Tuesday, January 29, 2008

സേതു ബ്ലോഗര്‍മാരെക്കുറിച്ച്‌ പാലക്കാട്ട്‌.......


കഴിഞ്ഞ ദിവസം (27.01.08) സാംസ്കാരികം 2007 എന്ന പു.ക.സ.സയുടെ 3-ദിന ശില്‍പശാലയുടെ സമാപനസമ്മേളനം -
വയലാര്‍/ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കിട്ടിയ സേതുവിനെ ആദരിച്ചു-
അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ എനിക്ക്‌ ഞാന്‍ അറിയുന്ന ബ്ലോഗ്‌ എഴുത്തുകാരുടെ പേരുകള്‍ അദ്ദേഹം ഉച്ചഭാഷിണിയിലൂടെ പറയുന്നത്‌ കേട്ടുള്ള സന്തോഷം അറിയിക്കാനാണ്‌ ഈ പോസ്റ്റ്‌-
UAE യിലെ ബ്ലോഗര്‍മാരെ കണ്ട കാര്യം അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എഴുത്തിന്റെ വിവിധ മേഖലയെ സ്പര്‍ശിച്ചു പറഞ്ഞപ്പോള്‍ - വിശാല മനസ്കനേയും രാഗേഷിനേയും പോലുള്ളവരെ പറ്റി പറഞ്ഞപ്പോള്‍ - ബൈബിളിനെ സുന്ദരമായി സൈബര്‍ സ്പേസിലെത്തിച്ച കൈപ്പള്ളിയുടെ പേര്‌ അദ്ദേഹത്തിന്‌ ഓര്‍മ്മ വന്നില്ലെങ്കിലും (സദസ്സിലെ ഏക ബ്ലോഗറായ ഞാന്‍ കൈപ്പള്ളി കൈപ്പള്ളിയെന്ന്‌ മനസ്സില്‍ പറഞ്ഞു, അടുത്തിരുന്ന സുഹൃത്തിനോട്‌ പറഞ്ഞു). ആ ഹാര്‍ഡ്‌ വര്‍ക്കിനെ മുക്തകണ്ഠം പ്രശംസിച്ചു.
ഒരു മുസ്ലീം യുവാവ്‌ എക്കാലത്തേക്കുമായി ചിതലരിക്കാത്ത ബൈബിള്‍ ഉണ്ടാക്കാന്‍ എടുത്ത effort നെക്കുറിച്ചും-
എനിക്ക്‌ ദഹിക്കാതെ പോയ ഒരു കാര്യം -
ബ്ലോഗര്‍മാരിലൊരാള്‍ പറഞ്ഞത്രേ-
ഇനി ഇതാണ്‌ ഭാവിയിലെ എഴുത്ത്‌- നിങ്ങളെപ്പോലുള്ളവരുടെ എഴുത്തുകള്‍ (പ്രിന്റ്‌) 'ആരും വായിക്കാനില്ലാത്ത കാലം വരുന്നു'അതിനെ അദ്ദേഹം എതിര്‍ത്ത കാര്യവും പറഞ്ഞു-
ആരായിരിക്കും ആ ബ്ലോഗര്‍?

21 comments:

അനാഗതശ്മശ്രു said...

സേതു ബ്ലോഗര്‍മാരെക്കുറിച്ച്‌ പാലക്കാട്ട്‌.......

siva // ശിവ said...

ഞാന്‍ ഒരു പുതിയ ബ്ലോഗര്‍ ആണു. കൈപ്പള്ളിയെക്കുരിച്ചു പുതിയൊരു അറിവു തന്നതിനു നന്ദി....കാരണം രണ്ടു ദിവസമായി അദ്ദേഹം എന്റെ സുഹൃത്താണു..നന്ദി..

G.MANU said...

:)

ശ്രീ said...

പ്രശസ്ത സാഹിത്യകാരനായ സേതു ബ്ലോഗേഴ്സിനെ പറ്റി പറഞ്ഞതില്‍‌ നമുക്കും സന്തോഷിയ്ക്കാം.

എന്നാലും ആരായിരിയ്ക്കും ‘അങ്ങനെ’ പറഞ്ഞത്?

നവരുചിയന്‍ said...

ആരാണ്ടാ അങ്ങനെ പറഞ്ഞെ .......?????
ആരായാലും ഞാന്‍ അതിനോട് യോജിക്കുന്നു

Kaippally said...

Internetഉം Blogഉം ഭാവിയിലെ മാദ്ധ്യമങ്ങളാണെന്നുള്ളതില്‍ തര്‍ക്കമില്ല. ഭാവിയില്‍ e-പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം എന്നുള്ളതും ഒരു ആവശ്യമാണു്. Internet availability കൂടുന്നതനുസരിച്ച് അച്ചടിച്ച മാസികകളുടേയും, വാര്ത്താപത്രങ്ങളുടേയും, വിതരണം കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.

പക്ഷെ മുമ്പ് അച്ചടിച്ച പുസ്തകങ്ങള്‍ ആരും വായിക്കില്ല എന്ന് പറയുന്നതില്‍ അര്ത്ഥമില്ല.

"അശ്യ സമാഹാരം" എന്നതാണു് പുസ്തകം എന്നുള്ള വാക്കിനു് ഞാന്‍ കാണുന്ന defenition. അതു് മരം മുറിക്കാതെയും വിതരണം ചെയ്യാം. മഷിയും, കടലാസും, നൂലും പശയും ഇല്ലാതെയും പുസ്തകങ്ങള്‍ ഉണ്ടാക്കാം എന്ന് പലപ്പോഴും പലരും മറക്കുന്നു.

ഇഷ്ടമുള്ള വാര്ത്ത അന്വേഷിച്ച് വായിക്കുന്ന യുഗമാണു്. അച്ചടിക്കുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലം കഴിഞ്ഞു.

മനോരമയും, കേരളകൌമുദിയിയും, ദേശാഭിമാനിയും Unicodeലേക്ക് മാറി, വായ്ക്ക് രുചിയുള്ള രീതിയില്‍ ചൊവ്വെ നേരെ site design ചെയ്ത്, RSS Feedഉം, Social Taggingഉം, വാര്ത്തയില്‍ Comment Feedbackഉം സ്വീകരിച്ച്, ജനകീയമായില്ലെങ്കില്‍, അവര്‍ ജീര്ണിക്കും, നശിക്കും. ഇതെല്ലാം ഉള്‍പെടുന്ന പുതിയ online വാര്ത്താപത്രങ്ങള്‍ ഉണ്ടാകും.

ഏറനാടന്‍ said...

ഇത് പോസ്റ്റിയ അനാഗതശ്‌മശ്രുവിന്‌ അഭിനന്ദനങ്ങള്‍...

ഹൂ, അപ്പഴേക്കും സേതുജി അങ്ങനെ പ്രസംഗിച്ചോ..? ബ്ലോഗേഴ്‌സ് കീ ജയ്!

അപ്പു ആദ്യാക്ഷരി said...

സേതുമാഷ് അങ്ങനെ പ്രസംഗിച്ചതു നന്നായി. ബ്ലോഗര്‍മാര്‍ക്ക് അഭിമാനിക്കാം. പക്ഷേ ബ്ലോഗ് വന്നതുകൊണ്ട് പഴയ പുസ്തകങ്ങളും എഴുത്തുകാരം വിസ്മൃതരായിപ്പോകും എന്നു ഞാന്‍ കരുതുന്നില്ല.

ഓ.ടൊ. പണ്ട് കൈപ്പള്ളിതന്നെ എവിടെയോ മാധ്യമങ്ങളെ വിമര്‍ശിച്ചകൂട്ടത്തില്‍ പറഞ്ഞിരുന്നു, ബൈബിള്‍ യൂണിക്കോഡായി ഇന്റര്‍നെറ്റിലെത്തിയതിനേക്കാള്‍ പ്രാധാന്യം അവതാരകന്‍ കണ്ടത് “മുസ്ലിമായ കൈപ്പള്ളി ബൈബിള്‍ യൂണിക്കോഡാക്കി” എന്നതിലെ ന്യൂസ മാത്രമാണ് എന്ന്. നോക്കണേ നമ്മുടെ റിപ്പോര്‍ട്ടര്‍മാരുടെ ഒരു കണ്ണ്! സേതുമാഷ് പറഞ്ഞതും ഏതാണ്ടതുപോലെ ആയിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍... ഒരു ഇത്! കൈപ്പള്ളി ഒറ്റയ്ക്ക് വളരെ സമയം ചെലവഴിച്ചു ചെയ്ത മഹത്തായ ഈ സംരഭം മതവുമായി ബന്ധിപ്പിക്കുന്നതെന്തിനാണാവോ?

Anonymous said...

ആ‍ അവസാന പരാമര്‍ശത്തിലെ ആളിനെ മനസ്സിലായിക്കാണുമല്ലോ..ഹഹഹ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൈപ്പള്ളിയെക്കുറിച്ച് ഇപ്പഴാ ഇത്രേം അറിഞ്ഞെ...

ദിലീപ് വിശ്വനാഥ് said...

അതൊരു നല്ല വാര്‍ത്ത ആണല്ലോ.

തറവാടി said...

ദുബായില്‍ നടന്ന ഒരു സാഹിത്യ സദസ്സില്‍ സേതു ഇക്കാര്യം സൂചിപ്പിച്ചപ്പോഴാണ് സദസ്സൊന്നടങ്കം ഈ പോസ്റ്റിലെ രണ്ടാമത്തെ ചോദ്യം ഉന്നയിച്ചത്.

ഭൂമിപുത്രി said...

അതേ,സന്തോഷം തോന്നുന്നു...
മാറ്റങ്ങളെയുള്‍ക്കൊള്ളാനുള്ള മനസ്സുണ്ടാകുക
എന്നതു സേതുവിലെസാഹിത്യകാരനെ ഒന്നുകൂടി
ബഹുമാന്യനാക്കുന്നു.
കൈപ്പള്ളിയുടെ ഈ മഹദ്കൃത്യം ഞാനുമിപോളാണറീയുന്നതു

ഏ.ആര്‍. നജീം said...

പത്രങ്ങളില്‍ ഒന്നും കാണാതിരുന്ന ( ശ്രദ്ധിക്കാഞ്ഞിട്ടാകാം ) ഈ പ്രസ്താവനയും വാര്‍ത്തയും ഇവിടെ പങ്കുവച്ചതില്‍ സന്തോഷം ... :)

ഹരിത് said...

വായിച്ചു. നന്ദി

നിര്‍മ്മല said...

thanks for sharing the news!

asdfasdf asfdasdf said...

'അടയാളങ്ങളുടെ’ കര്‍ത്താവിനു പുതിയ എഴുത്തുസങ്കേതങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകുന്നത് സ്വാഭാവികം. പ്രിന്‍ഡ് മീഡിയയെ നാളെ തള്ളിക്കളയുമെന്ന കാര്യം ഉറപ്പാണ്. എഴുത്തുകാരെല്ലാം സ്വന്തം സൈറ്റ് നിര്‍മ്മിച്ച് പുസ്തകങ്ങള്‍ ഓണ്‍ലൈനായി വായിക്കാന്‍ അവസരം കൊടുക്കുന്ന കാലം വിദൂരമല്ല.

അശോക് കർത്താ said...

സേതു പറഞ്ഞെന്ന് വച്ച് ഇതൊരു ശുക്രനക്ഷത്രമായി എടുക്കരുത്. ബ്ലോഗറന്മാരുടെ ഉല്പത്തിക്കൊപ്പം തന്നെ മലയാളിയുടെ തനി സ്വഭാവവും അതില്‍ നിഴലിച്ചു തുടങ്ങി. അസൂയ, കുശുമ്പ്, പാരവയ്പ്, ഗ്രൂപ്പ് കളി, ഇഅഷ്ടമില്ലാത്തവരെ ഒഴിവാക്കല്‍....തുടങ്ങി. മലയാളി ഞണ്ട് എന്നും മലയ്യാളി ഞണ്ട് തന്നെ.........ഹ...ഹാ

Rajeeve Chelanat said...

ധാരാളം സാദ്ധ്യതകളുള്ള ഒരു മാദ്ധ്യമമാണ് ബ്ലോഗ്ഗിങ്ങ് എന്നതില്‍ സംശയമൊന്നുമില്ല.നാളെ ഒരു പക്ഷേ, അച്ചടിമാദ്ധ്യമത്തെ അത് ഇല്ലാതാക്കിയെന്നും വരാം. ഒരു അതി വിദൂരസാദ്ധ്യതമാത്രമാണത്. എങ്കിലും സംഭവിച്ചേക്കാം. ഇനി, ഈ പറയുന്ന ഇന്റര്‍നെറ്റിനെയും, അതിന്റെ സന്തതിയായ ഇത്തരം മാദ്ധ്യമങ്ങളെ പോലും കൈപ്പിടിയില്‍ ഒതുക്കാനും, നിയന്ത്രിക്കാനും, അടിച്ചമര്‍ത്താനുമൊക്കെ കഴിവുള്ള , അറിവിന്റെ ഉത്‌പാദനത്തെയും, വിതരണത്തെയും ഭയപ്പെടുന്ന അധികാരരൂപങ്ങള്‍ ഇപ്പോള്‍തന്നെ നമുക്കിടയില്‍ ശക്തമാണ്.

പ്രിന്റ് മീഡിയയില്‍ വരുന്ന ഒന്നും വായിക്കില്ലെന്നും, അവയില്‍ ഒരു കാലത്തും രചന നടത്തില്ലെന്നും ദൃഢപ്രതിജ്ഞ എടുത്ത ചില ബ്ലോഗ്ഗര്‍മാര്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും, ഷാര്‍ജയില്‍‌വെച്ചു സേതു പറയുകയുണ്ടായി.

‘അവന്‍ പല രൂപത്തിലും വരും. പുനലൂര്‍ ബാലന്റെ രൂപത്തിലും വരും’എന്ന് പറഞ്ഞ് , കയ്യില്‍ മൂര്‍ച്ചയുള്ള കത്തിയുമായി നില്‍ക്കുന്ന ഒരു ബഷീറിയന്‍ ചിത്തഭ്രമത്തെക്കുറിച്ച് എം.ടി എവിടെയോ എഴുതിയിട്ടുണ്ട്.

അതെ, ഫണ്ടമെന്റലിസം പല രൂപത്തിലും വരും.

അഭിവാദ്യങ്ങളോടെ

പ്രയാസി said...

ഫുലി..:)
ആരാ..;)

Anonymous said...

ഹൌ ടു ടൈപ് ഇന്‍ മലയാളം ?