Friday, July 13, 2007

ബ്ലോഗര്‍മാരുടെ അഭിപ്രായത്തിനായി

"ബ്ലോഗര്‍മാരുടെ അഭിപ്രായത്തിനായി"


കേരളത്തിലെ പ്രത്യേക സാമൂഹിക അവസ്ഥയെ മുന്‍ നിര്‍ത്തി ഒരു പ്രവചനം.

അടുത്ത കുറെ വര്‍ഷങ്ങള്‍ ക്കുള്ളില്‍ ഒരു പ്രത്യക വര്‍ഗ്ഗത്തിന്‌ വംശനാശം സംഭവിക്കാന്‍ പോകുന്നു.
വര്‍ഗ്ഗ സംഘട്ടനത്തിലൂടെ ഉന്മൂലനമോ അതി ജീവനമോ സംഭവിക്കുന്നതിനെക്കുറിച്ചല്ല ഈ കുറിപ്പ്‌.

അടുത്ത പത്തു വര്‍ഷത്തില്‍ ഐ.ടി.കമ്പനികളുടെ "ബൂം", സ്മാര്‍ട്ട്‌ സിറ്റി തുടങ്ങിയവയിലൂടെ കൂടുതലാളുകള്‍ ഡോളര്‍ കണ്‍ വേര്‍ഷന്‍ ഫാക്ടറിലൂടെയുള്ള കൂടുതല്‍ ശമ്പളം വാങ്ങുകയും മാഫിയകളുടെ അതിപ്രസരം മൂലം ക്രിമിനല്‍ തൊഴിലാളികളുടെ വരുമാനം കൂടുതലാവുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ദരിദ്രര്‍ ഇല്ലാതാകുന്ന സാഹചര്യം - (അല്ലെങ്കില്‍ ദാരിദ്ര്യം അല്‍പമെങ്കിലും ഉണ്ടെങ്കിലും പുറത്തറിയിയ്ക്കാന്‍ മടിയുള്ള മാനസികാവസ്ഥ)ഞാന്‍ പ്രവചിക്കുന്ന വര്‍ഗ്ഗ സിദ്ധാന്തം ഇതാണ്‌.

കന്യാസ്ത്രീകളായി സഭയില്‍ വരുന്നവരുടെ എണ്ണം കുറയും. (ഇത്‌ ഏതെങ്കിലും സഭാരേഖകളോ മറ്റോ വായിച്ച്‌ ആധികാരികമായി പറയുന്നതല്ല).

പണ്ട്‌ കര്‍ത്താവിന്റെ മണവാട്ടികളാകാനുണ്ടായ സാഹചര്യത്തിന്‌ കാരണങ്ങള്‍.

ഒന്ന് : ദാരിദ്ര്യം - ദരിദ്ര കുടുംബത്തിലെ പെണ്‍ കുട്ടികള്‍ ബലമായി പറഞ്ഞയക്കപ്പെട്ടിരുന്നു. (പുതിയ സാഹചര്യം മേല്‍ വിവരിയ്ക്കപ്പെട്ടു - )

പുതിയ യുഗത്തിലെ 'അടിപൊളി' ജീവിതം കാംക്ഷിക്കുന്ന പെണ്‍ കുട്ടികളുടെ താല്‍പര്യം എതിരായിരിക്കും.

രണ്ട്‌ : യാഥാസ്ഥിക സത്യക്രിസ്ത്യാനികള്‍ ദൈവഹിതത്തിനായി നേര്‍ച്ചയിട്ടു(ഇപ്പോള്‍ ഈ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാര സ്മരണയുള്ളവര്‍ കുറവല്ലേ?)

മൂന്ന് : കൂടുതല്‍ കുട്ടികളുള്ള കുടുംബം നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ / വിവാഹം കഴിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ (പുതിയ സാഹചര്യം : ചെറിയ സന്തുഷ്ട കുടുംബത്തില്‍ കുട്ടികള്‍ കുറവ്‌.)

നാല്‌ : കുടുംബ വ്യവസ്ഥയില്‍ കുടുംബ കാരണവരുടെ ഏതാജ്ഞയും ശിരസാവഹിച്ചിരുന്ന മറ്റ്‌ അംഗങ്ങള്‍ -(ഇപ്പോഴത്തെ സാഹചര്യം : അണുകുടുംബത്തില്‍ തീരുമാനം എടുക്കുന്നവരും പ്രാവര്‍ത്തികമാക്കുന്നതും കുടുംബ നാഥനോ അതോ കൂട്ടായോ -)

അഞ്ച്‌ : അനാഥാലയത്തിലെ (സഭ വളര്‍ത്തുന്ന) കുട്ടികളെ കന്യാസ്ത്രീയാക്കാം എന്ന അവസ്ഥ. പക്ഷേ അവരെയൊക്കെ വലിയ വിദ്യാഭ്യാസം ചെയ്യിക്കാതെ സേവകപണിയില്‍ മാത്രം പരിശീലനം നല്‍ കുന്നതിനാല്‍ ക്വാളിറ്റിയുള്ള കന്യാസ്ത്രീകളുണ്ടാവാനുള്ള സാധ്യത കുറവ്‌-

എന്റെ ഈ ചിന്തയുടെ പ്രചോദനം - ഒരു സിസ്റ്റര്‍ എന്നോട്‌ പറഞ്ഞ വാചകമാണ്‌ -ജര്‍മ്മനിയിലെ ഏറ്റവും പ്രായം കുറഞ്ഞ കന്യാസ്ത്രീക്ക്‌ (അവരുടെ സഭയിലെ) 56 വയസ്സാണ്‌.

29 comments:

അനാഗതശ്മശ്രു said...

കേരളത്തിലെ പ്രത്യേക സാമൂഹിക അവസ്ഥയെ മുന്‍ നിര്‍ത്തി ഒരു പ്രവചനം.

അടുത്ത കുറെ വര്‍ഷങ്ങള്‍ ക്കുള്ളില്‍ ഒരു പ്രത്യക വര്‍ഗ്ഗത്തിന്‌ വംശനാശം സംഭവിക്കാന്‍ പോകുന്നു. വര്‍ഗ്ഗ സംഘട്ടനത്തിലൂടെ ഉന്മൂലനമോ അതി ജീവനമോ സംഭവിക്കുന്നതിനെക്കുറിച്ചാണീ കുറിപ്പ്‌.

എന്റെ പുതിയ പോസ്റ്റ്‌..........

uma said...

Read ur new post !!!!!!!!!!

അനാഗതശ്മശ്രു said...

കേരളത്തിലെ പ്രത്യേക സാമൂഹിക അവസ്ഥയെ മുന്‍ നിര്‍ത്തി ഒരു പ്രവചനം.

അടുത്ത കുറെ വര്‍ഷങ്ങള്‍ ക്കുള്ളില്‍ ഒരു പ്രത്യക വര്‍ഗ്ഗത്തിന്‌ വംശനാശം സംഭവിക്കാന്‍ പോകുന്നു. വര്‍ഗ്ഗ സംഘട്ടനത്തിലൂടെ ഉന്മൂലനമോ അതി ജീവനമോ സംഭവിക്കുന്നതിനെക്കുറിച്ചാണീ കുറിപ്പ്‌.

എന്റെ പുതിയ പോസ്റ്റ്‌..........

കുടുംബംകലക്കി said...

അടുത്ത 10 ദിവസത്തിനകം 10,0000 ഒരു പ്രവചന ബ്ലോഗ് വായിക്കും.
(ചായ വാങ്ങിത്തരണം:))

ഉണ്ണിക്കുട്ടന്‍ said...

ഹ ഹ കേരളത്തിലെ തൊഴിലാളികളുടെ വരുമാനം കൂടിയാല്‍ കന്യാസ്ത്രികളുടെ എണ്ണം കുറയുമെന്നോ..എന്തു പറ്റി മാഷേ പറയുന്നതില്‍ എന്തെങ്കിലുമൊക്കെ ലോജിക് വേണ്ടേ..ചുമ്മാ അങ്ങ് എന്തെങ്കിലുമൊക്കെ എഴുതിയാപ്പോരെ അല്ലേ..എഴുത്തില്‍ പരസ്പര ബന്ധം പോലും കാണുന്നില്ലല്ലോ..

അഞ്ചല്‍കാരന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

അ.ശ്രു.വിന്റെ ലേഖനവും കമെന്റുകളും കണ്ടു.
അ.ശ്രു. ഇത് നല്ലൊരു സബ്ജക്റ്റായിരുന്നു, എന്നാല്‍ ഐ.ടി, കമ്പോളം എന്നൊക്കെ എന്തൊക്കെയോപറഞ്ഞ് നശിപ്പിച്ചു എന്ന് പറയാതെ വയ്യ.
ഉണ്ണിക്കുട്ടാ , അഞ്ചല്‍ക്കാരാ സംഗതി നമ്മടെ ശ്മശ്രു പറഞ്ഞതില്‍ പാതി കാര്യം ഉണ്ട്. വേറുതേ ശ്മശ്രൂനെ ഭ്രാന്തനാക്കണ്ട
(1) ഇവിടേ നോക്കൂ
The number of Catholic nuns has been declining in the United States and other Western nations for 25 years. We argue that the decrease in the number of nuns has resulted (in part) from a particular form of secularization that pertains to social structural changes in substantially industrialized nations, by which the expansion of educational and occupational opportunities for women reduces the attractiveness of Catholic orders as avenues for social mobility. എന്ന് കാണാം
(2) ഇവിടേ നോക്കൂ
Sr. Rose recognizes the gradual decline of religious vocations in America. Instead of feeling sad about the decrease in the number of nuns, she believes this is the age of laity: today every person has a responsibility to minister to others. ഇങ്ങനെയും ചില ആകുലതകള്‍ കാണാം
(3)
ഇവിടേ നോക്കൂ

Surprised at this reason for a decrease in the number of Japanese nuns, I cannot help but examining it from different angles. From a realistic angle, indeed, an outsider may see no reason for a woman with a good education, talent, or a successful career to renounce the world. ..
പിന്നെ ശ്മശ്രൂ കൃസ്ത്യന്‍ സന്യാസിനികള്‍ മാത്രമല്ല മോത്തത്തില്‍ കുറവുണ്ട് എന്ന് വേണം ഗണിക്കാന്‍. ജപ്പാനീസ് ബുദ്ധസന്യാസിനികളിലും കുറവുണ്ടത്രേ.

ഇനി വ്യക്തിപരമായി പറയട്ടെ, സന്യാസം എന്നത് ദൈവം അനുശാസിക്കൂന്ന ഒന്നല്ല എന്നാണ് പറയാനുള്ളത്. ഒരു തരം “സ്യൂഡൊ മസോക്കിസം” [കപട സ്വയം‌പീഡനം]എന്ന വിഭാഗത്തില്‍ പെടുത്താവുന്നത്. മിഷനുകളുടെയും ,മഠങ്ങളുടെയും നിലനില്‍പ്പിന്റെ കാലാള്‍പ്പട. ആദ്ധ്യാത്മികതയുടേയും!!!)

അപ്പോള്‍ ശ്മശ്രൂ കൂടുതല്‍ പഠിച്ച് ഒരു കിടിലന്‍ ലേഖനം പ്രതീക്ഷിക്കുന്നു. :)

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
അഞ്ചല്‍കാരന്‍ said...

ശരിയാണ്. ചില ശരികളുണ്ട്. ആദ്യത്തെ കമന്റ് ഡിലീറ്റുന്നു.

കുറിപ്പ് കുറച്ചുംകൂടി സംവേദന ക്ഷമമാക്കാമായിരുന്നു.

അനാഗതശ്മശ്രു said...

ഞാന്‍ ശരിയെന്നു പറയുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശവും ഉദ്ദേശ്യവും എന്നു കുറിപ്പിന്റെ തലക്കെട്ടു വ്യക്തമാക്കുന്നില്ലേ?
ലോജിക്ക്‌ ഒരു അഞ്ചെണ്ണം നിറം മാറിക്കിടക്കുന്നുണ്ടുണ്ണിക്കുട്ടാ..
ഡിങ്കന്‍--കൂടുതല്‍ ലിങ്കുകള്‍ തന്നതിനു പ്രത്യേക നന്ദി
അഞ്ചല്‍കാരന്‍,ഉമ വായിച്ചതിനു നന്ദി

G.manu said...

kodu kai

Kaippally കൈപ്പള്ളി said...

കാലം മാറി എന്ന് പറഞ്ഞിതിനോടു യോജിക്കുന്നു.

കന്ന്യാസ്ത്രീകളുടെ കുറവിന്റെ കാരണം കേരളത്തില്‍ I.T. "mission" കാര്യമായി പ്രവര്ത്തിക്കുന്നു എന്നു പറയുന്നതിനോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല.

കന്യാസ്ത്രികളുടെ എണ്ണം കുറഞ്ഞാല്‍ പ്രത്യേകിച്ച് കേരളത്തില്‍ ഒന്നും സംഭവിക്കില്ല. കാരണം അവര്‍ ചെയ്തിരുന്ന പ്രവര്ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ മറ്റു സന്നദ്ദ സംഘടനകള്‍ നിലവിലുണ്ട്.
അതില്‍ മതത്തിന്റെ ചുവയില്ലാത്ത അനേകം സ്ഥാപനങ്ങളും.ഈ സന്നദ്ധ സംഘടനകളുടെ അഭാവത്തിലാണു് മുമ്പ് catholic missionary കേരളത്തില്‍ ഈ സേവനങ്ങള്‍ ചെയ്തിരുന്നത്.

നല്ല catholic schoolല്‍ പഠിച്ചവര്‍ക്ക് catholic missionകള്‍ വിദ്യാഭ്യാസ രംഗത്ത് ചെയ്തിരുന്ന സേവനങ്ങളെ ക്റിച്ച് മനസിലാകും.

1900 മുതല്‍ 1960 വരെ കേരളത്തില്‍ ഇവര്‍ ചെയ്തിരുന്ന സേവനങ്ങള്‍ അഭിനന്ദനീയമാണു്. കേരളത്തിലെ സാക്ഷരതയുടെ അടിത്തറ ഇട്ടവരും ഇവര്‍ തന്നെ.

1960 മുതല്‍ 1990 വരെ കേരളത്തില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതും ഒരു പ്രധാന കാരണമാണു്. അന്നൊന്നും I.T. എന്ന സംഭവം കേരളത്തില്‍ ഉണ്ടായിരുന്നില്ല.

സാമുഹിക വികസനവും കന്യാസ്ത്രികളുടെ കുരവും തമ്മില്‍ ബന്ധമുണ്ട് എന്നാണു Journal for the Scientific Study of Religion,
Vol. 35, No. 2 (Jun., 1996), pp. 171-183 പറയുന്നത്.

അപ്പോള്‍ താങ്കള്‍ അവതരിപ്പിച്ച വിഷയത്തേപറ്റി കുറച്ചുകൂടി വിശതമായി പഠിക്കു.

അനാഗതശ്മശ്രു said...

കേരളത്തിലെ ഐ റ്റി മിഷനേക്കുറിച്ചു ഞാന്‍ പ്രതിപാദിച്ച്തേ ഇല്ലല്ലൊ കൈപ്പള്ളീ
കേരള എകൊണോമി സോഫ്റ്റ്വെയര്‍
ശമ്പള ബന്ധം ഇല്ലെന്നു പറയാനവുമൊ ഇപ്പോള്‍?
കൈപ്പള്ളീ പറഞ്ഞ മറ്റെല്ലാത്തിനോറ്റും ഞാന്‍ യോജിക്കുന്നു..
വിഷയത്തില്‍ നിന്നും മാറി പ്പോകുന്നതെന്തേ എല്ലാവരും?
അഞ്ചു കാരണങ്ങളില്‍ ഒന്നിനും ഖണ്ഡനമോ മണ്ഡനമോ കണ്ടില്ലാ...

ത്രിശ്ശൂക്കാരന്‍ said...

വളരെ ശരിയാണ്‌. കേരളത്തിലേ കന്യാസ്ത്രീകളാണ്‌ യൂറോപ്പില്‍ പലയിടത്തും ദൈവശുശ്രൂഷ ചെയ്യുന്നത്.
പള്ളികളില്‍ കുര്‍ബാന നടക്കുന്നതു തന്നെ, പലപ്പോഴൂം മലയാളികള്‍ക്ക് വേണ്ടിയാണെന്നു തോന്നും. ഇവിടെ കന്യാസ്ത്രീകള്‍ വംശനാശം സംഭവിച്ചു കഴിഞ്ഞു.
പീറ്റര്‍ മുള്ളന്‍ സംവിധാനം ചെയ്ത "the magdalene Sisters" എന്നെയോര്‍മ്മിപ്പിച്ചത് ഞാന്‍ ഒരിക്കല്‍ കേട്ട ചില സംഭവങ്ങളാണ്.
http://en.wikipedia.org/wiki/The_Magdalene_Sisters

ദില്‍ബാസുരന്‍ said...

പ്രവചനം ഫലിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

മാറി വരുന്ന സാമൂഹ്യചുറ്റുപാടില്‍ പെണ്‍ മക്കളെ ഇനി മഠത്തില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മുതിരുമെന്നു തോന്നുന്നില്ല. ഒരു കാലത്ത് കന്യാസ്ത്രീകള്‍ ത്യാഗത്തിന്റെയും,സേവനത്തിന്റെയും പ്രതീകങ്ങളായിരുന്നെങ്കില്‍ ഇന്നാ സ്ഥിതി മാറിയിട്ടുണ്ട്.അവരില്‍ പലരും , സ്വാഭാവികജീവിതം നിക്ഷേധിക്കപ്പെട്ടതിനാലും നൈസര്‍ഗ്ഗികവികാരങ്ങള്‍ അടിച്ചമര്‍ത്തേണ്ടിവരുന്നതിനാലും ഇന്ന് അസംതൃപ്തരാണു. അവരുടെ ആ അസംതൃപ്തി വേഷപ്രച്ഛന്നമായി പ്രകടമാകുന്നത് അവരുമായി ഇടപെടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സിലാവും. ചില കോളേജുകളിലും ആശുപത്രികളിലും ഇവരുടെ പരുഷമായ പെരുമാറ്റം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.

സുനീഷ് തോമസ് / SUNISH THOMAS said...

ശ്മശ്രു പറഞ്ഞതും ഡിങ്കൂസു പറഞ്ഞതും ശരിയാകുന്നു.
ഡിങ്കന്‍ രസതന്ത്രം, സന്യാസതന്ത്രം തുടങ്ങിയ സകലത്തിലും ഡോക്ടറേറ്റ് എടുത്തയാളാണല്ലേ? നമോവാകം...!!

padmanabhan namboodiri said...

നല്ല വിഷയം.അതു ശരിയാണോ എന്നറിയാന്‍ എന്താ വഴി? ജര്‍മ്മനിയിലെ പ്രായം കുറഞ്ഞ കന്യാ സ്ത്രീയുടെ വയസ്സു 56 ആണെങ്കില്‍ എത്രയോ കാലമായി അവിടെ സ്ത്രീകള്‍ ഈ രംഗത്തേക്കു വരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും കിട്ടുമോ? കിട്ടിയാല്‍ അറിയിക്കുമോ? എന്റെ ലക്ഷ്യം മറ്റൊന്നാണു.പ്രിന്റ് മീഡിയയില്‍ അതു കൊടുക്കാലോ. സാമൂഹ്യ വിഷയാങ്ങള്‍ പത്രങ്ങളില്‍ വരാറില്ല. നല്ലൊരു സ്പേയ്സ് ആണു അതു. സഹായിക്കാന്‍ പറ്റുമോ?

എസ്. ജിതേഷ്/S. Jithesh said...

ഇത് കണ്ണും പൂട്ടിയുള്ള വെറും പ്രവചനമല്ല. ഉള്‍ക്കാഴ്ചയോടുകൂടിയ സത്യസന്ധവും ധീരവുമായ നിരീക്ഷണമാണ്‍.

Dinkan-ഡിങ്കന്‍ said...

സുനീഷേ വിടാന്‍ ഭാവമില്ലല്ലേ, പൊറകീത്തന്നെ ഉണ്ടല്ലേ :)

nirmala.thomas said...

ഈ പ്രവചനം ശരിയാകുമെന്നു തന്നെയാണു തോന്നുന്നത്.

Gireesh said...

logics ellam nirathi mathram ezhuthaan thudangiyaal blogging enna "sahithya shaakha" thanne karinjunangi pokum. Smashru ezhuthiathinodu yojikkanum yojikkathirikkanum vayanakkarkku swathantryam undallo. Daridryavum avaganayum manushya raashi ullidatholam kaanumennu thanneyanu eeyullavanu thonnunnathu. 3-4 varshangalkku munpu Mathrubhumi pathram "Kanne madanguka" enna sheershakathil oru chithram prasidheekarichirunnu. Kazhinja varsham athu "kanne pinneyum madanguka" enna veroru chitram aayi. Kazinja divasam veroru chitram vannum - mathrubhumiyil thanne. Athinde sheershakam "Kanne pinneyum pinneyum madanguka" ennavumo?

chithrakaran ചിത്രകാരന്‍ said...

പ്രിയ അനാഗതസ്മശ്രു,
നല്ല നിരീക്ഷണം.
അഭിനന്ദനങ്ങള്‍ !!!

മയൂര said...

പ്രവചനം നേരാവാന്നാണ് സാധ്യത....

അനുരാജ്.കെ.ആര്‍ said...

its really true..

സസ്നേഹം സ്വന്തം said...

വായിച്ചു... അഭിപ്രായം പറയാനുള്ള അറിവില്ല...
:)

ശ്രീ said...

:)

ഏറനാടന്‍ said...

അപ്പോള്‍ അതാണല്ലേ എന്റെ 'ആദിപാപത്തില്‍' വരാനുള്ള കാരണം? ഏതായാലും ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിക്കുന്നു.