നം മാത്രമല്ലേ?
ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‌ വിലങ്ങിടുന്ന ഹര്‍ത്താലിന്‌ എങ്ങിനെയാണ്‌ കോടതിവരെ മൃദുസമീപനത്തില്‍ ഒതുങ്ങുന്നത്‌?
ഒരു കുടുംബത്തിലെ ഒരാള്‍ക്ക്‌ അയല്‍ വാസിയുടെ അടികിട്ടിയാല്‍ അടികിട്ടിയയാള്
ക്ക്പൊതുജനശല്യം ഉണ്ടാക്കുന്ന രീതിയില്‍ വഴി തടഞ്ഞാല്‍ കേസ്‌ എടുക്കുന്ന പോലീസും കോടതിയും പാര്‍ട്ടികളുടെ സ്വന്തം നേട്ടങ്ങള്‍ക്കായി /മൈലേജിലായി അവര്‍ നടത്തുന്ന ഹര്‍ത്താലിന്‌ കേസ്‌ എടുക്കാനാവില്ലേ?

9 comments:

അനാഗതശ്മശ്രു said...

ബ്ലോഗര്‍മാരിലെ നിയമ ജ്ഞാനികള്‍ സഹായിക്കുമോ?
എന്റെ രണ്ടു നിയമ സംശയങ്ങള്


പുതിയ പോസ്റ്റ്‌

ഉറുമ്പ്‌ /ANT said...

തെറ്റ്‌ ആവര്‍ത്തിക്കാനുള്ള ലൈസന്‍സല്ല ശിക്ഷ. ചില തെറ്റുകള്‍ (ലൈസന്‍സ്‌ മറന്നു പോയി എന്നതുപോലുള്ളവ) ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടാല്‍ അന്നേ ദിവസം വീണ്ടും ശിക്ഷിക്കില്ല എന്നത്‌ ഒരു നടപ്പുശീലം മാത്രമാണ്‌. അതൊരവകാശമല്ല.

ഭൂമിപുത്രി said...

നിയമജ്ഞാനിയൊന്നുമല്ലെങ്കിലും,ചെറിയ ഒരഭിപ്രായം-
കോടതിക്കും മനസ്സിലായിട്ടുണ്ട് ജനത്തിനു ഹറ്ത്താല്‍ ഒരാഘോഷമാണെന്നു.ജനകീയവികാരം ശക്തമായി ഉണറ്ന്നിരുന്നെങ്കില്‍ ഇവിടെ ഇങ്ങിനത്തെ ഒരു nonsense ഉം നടക്കില്ലായിരുന്നല്ലോ അനാഗതാ

N.J Joju said...

പോലീസുകാരുടെ നിയമബോധവും ഹര്‍ത്താലുകാരുടെ മുന്നില്‍ കോടതിയുടെയൂം പോലീസിന്റെയും നിയമബോധവും താങ്കളുടെ മുന്നില്‍ ചോദ്യചിഹ്നമാകുന്നതിനൊപ്പം സ്വയം ഒരു ചോദ്യചിഹ്നമാകുന്നില്ലേ എന്നൊരുസംശയം.

സീറ്റ് ബല്‍റ്റ് ഇടണമെന്ന് നിയമമുണ്ടെന്ന് അറിയാമായിരുന്ന താങ്കള്‍ അതെങ്കിലും ചെയ്യണമായിരുന്നു.

പോലീസുകാരനായും കോടതിയായും ഹര്‍ത്താലനുകൂലിയായൂം താങ്കള്‍ തന്നെയാണ് താങ്കളുടെ മുന്നില്‍ വരുന്നതെന്നു മനസിലാക്കുക.

എല്ലാവരും സ്വയം നന്നാവുകയാണെങ്കില്‍ സമൂഹം തന്നെ നന്നായിക്കൊള്ളും.

അനാഗതശ്മശ്രു said...

ജൊജൂ
സ്വയം ചോദ്യ'ഛിഹ്ന'മായി ആയി ആയി അതിന്റെ ഷേപ്പിലായിരിക്കുകയാ

അനാഗതശ്മശ്രു said...

ഉറുമ്പു
ഭൂമി പുത്രി
അഭിപ്രായം പറഞതിനു നന്ദി

ഇന്നത്തെ മാതൃഭൂമിയില്‍ ...

സുപ്രീം കോടതി .....അയല്ക്കാരനെ കൊന്നാലും പ്രശനമില്ല-- അയ്യാള്‍ കുപ്പ നമ്മുടെ പരമ്പില്‍ ഇട്ടാല്‍ എന്നു...

കൊല്ലാനേ....എന്താ കഥ

ഭൂമിപുത്രി said...

ഞാനിമിതു വായിച്ചു ഞെട്ടിപ്പോയി!
‘സുപ്രീം’തന്നെയാണോ ഈപ്പറഞതെന്നു പലതവണ കണ്ണുതിരുമി നോക്കി.
ഇതിലൊരു പോസ്റ്റിനുള്ള വകയുണ്ടല്ലെ? :)

Mahesh Cheruthana/മഹി said...

പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹത്തിനു സംഭവിക്കാവുന്ന ദുരന്തത്തിലേക്കാണു ഇതു വിരല്‍ ചൂണ്ടുന്നതു!!!!!!!!

അനാഗതശ്മശ്രു said...

http://vaayichava.blogspot.com/2007/11/blog-post.html
boomiputhri.....
aa news item post cheythittuntu..