Wednesday, April 30, 2008

പൂരത്തിന്‌ കോളടിച്ച കോളേജ്‌

പാലക്കാട്‌- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന എന്‍ ജിനീയറിം ഗ് കോളേജ്‌ തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.

വെള്ളാപ്പള്ളി പറഞ്ഞത്‌ -പൂരത്തിന്റെ ലാഭം 2 നായര്‍ ദേവസ്വങ്ങള്‍ പങ്കിട്ടാല്‍ പോരാ-

അഥവാ മറ്റു ക്ഷേത്രങ്ങളുടെ പരിശ്രമത്തിന്‌ നോക്കു കൂലി വാങ്ങുകയാണ്‌ ഈ ദേവസ്വങ്ങള്‍ എന്ന്-

എന്നാല്‍ ഇതാ ഒരു കോളേജ്‌ 'നോക്കുകൂലി' വാങ്ങിയത്‌ നാല്‍പതിനായിരം രൂപപയോളം എന്നാണ്‌ റിപ്പോര്‍ട്ട്‌ -

നിജസ്ഥിതി കുട്ടികളോട്‌ ചോദിച്ചു മനസ്സിലാക്കുക-


ഇനി കേട്ടകാര്യം പറയാം -

കോളേജ്‌ അധികൃതര്‍ ബ്ലോഗിനെതിരെ മാന നഷ്ടക്കേസ്‌ കൊടുക്കുമോ എന്നറിയില്ല-

ഈ കോളേജില്‍ ഒരു ദിവസം ഒരു കുട്ടി കോളേജില്‍ ഹാജരാകാതിരുന്നാല്‍ 100 രൂപ കൊടുക്കണം-ഫൈന്‍-ഈ സാധാരണ നിയമം (നിയമം ആരുടെ?)

പൂരം പ്രമാണിച്ച്‌ ആ മേഖലയില്‍ നിന്ന് വരാതിരുന്നകുട്ടികള്‍ 400- നടുത്ത്‌ വരും-

അപ്പോള്‍ കാശത്രെ ?

റിയാലിറ്റി ഷോ നടത്താതെ (sms) വാങ്ങാതെ എത്ര എത്ര കോണ്‍ ഫിഡന്റ്t ആയാണ്‌ കുറേപ്പേര്‍ക്ക്‌ കാശുണ്ടാകാനുള്ള വഴികള്‍


പൂരത്തിന്‌ കോളടിച്ച കോളേജ്‌

പാലക്കാട്‌- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന എന്‍ ജിനീയറിം ഗ് കോളേജ്‌ തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.

18 comments:

അനാഗതശ്മശ്രു said...

പൂരത്തിന്‌ കോളടിച്ച കോളേജ്‌

പാലക്കാട്‌- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തിവന്ന എജി. കോളേജ്‌ തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മറ്റു ചില എന്‍‌ജി: കോളേജുകളും ഒരു ദിവസത്തെ അവധിയ്ക്ക്ക് ഇങ്ങനെ ഫൈന്‍ വാങ്ങിക്കുന്നു എന്നറിയാം. ഇതൊക്കെ കുട്ടികളെ നല്ല വഴിയ്ക്ക് നയിക്കാനോ അതോ കോളേജ് ഒരു വഴിയ്ക്കാക്കാനോ???

എന്തായാലും നല്ല പൂരം തന്നെ!

ബഷീർ said...

പേടിയ്ക്കേണ്ട. മാന മുണ്ടെങ്കിലല്ലേ അത്‌ നഷ്ടപ്പെട്ടതിനു കേസ്‌ കൊടുക്കുക..

ഏറനാടന്‍ said...

ഇത് താന്‍ പൂരം പൊടിപൂരംസ്.

ശരത്‌ എം ചന്ദ്രന്‍ said...

a)കലികാലം....
b)കാലം പൊകുന്ന ഒരു പൊക്കേ...
c)ഇതൊക്കെ പറഞു നടക്കുന്ന നമ്മളെ വെണം തല്ലാന്‍..വഷളന്മാര്‍..(നമ്മല്‍ തന്നെ...)

G.MANU said...

എന്തെല്ലാം കാണണം ഈ ലോകത്ത്....
വിദ്യാഭ്യാസ രംഗത്തെ മനുഷ്യത്തമില്ലായ ഒരു സമൂഹത്തിന്റെ ഭാവിയെ തന്നെ തകര്‍ക്കും.

ദില്ലിയിലെ ചില കാഴ്ചകള്‍ പറയാം.

വൈകിയെത്തുന്ന കുട്ടികളെ(അത് റിക്ഷാക്കാരന്റ്റെ കുറ്റം ആയാല്പോലും) അകത്തു കയറ്റാതെ ഗേറ്റിനു വെളിയില്‍ നിര്‍ത്തുന്ന ക്രൂരമായ കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. കെ.ജിയില്‍ പഠിക്കുന്ന കുരുന്നുകള്‍, അച്ഛനെ വിളിക്കാനാവതെ, ആരും സഹായത്തിനില്ലാതെ വാടിയ മുഖവുമായി ഉച്ചവരെ അവിടെ നില്‍ക്കും.

ഇതാണു പുതിയ നമ്മള്‍... കാപിറ്റലിസത്തിന്റെ ബൈപ്രോഡക്ടുകള്‍.......
സംഭവാമി യുഗേ....

asdfasdf asfdasdf said...

ഞാന്‍ ഇപ്പൊതന്നെ ഒരു ഹെലിക്കോപ്റ്റര്‍ ബുക് ചെയ്യാന്‍ പോകുകയാണ്. പിള്ളേര്‍ക്ക് സ്കൂളില്‍ പോകാന്‍.

നിരക്ഷരൻ said...

ഇതൊക്കെ എഞ്ചിനീയറിംഗ് കോളേജില്‍ തന്നെയാണോ നടക്കുന്നതെന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. എഞ്ചിനീയറിഗ് കോളേജിലൊക്കെ ഇപ്പോള്‍ കോണ്‍‌വെന്റ് സ്കൂള്‍ കണക്കിനാണോ അച്ചടക്ക നടപടികള്‍. എന്നാലും ഇതിത്തിരി കടുപ്പം തന്നെ.

മേന്നേ,...ഒരു ഹെലിക്കോപ്റ്റര്‍ എനിക്കും ബുക്ക് ചെയ്തേക്ക്.

ഗുരുജി said...

ഇത് താന്‍ പൂരം

അനാഗതശ്മശ്രു said...

ഈ കോളേജില്‍ മുടി നീട്ടി വളര്‍ ത്താനോ താടി വെയ്ക്കാണൊ പാടുള്ളതല്ല
ഇവിടുത്തെ പ്രിന്‍ സിപാളിനു താടി ഉണ്ടത്രെ
യൂണിഫൊമും നിര്‍ ബന്ധം ..
ഇതെല്ലാം പ്രബുദ്ധ രാഷ്ട്രീയ കേരളഹ്തിലാഅ..
പിന്നെ ഇതു കത്തോലിക്കാസഭയുടെ സ്ഥാപനവുമല്ല

നിരക്ഷരൻ said...

എറണാകുളത്ത് മോഡല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ യൂണീഫോം ഉണ്ട്. കോളേജ് ഇടപ്പിള്ളി മോഡേണ്‍ ബ്രഡ്ഡിന്റെ അടുത്ത് നടന്നിരുന്ന കാലത്ത്, സൈക്കിളോ ബൈക്കൊ കൊണ്ടുവന്നാല്‍ കാമ്പസിനകത്ത് കയറ്റാന്‍ പാടില്ലാന്ന് നിയമം ഉണ്ടായിരുന്നു. ഇപ്പോള്‍ കാക്കനാടേക്ക് കാമ്പസ് മാറ്റി. യൂണീഫോം ഇപ്പോഴുമുണ്ട്. സൈക്കിളിന്റേയും ബൈക്കിന്റേയും കാര്യം അറിയില്ല.

കലാലയങ്ങളില്‍ നിന്ന് നിറങ്ങളെല്ലാം ഇറങ്ങിപ്പോയിരിക്കുന്നു. കഷ്ടം!!

കരീം മാഷ്‌ said...

പണമുണ്ടാക്കാന്‍ വഴി തേടുന്ന മാനേജുമെന്റ് ഇനി മന:പ്പൂര്‌വം ട്രാഫിക്ബ്ലോക്കും ബന്തും സൃഷ്ടിക്കാതിരുന്നാല്‍ നല്ലത്.

ഭൂമിപുത്രി said...

യൂണിഫോമിനും ഈത്തരം ഫൈനിനുമൊക്കെ
തലകുലുക്കി സ്വാഗതം പറഞ്ഞ് അനുമോദിയ്ക്കുന്ന രക്ഷകറ്ത്താക്കളുമുണ്ട്.
മക്കള്‍ അതുകൊണ്ട് നന്നായിവരും എന്നോമറ്റൊ ആണ്‍ ധാരണ.

Kichu $ Chinnu | കിച്ചു $ ചിന്നു said...

അദ്ധ്യാപകരുടെ ആറ്റിറ്റ്യൂഡ് ആണ്‍ മാറേണ്ടത്...
നിരക്ഷരന്‍ പറഞ്ഞ എറണാംകുളം മോഡല്‍ എഞ്ചിനീയറിങ് കോളേജിലാണ്‍ ഞാനും പഠിച്ചത്.. 2002-2006. അന്ന് അവിടെ യൂണിഫോം ഉണ്ടായിരുന്നെങ്കിലും, വേറെ കുഴപ്പമൊന്നുമില്ലായിരുന്നു, ബൈക്കിന്റെയൊ സൈക്കിളിന്റെയൊ കാറിന്റെയൊ ഒന്നും കാര്യത്തില്‍
വളരെ ലിബറല്‍ ആയിരുന്നു... ഇപ്പൊ പുതിയ പ്രിന്‍സിപ്പാള്‍ വന്നതില്‍ പിന്നെ വീണ്ടും സ്ക്കൂള്‍ പോലെ ആക്കാന്‍ തുടങ്ങി എന്നു ജുനിയേഴ്സ് പറഞ്ഞു...

yousufpa said...

ജീവിച്ചു പോണ്ണ്ടേ....

Haridas said...

താങ്കലും ബ്ലോഗനൊ?

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301

തറവാടി said...

ഇതിനിപ്പോ എഞ്ചിനീയറിങ്ങ് കോളേജുകളെയും മാനേജ്മെന്റുകളേയും പഴിചാരേണ്ടാതില്ല.

ഒന്നുകില്‍ പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്കറിയണം താന്‍ എന്താണ് / എന്തിനാണ് എങ്ങിനെയാണ് പഠിക്കേണ്ടതെന്ന് അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍‌ക്കറിയണം.

ഇതുരണ്ടുമിലാതിരിക്കുകയും ദുബായി പോയി കുറച്ച് ദിര്‍ഹം സമ്പാദിച്ചാല്‍ പിന്നെ യാതൊരു താത്പര്യമില്ലെങ്കില്‍/ ആപ്റ്റിറ്റ്യൂഡില്ലെങ്കില്‍ പോലും മക്കളെ എഞ്ചിനീയര്‍ / ഡോക്ടര്‍ ആക്കാന്‍ തത്രപ്പാട് കണിക്കുന്ന രക്ഷാ കര്‍ത്താക്കളെയാണ് ഇതിനെല്ലാം ഉത്തരവാദികള്‍ ( ദുബായി പോയവര്‍ മാത്രമേ ഇതുപോലുള്ള കോളേജുകളില്‍ കുട്ടികളെ അയക്കുന്നൂള്ളു എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ!).

അലൈനില്‍ ഗ്രോസറി നടത്തുന്ന മലയാളം വായിക്കാനറിയാത്ത കാദര്‍ക്കാക്ക് എഞ്ചിനീയറിങ്ങ് കോളേജും ഡന്റല്‍ കോളേജും തുടങ്ങാമെങ്കില്‍ , എന്നിട്ട് അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ , ' ആ ങ്ങള് പടിച്ചതുപോലുള്ള ഒരു സ്കൂള് ഞാനും തൊടങ്ങീട്ടാ , ങ്ങള് നാട്ടീ പോകുമ്പോ ഒന്ന് പോയ് കാണണം ട്ടാ ' എന്ന് സ്വല്പ്പം അഹങ്കാരത്തോടെ പറയുകയും ' സീറ്റ് വേണേങ്കി പറഞ്ഞാ മതീട്ട , ങ്ങടെ കയ്യീന്ന് അതികമൊന്നും വേണ്ട ങ്ങള് പഴേ ആളല്ലെ ' എന്ന സൗജന്യം.

' അല്ല മ്മടെ കാദറ് ഒരു എന്തോ ബല്യ ഗോളേജ് തൊടങ്ങീല്ലെ , അവിടെ പടിച്ചാല്‍ പല്ല് ഡാക്കിട്ടറാവൂന്നും കേട്ട് ശെര്യാണാ ? '

അതെയെന്ന് കേള്‍ക്കേണ്ടതാമസം , ' മ്മടെ കദീശൂനെ അവിടേക്ക് വിടാം ന്താ? ' പ്രീഡിഗ്രി കഷ്ടിച്ച് കടക്കുന്ന കദീസു അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഡെന്റല്‍ ഡോക്ടര്‍!

ചേര്‍ക്കാന്‍ പോകുമ്പോള്‍ ' കാദറേ ഓളെ നല്ലം പടിപ്പിക്കണം ട്ടാ.. വെറെ ഒന്നും ജ്ജ് നോക്കണ്ട്!'

ബാക്കി വായനക്കാര്‍ ചിന്തിച്ചുകൊള്ളൂക :)

ക്ലാസ്സില്‍ ഇരുത്തിയുള്ള പഠിപ്പാണ് പഠിപ്പ് എന്ന് മാത്രമറിയുന്നവരെ കുറ്റം പറയുന്നതെങ്ങിനെ ;)