രാജസ്ഥാനിലെ കോട്ടയില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്ന് എത്തിയകാലം -
പരിചയപ്പെട്ട മലയാളികളുടെ ഹിന്ദിയില്‍ അഭയം തേടി ഹിന്ദി പഠിച്ചു വരു ന്നതേയുള്ളൂ.
എന്റെ സുഹൃത്ത് പരമേശ്വരനും ഇതേ അവസ്ഥ -
ഒരു ഞായറാഴ്ച ഒരു സുഹൃത്ത് പള്ളിയില്‍ പോകുമ്പോള്‍ ഹിന്ദുക്കളായ ഞങ്ങളെയും കൂട്ടി. പുതുമുഖങ്ങളായ ഞങ്ങളെ പള്ളീലച്ചന് ശ്രദ്ധിച്ചുവോയെന്നറിയില്ല.
പ്രാര്‍ത്ഥനയും പ്രസംഗവും തുടങ്ങി കഴിഞ്ഞാണ് ഞങ്ങള്‍ ഹാളിലെത്തിയത്.
അവിടുത്തെ പ്രത്യേകത ബൈബിള്‍ വാക്യങ്ങള്‍ ഹിന്ദിയില്‍ പറയുന്നതാണ്.
ഇടയ്ക്കിടെ അച്ചന് പരമേശ്വര്‍ എന്ന് വിളിക്കുമ്പോള്‍ എന്റെ സുഹൃത്ത് ഞെട്ടി.
അയാള്‍ എന്നോട് പറഞ്ഞു- - അയാള്ക്ക്് എന്റെ പേര് എങ്ങനെ മനസ്സിലായി?
എന്നെ തോണ്ടി. "നമുക്ക് ഇവിടുന്ന് വലിയാം - അകൃസ്ത്യാനിയായ പരമേശ്വരനെ കൂട്ടി എന്തിനാ ഇതിനകത്ത് കയറിയതെന്ന് ചോദിച്ചതാണോ? "
പുറത്ത് ഇറങ്ങിയപ്പോള്‍ സുഹൃത്ത് വിശദീകരിച്ചപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെയായത്.
അവര്‍ ദൈവത്തിനെ 'പരമേശ്വര്‍' എന്നാണ് പറയുന്നത്.
അടുത്ത സംഭവം - ലൈബ്രറിയില്‍ കാര്‍ഡ് എടുക്കാന്‍ ചെന്നപ്പോള്‍ ലൈബ്രേറിയന്റെ അരികില്‍ മൂന്നു നാലു പേരുണ്ട് -
ഞാന്‍ അടുത്തു ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു 'ശപ്പന്‍' -
എനിക്ക് ദേഷ്യം തോന്നി-ഒരു കാരണവും ഇല്ലാതെ എന്നെ ഇങ്ങിനെ സംബോധന ചെയ്തതിന്.
എന്റെ അതൃപ്തി വര്‍ദ്ധിച്ചപ്പോള്‍ അയാള്‍ വീണ്ടും "നിന്നെയാ ഉവ്വേ" -
എനിയ്ക്ക് ദേഷ്യം കലശലായി - എന്നെത്തെന്നെയാണ് 'ശപ്പന്‍' എന്ന് വിളിച്ചത്.
പിന്നീടാണ് എനിയ്ക്ക് മനസ്സിലായത് ഛപ്പന്‍ (ഹിന്ദിയില്‍ 56) നിന്യാന്‍വെ (ഹിന്ദിയില്‍ 99) എന്നിവ അയാള്‍ കാര്‍ഡുകള്‍ നോക്കി നംബറിട്ടതാണെന്ന് -
അന്യ ഭാഷകളില്‍ മലയാളിക്ക് സംഭവിക്കുന്ന അപമാനചിന്ത പോലെ അന്യഭാഷക്കാര്‍ക്കും മലയാളത്തിലും ഇത്തരം അവസ്ഥ ഉണ്ടാവും.
Sunday, May 27, 2007
Subscribe to:
Post Comments (Atom)
23 comments:
അന്യ ഭാഷകളില്‍ മലയാളിക്ക് സംഭവിക്കുന്ന അപമാനചിന്ത പോലെ അന്യഭാഷക്കാര്‍ക്കും മലയാളത്തിലും ഇത്തരം അവസ്ഥ ഉണ്ടാവും
ഇത്തവണ തേങ്ങയടിക്കുന്നത് ഞാന്‍. നന്നായി പുതിയ പോസ്റ്റ്
ച്ഛ്പ്പന് രചന നന്നായി. ഇതുപോലെ ചിലത് ചിരിചെപ്പിന് വേണം. നന്മകള് നേരുന്നു.
അഡ്വ: എസ്. ജിതേഷ്,
വൈസ് ചെയര്മാന്,
കേരള കാര്‍ട്ടൂണ്‍ അക്കാദമി.
56 nannai
interesting thanne.
keep it up.
നന്നായിരിക്കുന്നു.അന്യഭാഷക്കര്ക്ക് അങ്ങനെ തോന്നന് സാദ്ധ്യതയുള്ള പ്രയോഗങ്ങള്‍ ഒന്നു രണ്ടെണ്ണം ഉദാഹരണസഹിതം ഉണ്ടായിരുന്നെങ്കില്‍ .. :)
രണ്ടാമത്തേത് കലക്കി...
qw_er_ty
ഇവിടെ വന്നത് മുതല്‍ കേള്‍ക്കുന്നതാണ് ശ്ലീഹാ ശ്ലീഹാ എന്ന്. ഇവരെന്തിനാ എപ്പോഴും ഈ ശ്ലീഹന്മാരെ വിളിക്കണേ എന്നോര്‍ത്ത് അര്‍ത്ഥം ചോദിച്ചപ്പോള്‍ ശ്ലീഹ എന്നാല്‍ സോറി, എക്സ്ക്യൂസ് മി യ്യ്ക്കൊക്കെ പകരമുള്ള ഹീബ്രു വാക്കാണത്രേ.
അപ്പോ മലയാളികള്‍ പത്രോസ് ശ്ലീഹ, പൌലോസ് ശ്ലീഹ എന്നൊക്കെ പറയണത് എവിടെ നിന്നും വന്നതാണാവോ?
മാഷേ കൊള്ളാം.....ഭാഷയും നാട്ടുകാരും മാറി ജീവിക്കുന്നതിന്റെ പല അബദ്ധങ്ങളും എനിക്കും പറ്റിയിട്ടുണ്ട്.
ഡാലിയേ.....
ശ്ലീഹ എന്ന് വച്ചാല്‍ എസ്ക്യൂസ് മി തന്നെ.
എന്താന്നു വച്ചാ....
തോമാസേ എസ്ക്യൂസ് മി.....
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കേണമേ.....അങ്ങനേം ആകാന്‍ പാടില്ലേ......
[ഇന്നിത് മൂന്നാമത്തെ തവണയാ ഊട്ടിക്കുള്ള ബസ് നോക്കണത്]
ഹ ഹ ഹ ഉവ്വാ സാന്റോസേ, അങ്ങനെയാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്. ഇവര്‍ നമുടെ ശ്ലീഹാ അടിച്ച് മാറ്റി എന്ന് വിചാരിച്ച് വിഷമിച്ചിരിക്കാര്ന്നു.
രാജസ്ഥാനിലെ കോട്ടയില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്ന് എത്തിയകാലം.... ആദ്യത്തെ വരി വായിച്ച് അര്‍ത്ഥം മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു....
നീന്നെയാ ഉവ്വേ.... കലക്കി :)
തരക്കേടില്ല
ഹ... ഹ...
ഇവിടെ ലോറീ, ഏണി എന്നൊക്കെയുള്ളത് സാധാരണ പേരുകളാണ്. (ലൊറൈന്‍, ഏര്‍ണസ്റ്റ് എന്നൊക്കെയുള്ളതിന്റെ ചുരുക്കം.)
ഹായ് ഏണീ, ഹൌ ആര് യൂ എന്നൊക്കെ ചോദിക്കുന്നതു കേള്‍ക്കുമ്പോള്‍ ആദ്യം ചിരിവരുമായിരുന്നു.
ഉമ, ജിതേഷ്, മുരളീധരന്, മൂര്‍ത്തി, ഡാലി, സാന്‍ഡോസ്, ഉണ്ണിക്കുട്ടന്, ദീപു
വന്ന് കണ്ട് കമന്റ് ചെയ്തതിന് നന്ദി.
നിര്‍മ്മലാ....... ഹായ് ഏണി, ഹായ് ലോറി കലക്കി.
എന്റെ പരമേശ്വരാ....ഇങ്ങനെ ഹിന്ദിഅറിയാതെ ശപ്പനായിപ്പോയാലോ? നന്നായി ഈ പോസ്റ്റ്
ഇതങ്ങ് നോര്‍ത്ത് ഇന്‍ഡ്യ വരെ പോകാതെ , മലയാളത്തിന്റെ അതിരുണ്ടല്ലോ, തമിഴകം അവിടെയുണ്ടല്ലോ നല്ല കിടിലന്‍ മലയാളം. ഭാഷയല്ലെ മാഷേ, ക്ഷമിക്കൂ... എങ്കിലും പോസ്റ്റ് നന്നായി ട്ടോ!!!!
തമിഴ്നാട്ടില്‍ ചെന്നാല്‍, തര്‍ക്കുത്തരം പറയുന്നവനോട് മലയാളത്തമിഴില്‍ ‘ ഉങ്ക സംസാരം സരി ഇല്ലൈ” എന്നു പറയുമ്പോള്‍ സൂക്ഷിക്കണം..സംസാരം എന്നാല്‍ അവര്‍ക്കു ഭാര്യയാണ്...
എന്റെ ഒരു സുഹൃത്ത് ചെന്നൈയില്‍ ആദ്യമായി വന്നപ്പോള്‍ മുടി വെട്ടിക്കാന്‍ പോയി. വിഷമിച്ചു തിരികെയെത്തിയിട്ടു പറഞ്ഞതാ.. അവിടെ ബാര്‍ബര്‍ പച്ചത്തെറി മാത്രമേ പറയുന്നൊള്ളൂവെന്ന്..
ഉമ, ജിതേഷ്, മുരളീധരന്, മൂര്‍ത്തി, ഡാലി, സാന്‍ഡോസ്, ഉണ്ണിക്കുട്ടന്, ദീപു
വന്ന് കണ്ട് കമന്റ് ചെയ്തതിന് നന്ദി.
നിര്‍മ്മലാ....... ഹായ് ഏണി, ഹായ് ലോറി കലക്കി.
ജ്യോതി.....അന്യഭാഷക്കര്ക്ക് അങ്ങനെ തോന്നന് സാദ്ധ്യതയുള്ള പ്രയോഗങ്ങള്ഇതാ.........
പ്യാജ് ചാഹിയെ
ആ നിന്നെയാ ഉവ്വേ കേട്ടപ്പോള്‍ നന്നായി ദേഷ്യം വന്നു കാണുമല്ലൊ. ഇതുപറഞ്ഞപ്പോഴാണൊരു കാര്യം ഓര്‍ത്തതു, നടന്ന സംഭവം, ഹിന്ദി അറിയില്ലാത്ത ഒരാള്‍ ഡെല്‍ഹിയില്‍ കുറച്ചുദിവസം താമസിക്കാനായി പോയി. അതിനിടയില്‍ ഒരു ദിവസം മുളകു വാങ്ങിക്കാന്‍ പോവേണ്ടിയും വന്നു. എങ്ങനെ പറയണം എന്നറിയാതെ അവസാനം എരിവു വരുന്നതു അഭിനയിച്ചു കാണിക്കേണ്ടി വന്നു. :)
qw_er_ty
മാഷേ, നന്നായിട്ടുണ്ട്...ശരിക്കും കലക്കി.:)
ബിന്ദു, ഡോണ...................
വായിച്ചതിന് നന്ദി
ബിന്ദു, ഡോണ...................
വായിച്ചതിന് നന്ദി
Post a Comment