Tuesday, March 13, 2007
തട്ടേക്കാട് ബോട്ട്‌ദുരന്തം
തട്ടേക്കാട് ബോട്ട്‌ദുരന്തം ഒരു താക്കീതായി എടുക്കണം . ഈ ദുരന്തദിവസം ധാരാളം വിനോദയാത്രകള്‍ പലേയിടത്തും നടന്നിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതപത്രംവാങ്ങിയിരുന്നു.അതിലെ വാചകങ്ങള്‍ ശ്രദ്ധിച്ചു വായിക്കുന്ന രക്ഷകര്‍ത്താവ് കോപിച്ചുപോകുന്ന തരത്തിലായിരുന്നു. തന്റെ കുട്ടിയെ വിനോദയാത്രയയ്ക്ക് അയക്കാന്‍ സമ്മതമെന്നും, ആ യാത്രക്കിടയില്‍ ഏതുദുരന്തം(കുട്ടിയുടെ മരണമുള്‍പ്പെടെ) സംഭവിച്ചാലും താനോ തന്റെ നിയമപരമായ അവകാശിയോ സ്കൂളധികൃതരോട് സമാധാനം ചോദിക്കാനോ നഷ്ടപരിഹാരത്തിനോ വരില്ലെന്നും ഒപ്പിട്ടുകൊടുക്കേണ്ടി വന്നു. (അവര്‍ വാട്ടര്‍ തീം പാര്‍ക്ക് വരെയേ പോയിരുന്നുള്ളൂവെങ്കിലും) ഈ സമ്മതപത്രത്തിലെ വാചകഘടനയില്‍ മനം നൊന്ത പലരും സ്കൂളധികൃതരോട് പരാതി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി - കേന്ദ്രീയ വിദ്യാലയ സംഘടന ഇന്ത്യയിലെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും വിനോദയാത്രയ്ക്ക് പോകുന്ന രക്ഷിതാക്കള്‍ക്ക് കൊടുത്ത ഫോര്‍മാറ്റ് ഇതായിരുന്നു. ഹിമാലയ പര്‍വ്വത ട്രക്കിങ്ങും 'സമുദ്ര കന്യ'യില്‍ സമുദ്ര യാത്രയും യാത്രാപരിപാടിയാകുമ്പോള്‍ ഇങ്ങനെയൊക്കെ വേണമത്രേ. ഇതൊക്കെ തെളിയിക്കുന്നത് അധികാരികള്‍ എവിടെയും മറ്റുള്ളവരുടെ ജീവനുകള്‍ക്ക് വലിയ വിലയൊന്നും നല്‍കുന്നില്ലെന്നതാണ്. ഈ ദുരന്തത്തില്‍ സുരക്ഷകളെപ്പറ്റി ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ "സുരക്ഷിതരായി കുറ്റവിമുക്തരായതെങ്ങനെ"? ബോട്ടുടമയെന്ന ബിസിനസ്സുകാരന്റെ വാക്ക് മുഖവിലയ്ക്കെടുത്തതും ദൈവത്തിനെ വിളിച്ചുകരഞ്ഞാല്‍ ബോട്ടിലെ വെള്ളം ഒഴിഞ്ഞു പോകുമെന്നു സമാശ്വസിപ്പിച്ചതും ഈ പ്രബുദ്ധ കേരളത്തില്‍ തന്നെയൊണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment