ദിവാകരന്‍ മന്ത്രിയുടെ 'അരി ഉപേക്ഷിക്കൂ മുട്ടയും പാലും കഴിക്കുന്ന അംഗനവാടിയായി കേരളം മാറട്ടെ എന്ന ആഹ്വാനം വായിച്ചു..
ഈ വാര്‍ത്ത വായിച്ച എന്റെ മകള്‍ പറഞ്ഞ കമന്റ് എഴുതാതെ വയ്യ.
"ഈ മന്ത്രിദിവാകരന്‍ എന്റെ മൂത്ത ജ്യേഷ്ഠന്‍ തന്നെ""
അതെന്താ നീ അങ്ങിനെ പറയുന്നേ?"
"അച്ഛന്‍ പറയാറില്ലേ ഞാന്‍ എപ്പൊഴും ഒത്തിരി പൊട്ടത്തരം പറയാറുണ്ടു എന്നു"
അപ്പോള്‍ വല്യ പൊട്ടത്തരം പറയുന്ന ആള്‍
വല്യേട്ടന്‍...
Monday, December 31, 2007
Thursday, December 6, 2007
ആള്‍ ദൈവങ്ങളെയും ജ്യോതിഷിയെയും തേടിപ്പോകുന്നതിനു
ബിസ്സിനസ്സ് പരാജയം
തൊഴില്‍ തടസ്സം
വിദേശയാത്രാ തടസ്സം ,
വിവാഹ തടസ്സം , ഗൃഹസ്ഥാപന ദോഷം ,
ചൊവ്വാ - ശനി ദോഷങള്‍
, ശത്രുദോഷം ,
കിട്ടാക്കടം ,
കടബാദ്ധ്യത,
കണ്ണേറു
കാര്ഷിക പ്രശ്നം ,
കേസ്സുവഴക്കുകള്‍ ,
സന്താനമില്ലായ്മ,
ദാമ്പത്യ പരാജയം ,
കുടും ബകലഹം ,
ജാതകദോഷം ,
വാസ്തുദോഷം ,
പൈശാചിക ഉപദ്രവം ,
മുടങിക്കിടക്കുന്ന വാഹന വസ്തുവില്പന,
വീട്, സ്ഥാപനം , ഇവയുടെ നിര്‍ മ്മാണ തടസ്സം ,
കുട്ടികളുടെ വിദ്യാ തടസ്സം ,
സാമ്പത്തിക പ്രതിസന്ധി
ഉദ്ദേശകാര്യ തടസ്സങളും ആയില്യ - ക്ഷുദ്രദോഷങളും
നിരന്തരമായ തകര്ച്ചയും ..............................
ഇനിയും ഉണ്ടാവും
( ഒരു രസത്തിനു ക്രോഡീകരിച്ചതാ.........)
ബാക്കി പൂരിപ്പിക്കുക

Sunday, December 2, 2007
എവിടെന്റെ സ്വാതന്ത്ര്യം?
"ദൈവത്തിന്റെ മകനായതുകൊണ്ടും
കാലം പൗരാണികമായതുകൊണ്ടും
സംഗതികള്‍ അങ്ങിനെയൊക്കെ അങ്ങ്
ഭംഗിയായി പര്യവസാനിച്ചു -"
'ചിന്ത' ഡിസംബര്‍ ലക്കത്തില്‍ വന്ന എന്റെ ഒരു രചന വായിക്കൂ...........
ഇവിടെ.......
Monday, November 26, 2007
അരവണക്കരാറിലും 123 .ACT....ആണവക്കരാറിലേതുപോലെ
അരവണക്കരാറും ആണവക്കരാറും സുല്ലിട്ടു ഉപേക്ഷിച്ചു ആദ്യം മുതല്‍ 123 ചൊല്ലിയാലോ എന്നു ആലോചിക്കുകയാ ഇടതുപക്ഷം
അപ്പോഴാ ഒരു ചാനലില്‍ കലക്കവെള്ളമീന്‍ പിടുത്ത ചര്‍ ച്ച....
അരവണകരാര്‍ കൊടുക്കുന്നവര്‍ ആരാവണം ?
അരവണക്കരാര്‍ എടുക്കുന്നവര്‍ ആരാവണം ?
അരവണയുടെ ആദ്യ അന്ത്യ അക്ഷരങ്ങള്‍ ചേര്‍ ന്ന
'അണ' അരപ്പട്ടയില്‍ വെയ്ക്കുന്നവര്‍ ആരാവണം ?
അരവണയില്‍ അരണയും പാറ്റയും പോലെ അരയാന്‍ വിധിക്കപ്പെട്ട
ഭക്താ നിങള്‍ ക്കു ആരാവണം ?
ഓപ് ഷനുകള്‍ ..
(A)കഴുത,
(B)പോത്തു (മഹിഷം ),
(C)മന്ത്രി ,
(D)തന്ത്രി
ഈ നം ബറിലേക്കു SMS അയക്കൂ...
തെരഞ്ഞെടുക്കുന്ന ഭക്തനു മാത്രം മതിയാവോളം അരവണ...
Thursday, November 8, 2007
'എനിയ്ക്കെന്തെങ്കിലും കുഴപ്പമുണ്ടോ?'
ഇന്ദുലേഖ സ്പൈസില്‍ വന്ന എന്റെ ഒരു ലേഖനം വായിക്കൂ...........
ഇവിടെ.......
ഇവിടെ.......
Sunday, November 4, 2007
ബ്ലോഗര്‍മാരിലെ നിയമ ജ്ഞാനികള്‍ സഹായിക്കുമോ?
എന്റെ രണ്ടു നിയമ സംശയങ്ങള്
ഒന്ന്:
ഞാന്‍ കാര്‍ ഓടിച്ചുപോകുമ്പോള്‍ ആലപ്പുഴ വച്ച് NH-47 ട്രാഫിക് പോലീസ് തടഞ്ഞു -
വണ്ടി അരികിലേക്ക് ഇടാന്‍ പറഞ്ഞപ്പോഴാണ് സീറ്റ് ബെല്‍ട്ട് ഇല്ലാത്തതിന്റെ പിഴ അടപ്പിക്കാനാണ് എന്ന് മനസ്സിലായത് -
പിഴ രസീതും മടക്കി പോക്കറ്റിലിട്ട് സീറ്റ്ബെല്‍റ്റ് അണിയാന്‍ തുനിഞ്ഞപ്പോള്‍ രസീതു തന്ന പോലീസുകാരന്‍ പറയുകയാണ് -
"ഇനി ഇത് ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല - ഇന്നേ ദിവസത്തേക്ക് ഈ രസീത് കാണിച്ചാല്‍ മതി" .
എന്റെ സംശയം:-
ഒരു കുറ്റവും അതിനുള്ള ശിക്ഷയും കഴിഞ്ഞ് അന്നേ ദിവസം ഇതേ കുറ്റം എത്ര തവണ വേണമെങ്കിലും ആവര്‍ത്തിക്കാമോ? രസീത് കാണിച്ചാല്‍ കുറ്റവിമുക്തമാവുമോ?
രണ്ട്:-
പാലക്കാട്ട് രണ്ടു CPM പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ജില്ല മുഴുവന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പിറ്റേദിവസം BJP പ്രവര്‍ത്തകന്‍ വെട്ടേറ്റു. അയാള്‍ മരിച്ചു പോകരുതേ എന്ന് പ്രാര്‍ത്ഥിക്കാത്തവരില്ല - മരിച്ചാല്‍ പിറ്റേദിവസം (BJP) ക്കാരുടെ ഹര്‍ത്താല്‍ ഉണ്ടാവും
-ഇതൊക്കെ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നം മാത്രമല്ലേ?
ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഹര്‍ത്താലിന് എങ്ങിനെയാണ് കോടതിവരെ മൃദുസമീപനത്തില്‍ ഒതുങ്ങുന്നത്?
ഒരു കുടുംബത്തിലെ ഒരാള്‍ക്ക് അയല്‍ വാസിയുടെ അടികിട്ടിയാല്‍ അടികിട്ടിയയാള്
ക്ക്പൊതുജനശല്യം ഉണ്ടാക്കുന്ന രീതിയില്‍ വഴി തടഞ്ഞാല്‍ കേസ് എടുക്കുന്ന പോലീസും കോടതിയും പാര്‍ട്ടികളുടെ സ്വന്തം നേട്ടങ്ങള്‍ക്കായി /മൈലേജിലായി അവര്‍ നടത്തുന്ന ഹര്‍ത്താലിന് കേസ് എടുക്കാനാവില്ലേ?

Thursday, October 11, 2007
ഉള്ളി വില കൂടുന്നു....
&&&&&&&&&&&&&&&&&&&&&&&&&&&&
ഈ പടം കണ്ടപ്പോള്‍ മറ്റൊരു കാര്യം ഓര്‍ മ്മ വന്നു..
രാജസ്ഥാനിലെ കൊടും വേനലില്‍ ...പുറത്തിറങ്ങുമ്പോള്‍ പോക്കറ്റില്‍ ചെറിയ ഉള്ളി ഇട്ടു യാത്ര ചെയ്യുന്നവരെ കണ്ടിട്ടുണ്ടു.അതു മാരക റേഡിയേഷന്‍ അബ്സോ ര്‍ ബ് ചെയ്യുമെന്നു കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു കേട്ടു.
.പിന്നിലെ ശാസ്ത്രീയ രഹസ്യം അറിയാവുന്നവര്‍ പറയുക...
Sunday, September 2, 2007
ശ്രുതിയമ്മാ.....ലയമച്ഛന്‍ ..ആവരുടെ മകളോ
പുരുഷന്റെ താളത്തിനൊത്തു .....................
ദാമ്പത്യം ......................
ഈ നാഗസ്വരം (നാദസ്വരം ) വായന കൊചിയിലെ റ്റി ഡി എം ഹാളിലെ ഒരു വിവാഹമം ഗളവാദ്യാലാപനത്തിനിടെ പകര്‍ ത്തിയതു
Thursday, August 23, 2007
ഇ-യുഗം...ഈ യുഗം
"നീ ഒരു ഇ-മെയിലായിരുന്നെങ്കില്‍ ഞാന്‍
എപ്പോഴെ ഡിലീറ്റ് ചെയ്തേനെ.."
ഈ വാക്യം എല്ലാവരോടും പറയാന്‍
തോന്നിക്കുന്ന വിധമായി ഇ-യുഗം...ഈ യുഗം
വരണ്ട നദികള്‍ ക്കു മേലെ ചിലപ്പോള്‍
മഴ പോലും നിസ്സഹായ ആകാറുണ്ട്
എപ്പോഴെ ഡിലീറ്റ് ചെയ്തേനെ.."
ഈ വാക്യം എല്ലാവരോടും പറയാന്‍
തോന്നിക്കുന്ന വിധമായി ഇ-യുഗം...ഈ യുഗം
വരണ്ട നദികള്‍ ക്കു മേലെ ചിലപ്പോള്‍
മഴ പോലും നിസ്സഹായ ആകാറുണ്ട്
Sunday, August 19, 2007
കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!
കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!
കേള്‍ക്കൂ..........
'എടോ, ഗോപാലകൃഷ്ണാ' എന്ന് തുടങ്ങുന്ന
പിണറായി പ്രസംഗം കണ്ണൂരിന്റെ വാമൊഴിച്ചന്തത്തിന്റെ
ഉത്തമ ദൃഷ്ടാന്തം എന്ന് കെ.ഇ.എന്‍. പറഞ്ഞതോര്‍ ക്കുക -
ഇതില്‍ രാഷ്ട്രീയമില്ല-
ഒരു ടെലഫോണിക് സപ്പോര്‍ട്ട്

Monday, August 6, 2007
കണ്ണൂരിന്റെ വാമൊഴിച്ചന്തം !!!!!!!!!!!!!
Friday, July 13, 2007
ബ്ലോഗര്‍മാരുടെ അഭിപ്രായത്തിനായി
"ബ്ലോഗര്‍മാരുടെ അഭിപ്രായത്തിനായി"
കേരളത്തിലെ പ്രത്യേക സാമൂഹിക അവസ്ഥയെ മുന്‍ നിര്‍ത്തി ഒരു പ്രവചനം.
അടുത്ത കുറെ വര്‍ഷങ്ങള്‍ ക്കുള്ളില്‍ ഒരു പ്രത്യക വര്‍ഗ്ഗത്തിന് വംശനാശം സംഭവിക്കാന്‍ പോകുന്നു.
വര്‍ഗ്ഗ സംഘട്ടനത്തിലൂടെ ഉന്മൂലനമോ അതി ജീവനമോ സംഭവിക്കുന്നതിനെക്കുറിച്ചല്ല ഈ കുറിപ്പ്.
അടുത്ത പത്തു വര്‍ഷത്തില്‍ ഐ.ടി.കമ്പനികളുടെ "ബൂം", സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയിലൂടെ കൂടുതലാളുകള്‍ ഡോളര്‍ കണ്‍ വേര്‍ഷന്‍ ഫാക്ടറിലൂടെയുള്ള കൂടുതല്‍ ശമ്പളം വാങ്ങുകയും മാഫിയകളുടെ അതിപ്രസരം മൂലം ക്രിമിനല്‍ തൊഴിലാളികളുടെ വരുമാനം കൂടുതലാവുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ദരിദ്രര്‍ ഇല്ലാതാകുന്ന സാഹചര്യം - (അല്ലെങ്കില്‍ ദാരിദ്ര്യം അല്‍പമെങ്കിലും ഉണ്ടെങ്കിലും പുറത്തറിയിയ്ക്കാന്‍ മടിയുള്ള മാനസികാവസ്ഥ)ഞാന്‍ പ്രവചിക്കുന്ന വര്‍ഗ്ഗ സിദ്ധാന്തം ഇതാണ്.
കന്യാസ്ത്രീകളായി സഭയില്‍ വരുന്നവരുടെ എണ്ണം കുറയും. (ഇത് ഏതെങ്കിലും സഭാരേഖകളോ മറ്റോ വായിച്ച് ആധികാരികമായി പറയുന്നതല്ല).
പണ്ട് കര്‍ത്താവിന്റെ മണവാട്ടികളാകാനുണ്ടായ സാഹചര്യത്തിന് കാരണങ്ങള്‍.
ഒന്ന് : ദാരിദ്ര്യം - ദരിദ്ര കുടുംബത്തിലെ പെണ്‍ കുട്ടികള്‍ ബലമായി പറഞ്ഞയക്കപ്പെട്ടിരുന്നു. (പുതിയ സാഹചര്യം മേല്‍ വിവരിയ്ക്കപ്പെട്ടു - )
പുതിയ യുഗത്തിലെ 'അടിപൊളി' ജീവിതം കാംക്ഷിക്കുന്ന പെണ്‍ കുട്ടികളുടെ താല്‍പര്യം എതിരായിരിക്കും.
രണ്ട് : യാഥാസ്ഥിക സത്യക്രിസ്ത്യാനികള്‍ ദൈവഹിതത്തിനായി നേര്‍ച്ചയിട്ടു(ഇപ്പോള്‍ ഈ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയുള്ളവര്‍ കുറവല്ലേ?)
മൂന്ന് : കൂടുതല്‍ കുട്ടികളുള്ള കുടുംബം നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ / വിവാഹം കഴിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ (പുതിയ സാഹചര്യം : ചെറിയ സന്തുഷ്ട കുടുംബത്തില്‍ കുട്ടികള്‍ കുറവ്.)
നാല് : കുടുംബ വ്യവസ്ഥയില്‍ കുടുംബ കാരണവരുടെ ഏതാജ്ഞയും ശിരസാവഹിച്ചിരുന്ന മറ്റ് അംഗങ്ങള്‍ -(ഇപ്പോഴത്തെ സാഹചര്യം : അണുകുടുംബത്തില്‍ തീരുമാനം എടുക്കുന്നവരും പ്രാവര്‍ത്തികമാക്കുന്നതും കുടുംബ നാഥനോ അതോ കൂട്ടായോ -)
അഞ്ച് : അനാഥാലയത്തിലെ (സഭ വളര്‍ത്തുന്ന) കുട്ടികളെ കന്യാസ്ത്രീയാക്കാം എന്ന അവസ്ഥ. പക്ഷേ അവരെയൊക്കെ വലിയ വിദ്യാഭ്യാസം ചെയ്യിക്കാതെ സേവകപണിയില്‍ മാത്രം പരിശീലനം നല്‍ കുന്നതിനാല്‍ ക്വാളിറ്റിയുള്ള കന്യാസ്ത്രീകളുണ്ടാവാനുള്ള സാധ്യത കുറവ്-
എന്റെ ഈ ചിന്തയുടെ പ്രചോദനം - ഒരു സിസ്റ്റര്‍ എന്നോട് പറഞ്ഞ വാചകമാണ് -ജര്‍മ്മനിയിലെ ഏറ്റവും പ്രായം കുറഞ്ഞ കന്യാസ്ത്രീക്ക് (അവരുടെ സഭയിലെ) 56 വയസ്സാണ്.
Sunday, May 27, 2007
അന്യ ഭാഷയില്‍ മലയാളിക്കും മലയാളത്തിനും പറ്റുന്നത്
രാജസ്ഥാനിലെ കോട്ടയില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്ന് എത്തിയകാലം -
പരിചയപ്പെട്ട മലയാളികളുടെ ഹിന്ദിയില്‍ അഭയം തേടി ഹിന്ദി പഠിച്ചു വരു ന്നതേയുള്ളൂ.
എന്റെ സുഹൃത്ത് പരമേശ്വരനും ഇതേ അവസ്ഥ -
ഒരു ഞായറാഴ്ച ഒരു സുഹൃത്ത് പള്ളിയില്‍ പോകുമ്പോള്‍ ഹിന്ദുക്കളായ ഞങ്ങളെയും കൂട്ടി. പുതുമുഖങ്ങളായ ഞങ്ങളെ പള്ളീലച്ചന്‍ ശ്രദ്ധിച്ചുവോയെന്നറിയില്ല.
പ്രാര്‍ത്ഥനയും പ്രസംഗവും തുടങ്ങി കഴിഞ്ഞാണ് ഞങ്ങള്‍ ഹാളിലെത്തിയത്.
അവിടുത്തെ പ്രത്യേകത ബൈബിള്‍ വാക്യങ്ങള്‍ ഹിന്ദിയില്‍ പറയുന്നതാണ്.
ഇടയ്ക്കിടെ അച്ചന്‍ പരമേശ്വര്‍ എന്ന് വിളിക്കുമ്പോള്‍ എന്റെ സുഹൃത്ത് ഞെട്ടി.
അയാള്‍ എന്നോട് പറഞ്ഞു- - അയാള്‍ക്ക്് എന്റെ പേര് എങ്ങനെ മനസ്സിലായി?
എന്നെ തോണ്ടി. "നമുക്ക് ഇവിടുന്ന് വലിയാം - അകൃസ്ത്യാനിയായ പരമേശ്വരനെ കൂട്ടി എന്തിനാ ഇതിനകത്ത് കയറിയതെന്ന് ചോദിച്ചതാണോ? "
പുറത്ത് ഇറങ്ങിയപ്പോള്‍ സുഹൃത്ത് വിശദീകരിച്ചപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെയായത്.
അവര്‍ ദൈവത്തിനെ 'പരമേശ്വര്‍' എന്നാണ് പറയുന്നത്.
അടുത്ത സംഭവം - ലൈബ്രറിയില്‍ കാര്‍ഡ് എടുക്കാന്‍ ചെന്നപ്പോള്‍ ലൈബ്രേറിയന്റെ അരികില്‍ മൂന്നു നാലു പേരുണ്ട് -
ഞാന്‍ അടുത്തു ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു 'ശപ്പന്‍' -
എനിക്ക് ദേഷ്യം തോന്നി-ഒരു കാരണവും ഇല്ലാതെ എന്നെ ഇങ്ങിനെ സംബോധന ചെയ്തതിന്.
എന്റെ അതൃപ്തി വര്‍ദ്ധിച്ചപ്പോള്‍ അയാള്‍ വീണ്ടും "നിന്നെയാ ഉവ്വേ" -
എനിയ്ക്ക് ദേഷ്യം കലശലായി - എന്നെത്തെന്നെയാണ് 'ശപ്പന്‍' എന്ന് വിളിച്ചത്.
പിന്നീടാണ് എനിയ്ക്ക് മനസ്സിലായത് ഛപ്പന്‍ (ഹിന്ദിയില്‍ 56) നിന്യാന്‍വെ (ഹിന്ദിയില്‍ 99) എന്നിവ അയാള്‍ കാര്‍ഡുകള്‍ നോക്കി നംബറിട്ടതാണെന്ന് -
അന്യ ഭാഷകളില്‍ മലയാളിക്ക് സംഭവിക്കുന്ന അപമാനചിന്ത പോലെ അന്യഭാഷക്കാര്‍ക്കും മലയാളത്തിലും ഇത്തരം അവസ്ഥ ഉണ്ടാവും.

Sunday, May 13, 2007
ഒരു ഇടിവെട്ടോര്‍മ്മ
(ഇത് എന്റെ ഒരു സുഹൃത്തിന്റെ അനുഭവം... സ്ഥലം എടപ്പാള്‍)
ഒരു രാത്രി.
തുള്ളിക്കൊരു കുടം പോലത്തെ മഴ.
ഇറങ്ങി വെട്ടുന്ന ഇടിയും മിന്നലും.
അമ്മയും അച്ഛനും ഉമ്മറത്ത്, ഞാന്‍ ഇടനാഴിയിലെ സോഫയില്‍ കിടക്കുന്നു മഴ ആസ്വദിച്ചുകൊണ്ട്
ആ നേരത്ത് അമ്മയുടെ കയ്യിലൊരു ചൂലുമുണ്ട്.
പെട്ടെന്ന് ഇടനെഞ്ച് പൊട്ടുമാറ് ഉച്ചത്തില്‍ ഒരു ഇടിയും ഒപ്പം മിന്നലും.
കുറച്ചു നേരത്തേക്ക് എങ്ങും നിശ്ശബ്ദത . കറന്റ് പോയിരുന്നു.
മാഷിന്റെ വീട്ടിലുള്ളവരേ ഒന്നിവിടെ വരണേ എന്നൊരു നിലവിളി .
എവിടെ നിന്നാണെന്ന് ആദ്യം മനസ്സിലായില്ല.
പിന്നീട് മനസ്സിലായി തൊട്ടടുത്ത വീട്ടില്‍ നിന്നാണെന്ന്.
ഞാനും അനിയനും ഓടി. ഇറങ്ങി വെട്ടുന്ന ഇടിയെ അവഗണിച്ചു കൊണ്ട്
ചെന്നു നോക്കുമ്പോള്‍ ഭീകരമായിരുന്നു കാഴ്ച.
അവിടുത്തെ അമ്മയെ താങ്ങി അച്ഛന്‍ ഇരുന്ന് നിലവിളിക്കുന്നു.
മക്കളെല്ലാവരും കൂട്ടക്കരച്ചില്‍.
അതിനിടെ ഏട്ടനെ കാണാനില്ലെന്ന് പറയുന്നത് കേട്ടു. ഞാന്‍ മുറ്റത്തേക്ക് ഓടി.
അതിലും ഭീകരമായിരുന്നു അത്, അവനെ ഞാന്‍ കോരിയെടുത്ത് എന്റെ കൈത്തണ്ടയില്‍ കിടത്തി.
ബോഡിയിലെ ചൂട് നഷ്ടപ്പെട്ടിരുന്നില്ല .
നാക്ക് കടിച്ച് പിടിച്ചിരുന്നു. അത്താഴം കഴിഞ്ഞ് കിണ്ടിയുമായി കൈ കഴുകാന്‍ ഇറങ്ങിയതാണവന്‍.
പോയി.
എല്ലാം ശാന്തം.
അശാന്തിയില്‍ ബാക്കി കുറേപേര്‍.
ഒരു കല്യാണ വീട്ടില്‍ നിന്നും ചോറുണ്ണാതെ വീട്ടില്‍ അമ്മ കാത്തിരിക്കും എന്ന് പറഞ്ഞിറങ്ങിയതായിരുന്നു.
അതിനു ശേഷം എന്റെ അമ്മ ഇന്നും ഇടി മിന്നലുണ്ടായാല്‍ ഒരു ഈര്‍ക്കിലെങ്കിലും കയ്യില്‍ പിടിക്കും.
അമ്മ ഇപ്പോഴും വിശ്വസിക്കുന്നത് ആ ചൂലാണ് അമ്മയെ രക്ഷിച്ചതെന്ന്.
അമ്മ അങ്ങനെ ആശ്വസിക്കട്ടെ!
ഇത്തിരി മിന്നല്‍ വിജ്ഞാനം
മിന്നലിന് സെക്കന്റില്‍ 93000 മൈ ല്‍ ദൂരം സഞ്ചരിക്കാനാകും.
അതായത് ഏകദേശം 150000 കിലോമീറ്റര്‍. മിന്നലിന്റെ താപനില ഏകദേശം 30000 ഡിഗ്രി സെന്റീഗ്രേഡും ഇത് സൌരോപരിതലത്തിലെ താപനിലയേക്കള്‍ 4 മടങ്ങ് കൂടുതലുമാണ്.
ഇടിയും മിന്നലും ഒരേ സമയത്താണ് ഉണ്ടാകുന്നതെങ്കിലും പ്രകാശം ശബ്ദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ നാം മിന്നല്‍ ആദ്യം കാണുകയും ഇടിയുടെ ശബ്ദം പുറകേ കേള്‍ ക്കുകയും ചെയ്യുന്നു. മിന്നലിന്റെയും ഇടിയുടെയും ഇടക്കുള്ള സമയ ദൈര്‍ഘ്യം സെക്കന്റില്‍ കണക്കാക്കി അതിനെ 5 കൊണ്ട് ഹരിച്ചാല്‍ എത്ര മൈ ല്‍ അകലെയാണ് കാറ്റ് രൂപപ്പെ'ട്ടിരിക്കുതെന്ന് മനസ്സിലാക്കാം.
കിലോമീറ്ററില്‍ ദൂരം കണക്കാക്കാന്‍ 3 കൊണ്ട് ഹരിച്ചാല്‍ മതിയാകും

Sunday, May 6, 2007
ബ്ലോഗര്‍മാരുടെ കമന്റു പോലെ
Tuesday, May 1, 2007
Wednesday, April 25, 2007
വിഷുകൈനീട്ടം ( event management style )
വിഷുകൈനീട്ടം 2007
2007 ലെ വിഷുവിനൊരു പ്രത്യേകതയുണ്ടായിരുന്നു.
കുട്ടികള്‍ക്ക് വിഷുകൈനീട്ടം വൈകി.
വിഷുവിന് കൊടുക്കാനിരുന്നവര്‍ 5 ദിവസത്തേക്ക് നീട്ടിവച്ചു-എന്താണെന്നോ?
ആരോ പറഞ്ഞിരിക്കുന്നു- അക്ഷയ ത്രിതീയ ദിനം ദാനം ചെയ്യാന്‍ നല്ല ദിവസം ആണെന്ന്.
ദാനം കൊടുക്കുന്നവര്‍ക്ക് ഐശ്വര്യമാവും എന്ന്-
പാവം കുട്ടികള്‍ - വിഷുവിന് കണ്ട് ചിരിച്ച മുതിര്‍ന്നവര്‍ മറുചിരി കൈനീട്ടമായി നീട്ടി
- 20-ാം തീയതി വരെ കാത്തിരുന്ന് വീണ്ടും വീട്ടിലവതരിച്ചിരിക്കുന്നു-
എല്ലാം പ്രതിഫലം നോക്കിയും സമയം നോക്കിയും -
വെറുതെയാവരുത് ഒന്നും -
ദാനം കിട്ടിയ പശുവിന് പല്ലുകളില്ല. - അല്ലെങ്കില്‍ പല്ലേയുള്ളൂ -

Monday, April 16, 2007
ബ്ലൊഗര്‍മാര്‍ക്കറിയാന്‍
I guess you must have read this news of Narayanamurthy and the National Anthem.
If not, heres someextracts from the DEccan Herald for you.
Dont worry,,,,, he has apologised.
It seems we never learn...
.============ ========= ========= ========= =====
National anthem could make foreigners at Infy uneasy:
Narayana Murthy, Infosys
DH News Service Mysore:
"We had arranged for five people to sing the anthem.But then we cancelled it as we have foreigners onboardhere. They should not be embarrassed while we sing theanthem," said Infosys chief mentor Narayana Murthy.
As per the protocol, the national anthem was playedtwice at Infosys campus here as President A P J AbdulKalam stepped in and out -- the only difference being,it sounded like a bad arrangement of musical notes. Inother words, the anthem, which should command theutmost respect from all true-blue Indians, did not getits due, from whoever was responsible -- the speakersat the do or the person who ‘orchestrated’ it.
Which made many wonder: Among the 5,000 employees,most of them Indians, wasn’t there a decent group ofsingers who could sing the anthem of the countrywithout discomfiting its first citizen?
When the media posed this question to Infosys ChiefMentor N R Narayana Murthy after the event, he said:“Indeed, we had arranged for five people to sing theanthem. But then we cancelled it as we have foreignersonboard here. They should not be embarrassed while wesing the anthem.”
‘Super campuses’
Then what is India-based Infosys doing to enhance theimage of India apart from ‘creating wealth andbuilding super campuses’? “We will correct it nexttime,” was all Mr Murthy had to say, clearly riled bythe mention.
Meanwhile, just as the “band” national anthem (playedon keyboard) was played towards the end of theprogramme, President Kalam sang along with child-likeenthusiasm while others barely moved their lips.
Somebody was heard, asking: “Was it too much to paydue attention to the revered symbols of the nationjust so that a small percentage of foreign traineesdon’t get fidgety”.
-----------------------------------------
ആരും തിരക്കില്‍ ശ്രദ്ധിക്കാതെ പോയ വലിയ വാര്‍ത്ത

Monday, April 2, 2007
മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാള്‍ക്ക്
നമ്മുടെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാള്‍ക്ക് പാട്ടുകള്‍ കേള്‍ക്കാനുള്ള സംവിധാനം ഒരുക്കാന്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ (ബി.എസ്.എന്‍.എല്‍ അടക്കം) കാശ് വാങ്ങുന്നത് സാര്‍വത്രികമായിരിക്കുന്നു.
അപരന് കേള്‍വി സുഖത്തിനായി നാം മാസം 20-30 രൂപ മുടക്കി നമുക്കിഷ്ടപ്പെട്ട പാട്ട് ബലമായി മറ്റുള്ളവരെ കേള്‍പ്പിക്കുന്നത് വിരോധാഭാസം ആയിരിക്കുന്നു.
മരണവാര്‍ത്തയറിയിക്കാനോ പരീക്ഷാതോല്‍വിയോ അസുഖകരമായ മറ്റൊരു വാര്‍ത്തയോ പറയുന്നയാളെ കോമഡിപ്പാട്ടും, രാഗബോധമില്ലാത്ത പാട്ടും കേള്‍പ്പിക്കുന്ന അരോചകത്വത്തെ സര്‍ക്കാര്‍ ചിലവില്‍ പ്രമോട്ട് ചെയ്യണമായിരുന്നോ?
എനിക്ക് മറ്റൊരു സജെഷന്‍ ഉണ്ട് -
ഞാന്‍ പ്രമോട്ട് ചെയ്യുന്ന പാട്ട് ഹിറ്റാക്കുന്നതില്‍ ഞാന്‍ വഹിക്കുന്ന പങ്കിന് പാട്ട് വില്‍പനക്കാരോ കോപ്പി റൈറ്റുകാരോ എനിക്കു പ്രതിഫലം തരേണ്ടതല്ലേ?
അതിന് ബി.എസ്.എന്‍.എല്‍ പോലുള്ള സര്‍വ്വീസ് പ്രൊവൈഡര്‍മാരുമായി ചര്‍ച്ചചെയ്ത് പാട്ടുവില്‍പനക്കാരോ സിനിമാ നിര്‍മ്മാതാക്കളോ ഈ ഫീസ് ഒഴിവാക്കിത്തരാന്‍ തയ്യാറാവണം

Wednesday, March 21, 2007
Tuesday, March 13, 2007
തട്ടേക്കാട് ബോട്ട്‌ദുരന്തം
തട്ടേക്കാട് ബോട്ട്‌ദുരന്തം ഒരു താക്കീതായി എടുക്കണം . ഈ ദുരന്തദിവസം ധാരാളം വിനോദയാത്രകള്‍ പലേയിടത്തും നടന്നിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതപത്രംവാങ്ങിയിരുന്നു.അതിലെ വാചകങ്ങള്‍ ശ്രദ്ധിച്ചു വായിക്കുന്ന രക്ഷകര്‍ത്താവ് കോപിച്ചുപോകുന്ന തരത്തിലായിരുന്നു. തന്റെ കുട്ടിയെ വിനോദയാത്രയയ്ക്ക് അയക്കാന്‍ സമ്മതമെന്നും, ആ യാത്രക്കിടയില്‍ ഏതുദുരന്തം(കുട്ടിയുടെ മരണമുള്‍പ്പെടെ) സംഭവിച്ചാലും താനോ തന്റെ നിയമപരമായ അവകാശിയോ സ്കൂളധികൃതരോട് സമാധാനം ചോദിക്കാനോ നഷ്ടപരിഹാരത്തിനോ വരില്ലെന്നും ഒപ്പിട്ടുകൊടുക്കേണ്ടി വന്നു. (അവര്‍ വാട്ടര്‍ തീം പാര്‍ക്ക് വരെയേ പോയിരുന്നുള്ളൂവെങ്കിലും) ഈ സമ്മതപത്രത്തിലെ വാചകഘടനയില്‍ മനം നൊന്ത പലരും സ്കൂളധികൃതരോട് പരാതി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി - കേന്ദ്രീയ വിദ്യാലയ സംഘടന ഇന്ത്യയിലെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും വിനോദയാത്രയ്ക്ക് പോകുന്ന രക്ഷിതാക്കള്‍ക്ക് കൊടുത്ത ഫോര്‍മാറ്റ് ഇതായിരുന്നു. ഹിമാലയ പര്‍വ്വത ട്രക്കിങ്ങും 'സമുദ്ര കന്യ'യില്‍ സമുദ്ര യാത്രയും യാത്രാപരിപാടിയാകുമ്പോള്‍ ഇങ്ങനെയൊക്കെ വേണമത്രേ. ഇതൊക്കെ തെളിയിക്കുന്നത് അധികാരികള്‍ എവിടെയും മറ്റുള്ളവരുടെ ജീവനുകള്‍ക്ക് വലിയ വിലയൊന്നും നല്‍കുന്നില്ലെന്നതാണ്. ഈ ദുരന്തത്തില്‍ സുരക്ഷകളെപ്പറ്റി ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ "സുരക്ഷിതരായി കുറ്റവിമുക്തരായതെങ്ങനെ"? ബോട്ടുടമയെന്ന ബിസിനസ്സുകാരന്റെ വാക്ക് മുഖവിലയ്ക്കെടുത്തതും ദൈവത്തിനെ വിളിച്ചുകരഞ്ഞാല്‍ ബോട്ടിലെ വെള്ളം ഒഴിഞ്ഞു പോകുമെന്നു സമാശ്വസിപ്പിച്ചതും ഈ പ്രബുദ്ധ കേരളത്തില്‍ തന്നെയൊണ്
Sunday, February 25, 2007
അഗ്നിശുദ്ധി
അഗ്നിശുദ്ധി
പൊന്മാന്റെ പേരിലുള്ള വിമാനക്കമ്പനിയുടെ പുഷ്പകത്തില്‍ മന്ത്രിപുമാന്‍ വേണ്ടാഞ്ഞതു ചെയ്തുവെ ന്നആരോപണം .
രാജിവെച്ചശേഷം അഗ്നിശുദ്ധികഴിച്ച് തിരിച്ചെത്തും എന്ന പ്രഖ്യാപനം
സ്വതവേ പാട്ടുകാരനായ മന്ത്രിയെ പിന്നണിപാടിച്ച് പ്രശസ്തനാകാന്‍
സാംസ്കാരിക നായകന്‍ സിനിമാപാട്ടെഴുതി സംഗീത സംവിധാനം നടത്തി.
പടത്തിന്റെ പേരിട്ടു - അഗ്നിശുദ്ധി-
പാട്ടിലെ വരി
-“കൈയ്യെത്താ ദൂരത്ത്
ആരാന്റെ ചെമ്പഴുക്ക”
പാട്ട് കാതില്‍ തേന്മൊഴിയാകാന്‍ പോകുന്നു
.“പൊന്മാന്റെ ചുണ്ടില്‍ പിടയുത് മീനോ ഞാനോ” ഒ.എന്‍.വി കവിത കിനിയാത്തവര്‍ ഭാഗ്യവാന്മാര്‍.!

Subscribe to:
Posts (Atom)