Thursday, April 17, 2008

“ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം...

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുംള്ളതു.
മത്തായി എഴുതിയ സുവിശേഷം, അധ്യായം 5  .3


ഈ വരി ബൈബിളില്‍ ഉള്ളതാണു...

ഇതിന്റെ യഥാര്‍ ഥ അര്‍ ഥം ഇതുവരെ എനിക്കു മനസിലായിട്ടില്ല..

അറിവുള്ളവര്‍ സഹായിക്കുമൊ?


കൈപ്പള്ളിയുടെ ബൈബിളില്‍ അതിന്റെ വരികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണു..
http://bible.nishad.net/index.php?book_id=40&chapter_id=5&verse_id=3#3

21 comments:

അനാഗതശ്മശ്രു said...

ഈ വരി ബൈബിളില്‍ ഉള്ളതാണു...
ഇതിന്റെ യഥാര്‍ ഥ അര്‍ ഥം ഇതുവരെ എനിക്കു മനസിലായിട്ടില്ല..
അറിവുള്ളവര്‍ സഹായിക്കുമൊ?

G.MANU said...

എനിക്ക് തോന്നുന്നത്..
ഇന്നത്തെ കാലഘട്ടം അന്നേ അവര്‍ മനസിലാക്കിയിരുന്നു..

ആത്മാവില്‍ വല്ലതുമുള്ളവര്‍ക്ക് ഇന്നു മന:സമാധാനത്തോടെ ജീവിക്കാന്‍ പറ്റുമോ..
അടി, കൊള്ള, ഗുണ്ടായിസം, ക്വട്ടേഷന്‍.

സോ, മനസ് മരച്ചവര്‍ക്ക് സ്വര്‍ഗരാജ്യം..

നിലാവര്‍ നിസ said...

ഞാനും കുറേ ആലോചിച്ചതാണ്... ആത്മാവിലെ ദാരിദ്ര്യം എങ്ങനെ മെച്ചപ്പെട്ട ഒരു സംഗതിയാവുമെന്ന്... അറിയുന്നവറ് പറയൂ... കേള്‍ക്കാന്‍ താല്പര്യം..

asdfasdf asfdasdf said...

read
http://www.manormethodist.org/bible1year/October/October_2.htm

Unknown said...

ഭയപ്പേടെണ്ടാ ഞാന്‍ നിന്നോട് കൂടെയുണ്ട്

ഏറനാടന്‍ said...

ചിന്തിച്ചാലതില്‍ ദൃഷ്‌ടാന്തമുണ്ട്. അടുത്തുള്ള ദേവഗിരിപള്ളീയിലെ അച്ചനോട് ചോദിച്ച് നോക്കട്ടെ.

ഭൂമിപുത്രി said...

അതിമോഹമില്ലാത്തവറ് എന്നാകുമോ?

siva // ശിവ said...

no idea

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മൃദുവികാരങ്ങള്‍ ഇല്ലാത്തവന് അത്രയും സമാധാനം കിട്ടുമായിരിക്കും.ദീര്‍ഘവീക്ഷണമാകും

Mayoora | Vispoism said...

ഈ രക്തത്തില്‍ എനിയ്ക്ക് പങ്കില്ല...

ഗീത said...

അനാഗതനു തോന്നിയതുപോലെ എനിക്കും തോന്നിയിട്ടുണ്ട്.ആത്മാവില്‍ സമ്പന്നരായിരിക്കയല്ലേ വേണ്ടതെന്നും തോന്നാറുണ്ട്....

NITHYAN said...

അതൊരബദ്ധം പറ്റിയതായിരിക്കണം. വിവര്‍ത്തനത്തില്‍ പറ്റിയ പിശക്‌.
blessed are the poor in spirit, for theirs is the kindgom of heaven എന്നത്‌ വിവര്‍ത്തിച്ചപ്പോള്‍ കര്‍ത്താവു നിരീക്കാത്ത അര്‍ത്ഥം കിട്ടിപ്പോയി.
blessed are the poor in spirtit എന്നാല്‍ bless are the desperate എന്നര്‍ത്ഥം.
ആകുലമായ മനസ്സോടുകൂടിയവന്‍ അനുഗ്രഹീതന്‍, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്‌ എന്നായിരിക്കണം മത്തായി പറഞ്ഞത്‌. അല്ലാതെ ആത്മാവില്‍ ദാരിദ്രന്‍ ഭ്‌ാഗ്യവാന്‍ എന്നായിരിക്കില്ല.

Sapna Anu B.George said...
This comment has been removed by the author.
Sapna Anu B.George said...

Sapna Anu B.George said...
നിങ്ങളീ സംസാരവും സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലില്‍ മുട്ടാനും തുടങ്ങിയിട്ട് നാളേറയായെങ്കിലും ഞാനിന്നാണിതു കണ്ടത്. എന്റെ മനസ്സില്‍ തോന്നിയത് പറയട്ടെ.....മനസ്സിന്റെ ആഗ്രഹങ്ങള്‍ അടക്കാന്‍ പറ്റുന്ന,ഉള്ളതു മതി എന്നു മാത്രം ചിന്തിക്കുന്നവര്‍ ഭാഗ്യവാന്മാര്‍,എനിക്കുള്ളതു ദൈവം തരും,അതെവിടെയും പോകാതെ എനിക്കു തന്നെ വരും എന്ന ഉറച്ച വിശ്വാസം. അതു മനസ്സില്‍ ഉറച്ചവര്‍ ഭാഗ്യവാന്മാര്‍. പിന്നെ ഒരു കുറിപ്പ്....ലോകത്തിലെ സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് അവക്ക് ശ്വാസം ഊതി,ജീവിതം കൊടുക്കാമെങ്കില്‍,ദൈവം പറയുന്ന/പറഞ്ഞ വാക്കിന്റെ ആശയം വിവര്‍ത്തിക്കുമ്പോള്‍,അതു തെറ്റിപ്പോകാതെ നോക്കാനും ദൈവത്തിനറിയാം.

അപ്പു ആദ്യാക്ഷരി said...

മലയാളം ബൈബിള്‍ വായിക്കുമ്പോള്‍ ഈ ഒരു വാക്കിനെപ്പറ്റി ചിന്തിക്കുന്ന ആര്‍ക്കും സംശയം ഉണ്ടാകും. ഇതിനെപ്പറ്റി ഇന്റര്‍നെറ്റില്‍ തപ്പിയപ്പൊള്‍ ഒരു പാടു വെബ് പേജുകളില്‍ ഇതു ചര്‍ച്ചചെയ്തിട്ടുള്ളതു കാണാന്‍ കഴിഞ്ഞു. തര്‍ജ്ജമയില്‍ വന്ന ഒരു പിശക് എന്നാണ് പൊതുവേയുള്ള അഭിപ്രായം. നിത്യന്‍ സൂചിപ്പിച്ചിരിക്കുന്നറ്റുപോലെ "blessed are the poor in spirit, for theirs is the kindgom of heaven" എന്നാണിതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം. പക്ഷേ ഒറിജിനല്‍ വചനം അറാമിക് ഭാഷയില്‍ ആയിരുന്നതിനാല്‍ ഈ ഇംഗ്ലീഷ് വിവര്‍ത്തനവും അപൂര്‍ണ്ണമത്രേ. അറാമിക്കില്‍ ഈ വാക്ക് “അന്‌യാ” എന്നാണ്. അതിന്റെ അര്‍ത്ഥം വിനയപ്പെടുക, തന്നത്താന്‍ താഴ്ത്തുക, ദാരിദ്ര്യപ്പെടുക, സ്വയം കുനിയുക, കഷ്ടതകള്‍ ഏല്‍ക്കുക ഇങ്ങനെയൊക്കെയാണ്. നോക്കണേ ഒരേ വാക്കിന് പല അര്‍ത്ഥങ്ങള്‍ ഉള്ളപോഴുള്ള പൊല്ലാപ്പ്!

ചുരുക്കത്തില്‍, “ആത്മാവില്‍ വിനയപ്പെടുന്നവര്‍ (അല്ലെങ്കില്‍ ദൈവത്തിന്റെ മുമ്പില്‍ സ്വയം താഴ്ത്തുന്നവര്‍) അനുഗ്രഹീതര്‍, സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു” എന്നായിരിക്കണം ഒറിജിനല്‍ ടെക്സ്റ്റില്‍ ഉദ്ദേശിച്ചിരുന്നത്. വിവര്‍ത്തനങ്ങള്‍ വന്നപ്പോള്‍ ഇങ്ങനെയായിപ്പോയതാവാനാണ് സാധ്യത.

ജീവിത സാഹചര്യങ്ങളാല്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായാലും, സമ്പത്തും സന്തൊഷവും കൈമുതലായുണ്ടായിട്ടും വിനയത്തോടേ ദരിദ്രന്റെ ബുദ്ധിമുട്ടറിയുന്ന / അറിഞ്ഞുപ്രവര്‍ത്തിക്കുന്ന ധനികരായാലും, those who humble in spirit - ഇതാണ് എനിക്കുമനസ്സിലായ അര്‍ത്ഥം. കൂടുതല്‍ അറിവുള്ളവര്‍ ഇവിടെ അതു പറയും എന്നു വിശ്വസിക്കാം.

chithrakaran:ചിത്രകാരന്‍ said...

സംശയം തോന്നിയതുതന്നെ വളരെ നല്ലത്. വിശ്വാസപരമായ കാര്യങ്ങളില്‍ നമുക്ക് സംശയം തോന്നാറില്ല എന്ന പതിവു തെറ്റിക്കപ്പെടുംബോഴാണല്ലോ സ്വതന്ത്ര ചിന്ത പൊട്ടിമുളക്കുന്നത്.
അസ്സലായി.
മുകളില്‍ പറഞ്ഞതുപോലെ വിവര്‍ത്തനത്തില്‍ വന്ന തെറ്റാകാം. എന്നാല്‍ ഇത്രയും കാലം അതില്‍ തെറ്റൊന്നും കാണാതിരുന്ന സഭയെ സമ്മതിക്കണം.
പിന്നെ അതില്‍ സത്യം തന്നെയാണു പറഞ്ഞിരിക്കുന്നത്. ചിന്തിക്കുന്ന ശീലമുള്ള മനുഷ്യര്‍ക്കാണല്ലോ സ്വര്‍ഗ്ഗത്തിലായാലും,നരകത്തിലായാലും മനോവിഷമം ഉണ്ടാകുക. കുഞ്ഞാടുകളായി നടക്കുന്നവര്‍ക്ക് എല്ലാം സ്വര്‍ഗ്ഗരാജ്യം. പിശാചിനെ കണ്ടാലും, ദൈവത്തെകണ്ടാലും അവര്‍ പ്രണമിക്കും.
അനാഗത ശ്മശ്രുവിന്റെ കണ്ടെത്തലിന് അഭിനന്ദനങ്ങള്‍.

ദേവസേന said...

മതഗ്രന്ഥങ്ങള്‍ക്കുള്ള ഗുണമാണോ ദോഷമാണോ എന്നറിയില്ല, വ്യാഖ്യാനങ്ങള്‍
നിരവധിയാണു. എന്നിരുന്നാലും അനന്തതയിലേക്കു പരന്നു കിടക്കുന്ന
നിഗ്ഗൂഡതകളിലേക്കൊന്നും കടന്നു പോകേണ്ട ആവശ്യമില്ലാന്നു ചൂണ്ടുന്ന ഒരു
ഭാഗമുണ്ടു. ക്രിസ്തു വിവരിച്ച ദൃഷ്ടാന്തങ്ങളില്‍ ഒന്നാണു (Luke 18; 9-14)
അതിങ്ങനെ "രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ പള്ളിയില്‍ പോയി.
ഒരുത്തന്‍ പരീശന്‍, മറ്റവന്‍ ചുങ്കക്കാരന്‍. പരീശന്‍ നിന്നുകൊണ്ട്‌
തന്നോടു തന്നെ; ദൈവമേ, പിടിച്ചുപറിക്കാര്‍, നീതികെട്ടവര്‍,
വ്യഭിചാരികള്‍, മുതലായ ശേഷം മനുഷ്യരെപ്പോലെയോ, ഈ ചുങ്കക്കാരെനെപ്പോലെയോ
ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു. ആഴ്ചയില്‍ രണ്ടു വട്ടം
ഉപവസിക്കുന്നു, നേടുന്നതില്‍ ഒക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ
പ്രാര്‍ത്ഥിച്ചു.

ചുങ്കക്കാരനോ, ദൂരത്തുനിന്നുകൊണ്ട്‌, സ്വര്‍ഗ്ഗത്തേക്കു നോക്കുവാന്‍
പോലും തുനിയാതെ മാറത്തടിച്ചു, ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ
എന്നു പറഞ്ഞു. അവന്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി. "

ആത്മാവിലെ സമ്പന്നതയും, ദാരിദ്യവും അനുഭവിക്കുന്ന രണ്ടുകൂട്ടര്‍
വ്യക്തമായി വരച്ചിടുന്ന വാക്ക്യാംശങ്ങള്‍.

ഇവിടെ ദാരിദ്ര്യം കൊണ്ടുദ്ദേശിക്കുന്നതു ആത്മാവിലെ ശൂന്യതയും ദാഹവുമാണു.
സര്‍വ്വസമ്പന്നനെന്നു സ്വയം വിശ്വസിക്കുന്ന ഒരുവനു മറ്റൊരു
സ്വര്‍ഗ്ഗത്തിലേക്കുള്ള അനിവാര്യതയെന്തിനു?

കാര്യങ്ങള്‍ ഒരുവിധം വ്യക്തമായെന്നു വിശ്വസിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ദേവസേനേ, നന്ദി ഈ വിശദീകരണത്തിന്. ഇതുതനെയാണ് ഞാന്‍ ആദ്യം ഇട്ട കമന്റിലും ഉദ്ദേശിച്ചത്. “ദരിദ്ര്യയായവര്‍” എന്ന പ്രയോഗമാണല്ലോ സംശയങ്ങള്‍ ഉണ്ടാക്കിവയ്ക്കുന്നത്. ഇവിടെ Poor എന്ന വാക്കിനേക്കാള്‍ to be humble, വിനയപ്പെടുക എന്ന വാക്കുതന്നെയാണ് അനുയോജ്യം. ആത്മാവില്‍ വിനയവും വിവശതയുമുള്ളവരാണ് സ്വര്‍ഗ്ഗത്തിനായി ദാഹിക്കുന്ന്, അവര്‍ക്കത് കിട്ടുകയും ചെയ്യും.

അനാഗതശ്മശ്രു said...

Sapna Anu B.George said...
നിങ്ങളീ സംസാരവും സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലില്‍ മുട്ടാനും തുടങ്ങിയിട്ട് നാളേറയായെങ്കിലും ഞാനിന്നാണിതു കണ്ടത്.
****************

ഈ വരിയും എനിക്കു മനസ്സിലായില്ല...

അറിവുള്ളവര്‍ പറഞ്ഞു തരട്ടെ എന്ന ആഗ്രഹം ഇപ്പോഴും ...

Sapna Anu B.George said...

അനാഗതശ്മശ്രു ............. ശരിക്കുള്ള പേരറിയാത്തതില്‍ ക്ഷമിക്കണം. മലയാളം ബ്ലോഗില്‍ ത്തന്നെ എനിക്ക് ഒരു ഇടവേളയുണ്ടായിരുന്നൂ...ഞാന്‍ നിങള്‍ കുറച്ചു നാളായി എന്നണ് ഉദ്ദേശിച്ച്ത്.നല്ല വിധത്തിലാണ്‍്.

അനാഗതശ്മശ്രു said...

സപ്ന... ഉദ്ദേശിച്ചതു മനസിലായി....ഇപ്പോള്‍....