ഇത് യുവര്‍ ചോയ്സ് തന്നെ. പക്ഷേ........
കഴിഞ്ഞ ദിവസം (20/01/2008) ആകാശവാണി തൃശ്ശൂര്‍ നിലയത്തിന്റെ ഗാനതരംഗിണി--- --നിങ്ങളാവശ്യപ്പെട്ട ഗാനങ്ങള്‍- പരിപാടിയില്‍ കേട്ടത്.
അവതാരകയായ സ്ത്രീ ആകാശവാണിക്ക് കിട്ടിയ കത്തുകള്‍ വായിചിട്ട്് അയച്ച ആളിന്റെ ഫോണില്‍ നേരിട്ട് വിളിച്ച് കുശലം ചോദിച്ചു, പിന്നീട് ഇഷ്ടപ്പെട്ട പാട്ട് കേള്‍പ്പിക്കുന്ന പരിപാടി.
അവതാരക ഫോണ്‍ ചെയ്യുന്നു. മറ്റേതലയ്ക്കല്‍ പതിഞ്ഞ ശബ്ദത്തില്‍ ഒരു സ്ത്രീ മറുപടിയായി ഹലോ പറയുന്നു.
അവതാരക: ജോണ്‍പോളിന്റെ വീടല്ലേ?
സ്ത്രീ : അതെ
അവതാരക : ജോണ്‍പോളിന് കൊടുക്കാമോ ?
ഫോണ്മറുപടികേട്ട് ശ്രോതാവായ ഞാന്‍ ഞെട്ടി.
"ജോണ്‍പോള്‍ ഇല്ല - മരിച്ചുപോയി". ആ സ്ത്രീയുടെ ശബ്ദത്തിന്നവസാനം എത്തിയ ഗദ്ഗദവും പ്രക്ഷേപണം ചെയ്യപ്പെട്ടു... ലൈവ് റിയാലിറ്റി..
അവതാരക ഒരു നിമിഷം സ്തബ്ധയായി എന്ന് തീര്‍ച്ച.
റേഡിയോ നിലയം തന്നെ നിലച്ചതുപോലെ .
അവര്‍ എന്തു ചോദിക്കണമെന്ന് അറിയാതെ പതറിയപ്പോള്ജോണ്പോളിന്റെ അമ്മ തുടര്‍ന്നു
"അവന് ആകാശവാണിക്കു കത്തയച്ചിരുന്ന കാര്യം പറഞ്ഞിരുന്നു.അവന് ബ്രെയിന്‍ ട്യൂമറായിരുന്നു"
പിന്നെ അമ്മക്കു ഒന്നും പറയാനില്ലായിരുന്നു
പ്ലസ്ടു വിദ്യാര്‍ത്ഥിയായ അവന്റെ മരണം വെറുമൊരു ശ്രോതാവായ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
ആ അമ്മ പതിഞ്ഞ സ്വരത്തില്‍ അവന്റെ മരണത്തെതുടര്‍ന്ന് സ്വന്തം ഭര്‍ത്താവിന്റെ മരണവും ഏറ്റുവാങ്ങേണ്ടിവന്ന ദുര്വിധിയ്ഏക്കുറിച്ചും പറയുന്നുണ്ടായിരുന്നു.
അമ്മയുടെ വാക്കുകള്‍ കേട്ടു എന്റെ ഉച്ചഭക്ഷണം തൊണ്ടയില്‍ കുടുങ്ങി
മന: സാന്നിദ്ധ്യം വീണ്ടെടുത്ത പക്വതയാര്‍ന്ന അവതാരക സംഭാഷണം തുടര്‍ന്നതിനുശേഷം ഇങ്ങിനെക്കൂടി ചോദിച്ചു.. "ജോണ്‍പോള്‍ ആവശ്യപ്പെട്ടത് ഈ പാട്ടാണ്- ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലെ ക്രിസ്തീയ ഭക്തിഗാനം""അതുവയ്ക്കുന്നതുകൊണ്ട് അമ്മയ്ക്ക് എന്തെങ്കിലും?"
"ഇല്ല മോളെ അതുതന്നെ വച്ചോളൂ- അവന് എവിടെയെങ്കിലും ഇരുന്ന് പാട്ട് കേട്ടോളും"-
പാട്ട് തുടങ്ങി
"കരുണാമയനേ....കാവല്‍ വിളക്കേ..
കനിവില്‍ നാളമേ..അശരണരാകും ഞങ്ങള്‍ക്കെല്ലാം ..
ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലെ വിദ്യാസാഗറിന്റെ ഈണം ...
അവസാനിച്ച വരികള്‍ ഇങ്ങിനെയും..
.നീയറിഞ്ഞുവോ നാഥാ
നീയുമെന്നിലെ മൌനം
നീയറിഞ്ഞുവോ?
ഉള്ളുനൊന്തുപാടുമെന്
പ്രാര് ത്ഥനാമൃതം..."
പാട്ട് കരുണാമയനേ....കാവല്‍ വിളക്കേ..
ജോണ്‍ പോളിന്റെ ആത്മശാന്തിക്കായി ഈഗാനത്തോടൊപ്പം എന്റെ ഈ പോസ്റ്റ്
Monday, January 21, 2008
Subscribe to:
Post Comments (Atom)
26 comments:
ഇത് യുവര്‍ ചോയ്സ് തന്നെ. പക്ഷേ........
):-
“ജാതസ്യ ഹി ദ്രുവോ മൃത്യുര്‍
ദ്രുവം ജന്മ മൃതസ്യച “
[B.G.2.27]
:-(
എങ്കിലും ... വല്ലാത്തൊരു നൊമ്പരം..
ചാത്തനേറ്: ആ ആകാശവാണി അവതാരകയ്ക്ക് നമോവാകം. റ്റിവി അവതാരകരു വല്ലോം ആയിരുന്നെങ്കില്‍ എന്തായേനെ.
പണ്ടൊരിക്കല്‍ തിരുവനന്തപുരം ആകാശവാണി എഫ്. എം. നിലയത്തില്‍നിന്ന് സംപ്രേഷണം ചെയ്ത ഫോണിന് പരിപാടിയില്‍ ഉണ്ടായത്:
വിളിച്ച ആള് ടെലിഫോണ്‍ ബൂത്ത് നടത്തുന്നു. അവതാരക പലതും ചോദിക്കുന്നു, വീട്ടുകാരെപറ്റി, ജോലിയെപറ്റി, ഇഷ്ടപ്പെട്ട പാട്ടുകാരെപറ്റി...
പിന്നെ ചോദിക്കുന്നു സിനിമ കാണാറില്ലെ എന്ന്.. ഇല്ല എന്നുത്തരം.. വീണ്ടും വീണ്ടും ആ സ്ത്രീ അതേ ചോദ്യം ആവര്‍ത്തിക്കുന്നു. വിളിച്ച ആള്‍ക്ക് എന്തുകൊണ്ട് എന്നു പറയാന്‍ താല്പര്യമില്ല. അവസാനം നിവര്‍ത്തിയില്ലാതെ അയാള്‍ പറയുന്നു, താന്‍ അന്ധനാണെന്ന് !
അപ്പൊ അവതാരകയുടെ ഫ്യൂസ് പോയി. പിന്നെ അഡ്ജസ്റ്റ് ചെയ്ത് പിടിച്ചുനില്ക്കാന് കുറച്ചുപാടായിരുന്നു.
"കരുണാമയനേ....കാവല്‍ വിളക്കേ..
കനിവില്‍ നാളമേ..അശരണരാകും ഞങ്ങള്‍ക്കെല്ലാം ..
:-(
:-(
നോവിച്ചു :(
എന്തു പറയാന്‍..:(
:(
പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
:(
നൊമ്പരപ്പെടുത്തിയ പോസ്റ്റ്. ജോണ്‍ പോളിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ...
നൊമ്പരമുണര്‍ത്തിയ പോസ്റ്റ്. :(
ഹൃദയത്തില്‍ തട്ടി മാഷേ
ഇതുമറ്റാരെങ്കിലും പറഞ്ഞുകേട്ടിരുന്നെങ്കില്
നാടകീയമായൊരു കഥ എന്നു തള്ളിക്കളഞേനെ.
Truth is stranger than..
കണ്ണുനിറച്ചു ഇത്..
എന്ത് പറയാന്‍.... :(
എവിടെ എങ്കിലും ഇരുന്നു ജോണ്‍ ആ പാട്ട് കേട്ട് കാണും
tears filled my eyes
Akashavani and their anchors still holds their values and standards...i dont think any rated channels got such wonderful programme anchors...I mean only AIR..i dont like FM radio.
I feel so nostalgic abt AIR...My achan still tunes to AIR as his evertime hobby and his old murphy radio is in excellent condition
Renuka Arun
tears filled my eyes
Akashavani and their anchors still holds their values and standards...i dont think any rated channels got such wonderful programme anchors...I mean only AIR..i dont like FM radio.
I feel so nostalgic abt AIR...My achan still tunes to AIR as his evertime hobby and his old murphy radio is in excellent condition
Renuka Arun
വല്ലാത്തൊരു അവസ്ഥ.
ആ അമ്മയുടെ മകന് നിത്യശാന്തി നേരുന്നു . ആ മകന്റെ പ്രാര്‍ത്ഥന അമ്മക്ക് ആശ്വാസമാകട്ടെ.
അവതാരക തീര്‍ച്ചയായും ആ പാട്ട് വച്ചതും ആ അമ്മയോട് അനുവാദം ചോദിച്ചതും ഉചിതമായി.തീര്‍ച്ചയായും അവര്‍ പ്രശംസ അര്‍ഹിക്കുന്നു.
നന്ദി അനാഗതശ്മശ്രു...
It was so touching one...may his soul rest in peace and may god give the strength to that great mother to bear the irrepairable loss...
വേദന തോന്നി.
Post a Comment