Sunday, August 17, 2008

മലയാളി വായനക്കാര്‍ ഇത്ര നിഷ്കളങ്കരോ?

മലയാളി വായനക്കാര്‍ ഇത്ര നിഷ്കളങ്കരോ?
അതോ മം ഗളം പറ്റിക്കുന്നതൊ?

ഇതു മം ഗളം വാരികയിലെ ഒരു നോവലിലെ ഒരു ഭാഗം ..

ധര്‍ മ്മരാജനോടു വായനക്കാര്‍ പറയുന്നു എന്ന ഭാഗം വായിച്ചു നോക്കുന്നവര്‍ ക്കറിയാം ..
ഈ മലയാളികള്‍ എകെ ആന്റണിയേക്കാള്‍ പാവം മനുഷ്യരാണെന്നു ..



നമ്മള്‍ 1 2 3 ആക്റ്റ് പഠിച്ചു തുടങ്ങിയിട്ടേ ഉള്ളൂ

19 comments:

അനാഗതശ്മശ്രു said...

മലയാളി വായനക്കാര്‍ ഇത്ര നിഷ്കളങ്കരോ?
my new post

സുല്‍ |Sul said...

ഹിഹിഹി ഹിത് കൊള്ളാലൊ അനാഗതാ..
-സുല്‍

രസികന്‍ said...

ഹ ഹ ... ( എനിക്ക് ഇത്രയെ ഇതിനു പറയാനുള്ളു )

പട്ടിയുടെയും പൂച്ചയുടെയും വിവാഹം ആഘോഷിക്കുന്നവരുടെ അത്ര “ നിഷ്കളങ്കരാണൊ”

സന്തോഷ്‌ കോറോത്ത് said...

എന്ടമ്മോ !!!

അഗ്രജന്‍ said...

ഹഹഹഹ
പാവം ധര്‍മ്മരാജന്‍... ;)

പ്രയാസി said...

ചില സീരിയല്‍ അക്കന്മാരൊക്കെ പറയണ കേള്‍ക്കാം. സീരിയലിലെ അഭിനയം കണ്ടിട്ട് ഇന്നാള് ബസ്റ്റാന്‍ഡില്‍ വെച്ച് ഒരമ്മാമ്മ ചീത്ത വിളിച്ചു ഒരു ചേച്ചി കുടക്കടിച്ചു എന്നൊക്കെ..!

ആ പ്രാന്തിപ്പം ഈ രീതിയില്‍ വ്യാപിച്ചൊ..!??

എന്തിരായാലും സാക്ഷര ജനത ഇതെന്തരു പോക്കാണണ്ണാ പോണത്..!!!???

ലേഖാവിജയ് said...

ഇതൊക്കെ അവരുടെ തട്ടിപ്പാവും...

ഭൂമിപുത്രി said...

ആ ‘ആയിര’ക്കണക്ക് വിശ്വസിയ്ക്കാനിത്തിരി ബുദ്ധിമുട്ട്!

smitha adharsh said...

അമ്പടാ..വന്നു വന്നു എന്തൊക്കെ കാണണം അല്ലെ?

Rare Rose said...

സത്യമോ ഇതു...!!..ചിലപ്പോള്‍ വായനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ വാരികക്കാര്‍ വെറുതെ എഴുതിപ്പിടിപ്പിച്ചതാവാം...സത്യമാണെങ്കില്‍ ഹാ..കഷ്ടം..!!.. എന്നേ പറയാനുള്ളൂ...

Sarija NS said...

ഇങ്ങനെയും വിളിക്കുന്നവരുണ്ടാകും. മൊബൈല്‍ ഉണ്ട്, പിന്നെന്താ ആ നമ്പര്‍ ഒന്നു ഡയല്‍ ചെയ്താല്. ചുമ്മാ ഒരു കോളല്ലെ. സാക്ഷര കേരളം വായിച്ചു വളരുമ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകും :)

മുസാഫിര്‍ said...

നല്ല ഐഡിയയാണല്ലോ.ഇനി കഥാ‍പാത്രങ്ങളുടെ പേരില്‍ എസ് എം എസ് അയക്കാന്‍ വായനക്കാരോട് പറയാമല്ലോ വാരീകക്കാര്‍ക്ക്.

nandakumar said...

അതു മാത്രമോ, നിങ്ങളാരും ആ ‘കഥ ഇതുവരെ’ വായിച്ചു നോക്കിയില്ലേ? അതൊന്നു വായിക്കൂ :) ഉദാത്തം...ഉല്‍കൃഷ്ടം... ഇത്രനാളും ആ നോവലില്‍ എഴുതിപ്പിടിപ്പിച്ചതും വായനക്കാര്‍ ‘ആസ്വദിച്ച്’ വായിച്ചതും എന്താണെന്നറിയാം.

ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടേല്‍ ആരെങ്കിലും വിളിച്ചു നോക്കിയിട്ടുണ്ടാകും. അത് ശരിയായിരിക്കം. കാരണം കഴിഞ്ഞ മാസം ‘സിന്ധു തൊടുപുഴയുടെ മൊബൈല്‍ നമ്പര്‍’ എന്നൊരു പോസ്റ്റ് ഞാനിട്ടപ്പോള്‍ കുറച്ചു വായനക്കാര്‍ അതില്‍ കൊടുത്ത നമ്പറില്‍ വിളിച്ചു ട്രൈ ചെയ്തിരുന്നു. അതെന്റെ തന്നെ നമ്പറാ‍യിരുന്നു :) ഹ ഹ!
പക്ഷെ ഇതില്‍ എഡിറ്റര്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ അതിശയോക്തിയാണ്. ചിലപ്പോ എഡിറ്ററുടെ കൈ വെട്ടും എന്നായിരിക്കും പറഞ്ഞത് !! :)

ശ്രീ said...

ഇതെന്താ തമിഴ് സിനിമ കാണുന്ന തമിഴ്ന്മാരായ പ്രേക്ഷകരോ മറ്റോ ആണോ ഈ കഥയുടെ വായനക്കാര്‍?

തമിഴ് സിനിമയില്‍ നിരായുധനായി നില്‍ക്കുന്ന നായകനെ തല്ലാന്‍ സായുധരായ അക്രമികള്‍ വളയുന്നതു കണ്ട് സ്ക്രീനിലേയ്ക്ക് കത്തി എറിഞ്ഞു കൊടുത്ത് നായകനെ സഹായിച്ച കഥയും നായകന്‍ ക്ലൈമാക്സില്‍ മരിയ്ക്കുന്നു എന്ന കാരണത്താല്‍ തീയറ്റര്‍ തല്ലിപ്പൊളിച്ച സംഭവവുമെല്ലാം നടക്കുന്നത് അവിടെയല്ലേ?

വിശ്വസിയ്ക്കാമെന്ന് തോന്നുന്നില്ല. അവരുടെ നമ്പറാകണം.

നിര്‍മ്മല said...

ശ്ശോ... ഞാന്‍ വിചാരിച്ചത് ഞാന്‍ മാത്രമേ ആ നമ്പറില്‍ വിളിച്ചുള്ളന്നാണല്ലൊ!
ഹമ്പടാ, എന്താ ഗോമ്പറ്റീഷന്‍.

[ഉവ്വ്, ഞാനിവിടെയൊക്കെ തന്നെയുണ്ട്. ഫോണ്‍ വിളിക്കുന്ന തിരക്കിലായിപ്പോയി ;) ]

sreeni sreedharan said...

അഞ്ചാമത്തെ കമന്‍റ് കണ്ടല്ലോ അല്ലെ? അയച്ചു കൊടുക്കാന്‍ മറക്കണ്ട. ;)

നിരക്ഷരൻ said...

ആറാമത് സുഹൃത്തേ വേള്‍ഡ് മലയാളി കൌണ്‍‌സലിന്റെ സോവനീറില്‍ അച്ചടിച്ച് വന്ന താങ്കളുടെ ഒരു കുറ്റാന്വേഷണ കഥ ഞാന്‍ സ്ക്കാന്‍ ചെയ്ത് വെച്ചിട്ടുണ്ട്. താങ്കളുടെ മെയില്‍ ഐഡി തന്നാല്‍ അത് ഞാന്‍ അയച്ച് തരാം.

ആശംസകളോടെ....

-നിരക്ഷരന്‍

Pongummoodan said...

:)

പൂജ്യം സായൂജ്യം said...

മുകുന്ദനേയും വിജയനേയും വായിച്ച് ജപിച്ച് ജീവിതം തുലച്ച് നടന്ന ഒരു കലത്തെ പറ്റി പലരും നൊസ്റ്റാള്‍ജിയ മൂത്ത് പറയുന്നത് വായിക്കുകയും അതിനെ മറ്റുള്ളവര്‍ ആഘോഷിക്കുന്നതും നമ്മുടെ ബുദ്ധിജീവി മാസികകളില്‍ കാണാറുണ്ട്...
രവിയും അരവിന്ദനും ഈ ധര്‍മരാജനും തമ്മിലുള്ള വരന്‍പ് എവിടാ...