Sunday, May 13, 2007

ഒരു ഇടിവെട്ടോര്‍മ്മ

(ഇത്‌ എന്റെ ഒരു സുഹൃത്തിന്റെ അനുഭവം... സ്ഥലം എടപ്പാള്‍)

ഒരു രാത്രി.
തുള്ളിക്കൊരു കുടം പോലത്തെ മഴ.

ഇറങ്ങി വെട്ടുന്ന ഇടിയും മിന്നലും.



















അമ്മയും അച്ഛനും ഉമ്മറത്ത്‌, ഞാന്‍ ഇടനാഴിയിലെ സോഫയില്‍ കിടക്കുന്നു മഴ ആസ്വദിച്ചുകൊണ്ട്‌
ആ നേരത്ത്‌ അമ്മയുടെ കയ്യിലൊരു ചൂലുമുണ്ട്‌.
പെട്ടെന്ന് ഇടനെഞ്ച്‌ പൊട്ടുമാറ്‌ ഉച്ചത്തില്‍ ഒരു ഇടിയും ഒപ്പം മിന്നലും.
കുറച്ചു നേരത്തേക്ക്‌ എങ്ങും നിശ്ശബ്ദത . കറന്റ്‌ പോയിരുന്നു.
മാഷിന്റെ വീട്ടിലുള്ളവരേ ഒന്നിവിടെ വരണേ എന്നൊരു നിലവിളി .
എവിടെ നിന്നാണെന്ന് ആദ്യം മനസ്സിലായില്ല.

പിന്നീട്‌ മനസ്സിലായി തൊട്ടടുത്ത വീട്ടില്‍ നിന്നാണെന്ന്.
ഞാനും അനിയനും ഓടി. ഇറങ്ങി വെട്ടുന്ന ഇടിയെ അവഗണിച്ചു കൊണ്ട്‌
ചെന്നു നോക്കുമ്പോള്‍ ഭീകരമായിരുന്നു കാഴ്ച.
അവിടുത്തെ അമ്മയെ താങ്ങി അച്ഛന്‍ ഇരുന്ന് നിലവിളിക്കുന്നു.
മക്കളെല്ലാവരും കൂട്ടക്കരച്ചില്‍.
അതിനിടെ ഏട്ടനെ കാണാനില്ലെന്ന് പറയുന്നത്‌ കേട്ടു. ഞാന്‍ മുറ്റത്തേക്ക്‌ ഓടി.
അതിലും ഭീകരമായിരുന്നു അത്‌, അവനെ ഞാന്‍ കോരിയെടുത്ത്‌ എന്റെ കൈത്തണ്ടയില്‍ കിടത്തി.
ബോഡിയിലെ ചൂട്‌ നഷ്ടപ്പെട്ടിരുന്നില്ല .
നാക്ക്‌ കടിച്ച്‌ പിടിച്ചിരുന്നു. അത്താഴം കഴിഞ്ഞ്‌ കിണ്ടിയുമായി കൈ കഴുകാന്‍ ഇറങ്ങിയതാണവന്‍.
പോയി.
എല്ലാം ശാന്തം.
അശാന്തിയില്‍ ബാക്കി കുറേപേര്‍.
ഒരു കല്യാണ വീട്ടില്‍ നിന്നും ചോറുണ്ണാതെ വീട്ടില്‍ അമ്മ കാത്തിരിക്കും എന്ന് പറഞ്ഞിറങ്ങിയതായിരുന്നു.

അതിനു ശേഷം എന്റെ അമ്മ ഇന്നും ഇടി മിന്നലുണ്ടായാല്‍ ഒരു ഈര്‍ക്കിലെങ്കിലും കയ്യില്‍ പിടിക്കും.
അമ്മ ഇപ്പോഴും വിശ്വസിക്കുന്നത്‌ ആ ചൂലാണ്‌ അമ്മയെ രക്ഷിച്ചതെന്ന്.
അമ്മ അങ്ങനെ ആശ്വസിക്കട്ടെ!




















ഇത്തിരി മിന്നല്‍ വിജ്ഞാനം

മിന്നലിന്‌ സെക്കന്റില്‍ 93000 മൈ ല്‍ ദൂരം സഞ്ചരിക്കാനാകും.
അതായത്‌ ഏകദേശം 150000 കിലോമീറ്റര്‍. മിന്നലിന്റെ താപനില ഏകദേശം 30000 ഡിഗ്രി സെന്റീഗ്രേഡും ഇത്‌ സൌരോപരിതലത്തിലെ താപനിലയേക്കള്‍ 4 മടങ്ങ്‌ കൂടുതലുമാണ്‌.

ഇടിയും മിന്നലും ഒരേ സമയത്താണ്‌ ഉണ്ടാകുന്നതെങ്കിലും പ്രകാശം ശബ്ദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ നാം മിന്നല്‍ ആദ്യം കാണുകയും ഇടിയുടെ ശബ്ദം പുറകേ കേള്‍ ക്കുകയും ചെയ്യുന്നു. മിന്നലിന്റെയും ഇടിയുടെയും ഇടക്കുള്ള സമയ ദൈര്‍ഘ്യം സെക്കന്റില്‍ കണക്കാക്കി അതിനെ 5 കൊണ്ട്‌ ഹരിച്ചാല്‍ എത്ര മൈ ല്‍ അകലെയാണ്‌ കാറ്റ്‌ രൂപപ്പെ'ട്ടിരിക്കുതെന്ന് മനസ്സിലാക്കാം.
കിലോമീറ്ററില്‍ ദൂരം കണക്കാക്കാന്‍ 3 കൊണ്ട്‌ ഹരിച്ചാല്‍ മതിയാകും

10 comments:

അനാഗതശ്മശ്രു said...

തുള്ളിക്കൊരു കുടം പോലത്തെ മഴ.
ഇറങ്ങി വെട്ടുന്ന ഇടിയും മിന്നലും.
അമ്മയും അച്ഛനും ഉമ്മറത്ത്‌, ഞാന്‍ ഇടനാഴിയിലെ സോഫയില്‍ കിടക്കുന്നു മഴ ആസ്വദിച്ചുകൊണ്ട്‌

Unknown said...

Taken me into the situation.

NITHYAN said...

മിന്നലിന്റെ ടെറിബ്‌ള്‍ ബ്യൂട്ടി വിളിച്ചറിയിക്കുന്ന ചിത്രങ്ങള്‍. ഒപ്പം മരണത്തിന്റെ മായാത്ത തൂലികാചിത്രവും. അടിക്കുറിപ്പായി ഒരല്‌പം മിന്നല്‍ വിജ്ഞാനവും. അനാഗതശമശ്രോ മൊത്തത്തില്‍ ഒരു ഇടിവെട്ടനുഭവം.

കുടുംബംകലക്കി said...

ഭയങ്കരം!!!

കുട്ടിച്ചാത്തന്‍ said...

ഞെട്ടിച്ചു...

Unknown said...

മിന്നല്‍....! ദൈവമേ അതെന്റെ പേടി സ്വപ്നമാണു. വായിക്കാന്‍ കൂടി പേടി തോന്നി

sandoz said...

മിന്നല്‍ പുല്ല്‌ പോലെ കണ്ട്‌ കൊണ്ട്‌ നിന്നിട്ട്‌ ഇടിവെട്ട്‌ കേള്‍ക്കുമ്പോള്‍ അയ്യോ എന്നും പറഞ്ഞ്‌ ചെവിപൊത്തും നമ്മള്‍.......

മിന്നല്‍ ഏറ്റ്‌ തെങ്ങിന്റെ തല നിന്ന് കത്തുന്നത്‌ കണ്ടിട്ടുണ്ട്‌.....
വെട്ടി‌ നിലത്തിട്ട്‌ ....ഒരു മാസം ഉണങ്ങിയാലും കത്താത്ത തെങ്ങിന്‍ തലപ്പ്‌ ആളിക്കത്തുന്നത്‌.....

അനൂപ് അമ്പലപ്പുഴ said...

മിന്നലിന്റെയും ഇടിയുടെയും ഇടക്കുള്ള സമയ ദൈര്‍ഘ്യം സെക്കന്റില്‍ കണക്കാക്കി അതിനെ 5 കൊണ്ട്‌ ഹരിച്ചാല്‍ എത്ര മൈ ല്‍ അകലെയാണ്‌ “കാറ്റ്‌ “രൂപപ്പെ'ട്ടിരിക്കുതെന്ന് മനസ്സിലാക്കാം.

“കാറ്റ്” എന്താണ്‍? മനസ്സിലായില്ല.

അനാഗതശ്മശ്രു said...

Sri. Anoop,

Count the seconds between a flash of lightning and a clap of thunder and divide by five to estimate how far away in miles the storm is. Divide by three for kilometers.

ഉമ, നിത്യന്‍, കുടുംബം കലക്കി,കു.ചാ., ശ്രീജയ, സാന്‍ഡോസ്‌, അനൂപ്‌
വന്നുകണ്ടതിന്‌ നന്ദി !!!!!!!!

നിര്‍മ്മല said...

ഇവിടെ അമേരിക്കയിലും ഉണ്ട് ഇടിയും മിന്നലും കൊണ്ടുള്ള മരണങ്ങള്‍. ഗോള്‍ഫ്, സോക്കര്‍ കളിക്കാര്‍, camping നടത്തുന്നവര്‍ തുടങ്ങിയവര്‍.