Monday, April 2, 2007

മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാള്‍ക്ക്‌

നമ്മുടെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാള്‍ക്ക്‌ പാട്ടുകള്‍ കേള്‍ക്കാനുള്ള സംവിധാനം ഒരുക്കാന്‍ സര്‍വ്വീസ്‌ പ്രൊവൈഡര്‍മാര്‍ (ബി.എസ്‌.എന്‍.എല്‍ അടക്കം) കാശ്‌ വാങ്ങുന്നത്‌ സാര്‍വത്രികമായിരിക്കുന്നു.
അപരന്‌ കേള്‍വി സുഖത്തിനായി നാം മാസം 20-30 രൂപ മുടക്കി നമുക്കിഷ്ടപ്പെട്ട പാട്ട്‌ ബലമായി മറ്റുള്ളവരെ കേള്‍പ്പിക്കുന്നത്‌ വിരോധാഭാസം ആയിരിക്കുന്നു.
മരണവാര്‍ത്തയറിയിക്കാനോ പരീക്ഷാതോല്‍വിയോ അസുഖകരമായ മറ്റൊരു വാര്‍ത്തയോ പറയുന്നയാളെ കോമഡിപ്പാട്ടും, രാഗബോധമില്ലാത്ത പാട്ടും കേള്‍പ്പിക്കുന്ന അരോചകത്വത്തെ സര്‍ക്കാര്‍ ചിലവില്‍ പ്രമോട്ട്‌ ചെയ്യണമായിരുന്നോ?
എനിക്ക്‌ മറ്റൊരു സജെഷന്‍ ഉണ്ട്‌ -
ഞാന്‍ പ്രമോട്ട്‌ ചെയ്യുന്ന പാട്ട്‌ ഹിറ്റാക്കുന്നതില്‍ ഞാന്‍ വഹിക്കുന്ന പങ്കിന്‌ പാട്ട്‌ വില്‍പനക്കാരോ കോപ്പി റൈറ്റുകാരോ എനിക്കു പ്രതിഫലം തരേണ്ടതല്ലേ?
അതിന്‌ ബി.എസ്‌.എന്‍.എല്‍ പോലുള്ള സര്‍വ്വീസ്‌ പ്രൊവൈഡര്‍മാരുമായി ചര്‍ച്ചചെയ്ത്‌ പാട്ടുവില്‍പനക്കാരോ സിനിമാ നിര്‍മ്മാതാക്കളോ ഈ ഫീസ്‌ ഒഴിവാക്കിത്തരാന്‍ തയ്യാറാവണം

13 comments:

അനാഗതശ്മശ്രു said...

ഇന്‍ ഡ്യയിലുള്ള വര്‍ ക്കു വായിക്കാന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ഹി ഹി ഹി ...!!!

Kiranz..!! said...

ഹ..ഹ..കറക്ട്..ബാബുച്ചേട്ടന്‍ പറഞ്ഞമാതിരി മൊബൈല്‍ കയ്യിലുള്ളവരെല്ലാം ഓഡിയോ ജോക്കികളായി മാറുന്ന ഈ സംവിധാനം പല സന്ദര്‍ഭങ്ങളിലും അരോചകമായി തോന്നും.ഏന്തെകിലും അത്യാവശ്യം അറിയിക്കാന്‍ വിളിക്കുമ്പോള്‍ “യാ അലീ..സുഖമോ ദേവീ” ഇങ്ങനെക്കൊയുള്ള പാട്ട് കേട്ട് അവസാനം മറുപക്ഷത്ത് ആളെത്തുമ്പോള്‍ “ശ്ശേഡാ എന്ത് പറയാനാ വിളിച്ചതെന്നു കണ്‍ഫ്യൂഷന്‍ അടിച്ച സന്ദര്‍ഭങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്”, പാട്ടുകള്‍ കോളിംഗ് ടോണായി ഇടുന്നവര്‍ ഈയിടെയായി ഉടന്‍ ഫോണ്‍ എടുക്കുകയുമില്ല.:)

അനാഗതശ്മശ്രു said...

kianz...ittimaalu..

പാലക്കാട്ട്‌ ജല ദൌര്‍ലഭ്യം മൂലം
നട്ടം തിരിയുന്ന ജനം വാട്ടര്‍ അതൊറിറ്റി എഞ്ചിനീയറെ വിളിക്കുമ്പോള്‍
മൊബൈലില്‍
' കൈ എത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം.'
അങ്ങേരും എന്താ ചെയ്യുക?
മഴ പെയ്താലേ വെള്ളമുള്ളൂ

സു | Su said...

അതു വല്യ കുഴപ്പം ആണല്ലേ. പക്ഷെ നമ്മള്‍ വിഷമിച്ചിരിക്കുമ്പോള്‍, ആരെയെങ്കിലും വിളിച്ചാല്‍ നല്ല പാട്ട് കേട്ടാലും ഒരു സുഖമുണ്ട്ട്ടോ.

Mubarak Merchant said...

റിംഗ് ബാക്ക് ട്യൂണുകളെപ്പറ്റി പോസ്റ്റില്‍ പറഞ്ഞത് കറക്റ്റ്.
ഒരു പാട്ട് ഡൌണ്‍ ലോഡ് ചെയ്യാന്‍ 20, ഒരു മാസം അത് മറ്റുള്ളവരെ കേള്‍പ്പിക്കാന്‍ 30. ഇതാണ് നിരക്ക്.
ഓരോ മൊബൈല്‍ ഉപഭോക്താവിനും ഈ സേവനം വേണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള അവകാശവുമുണ്ട്. അനാഗതശ്മശ്രു (ഇങ്ങനെതന്നെയല്ലേ അതെഴുതേണ്ടത്?)വിന്റെ സമാന ചിന്താഗതിക്കാര്‍ അവനവന്റെ മൊബൈലില്‍ ഇത് വേണ്ടെന്നു വച്ചാല്‍ പാതി പ്രശ്നം തീര്‍ന്നു.
അല്ലാതെ റിംഗ് ബാക്ക് ട്യൂണുകള്‍ ഉണ്ടാക്കുന്നതായി മശ്രു തന്നെ പറഞ്ഞ പ്രശ്നങ്ങള്‍ അത് ഫ്രീയാക്കിയാല്‍ തീരുമോ?

അനാഗതശ്മശ്രു said...

ഇക്കാസ്ജി ആനന്ദ്ജി
എല്ലാം എവിടെയും സേവനത്തിനു ചാര്‍ജ്‌ വാങ്ങുന്ന കാലമല്ലേ?
മൊബൈല്‍ റിങ്ങ്പാട്ട്‌ മഹാശ്ചര്യം..
നമുക്കും കിട്ടണം...

മുസ്തഫ|musthapha said...

...മരണവാര്‍ത്തയറിയിക്കാനോ പരീക്ഷാതോല്‍വിയോ അസുഖകരമായ മറ്റൊരു വാര്‍ത്തയോ പറയുന്നയാളെ കോമഡിപ്പാട്ടും, രാഗബോധമില്ലാത്ത പാട്ടും കേള്‍പ്പിക്കുന്ന അരോചകത്വത്തെ...

ഇതാണ് ഇതിലെ ഏറ്റവും വലിയ അപാകത... ബാക്കിയെല്ലാം സൌകര്യാര്‍ത്ഥം അഡ്ജസ്റ്റബിള്‍

എന്തിനാ വിളിച്ചതെന്ന കണ്‍ഫ്യൂഷന്‍ - ‍കിരണ്‍സിന്‍റെ കമന്‍റ് രസികന്‍

Visala Manaskan said...

good one.

ee paattu paripaadiyodu enikkum valya mamatha yilla. ente oru frnd ne eppo vlichaalum kettu kettu oru nalla paattu ippo enikkettavum deshyamulla paattaayi maari. ethrayaannu vachaa kelkkuka! :)

അനാഗതശ്മശ്രു said...

നന്ദി അഗ്രജന്‍
സു--
കിരണ്‍സ്‌.
.ഇക്കാസ്‌..
ഇട്ടിമാളൂ..

വിശാല മനസ്കന്‍...
മലയാളത്തില്‍ അല്ലാഞ്ഞതിനാല്‍ അവസാന വാചകം ????

മയൂര said...

ഞാന്‍ ഇതിന്റെ ഒരു ലേറ്റസ്‌റ്റ് ഇരയാണ്, എല്ലാ അര്‍ഥത്തില്ലും...രണ്ടാമതോന്ന് ചിന്തിക്കാന്‍ ഇ പോസ്‌റ്റ് പ്രേരിപ്പികുന്നു...നന്ദി...

അനാഗതശ്മശ്രു said...

മൊബൈല്‍ ഫോണ്‍ പാട്ടു കൊണ്ട്‌ മയൂരക്കു എന്തു പറ്റാണു പറ്റിയത്‌

Unknown said...

‘അപരന്‌ കേള്‍വി സുഖത്തിനായി നാം മാസം 20-30 രൂപ മുടക്കി നമുക്കിഷ്ടപ്പെട്ട പാട്ട്‌ ബലമായി മറ്റുള്ളവരെ കേള്‍പ്പിക്കുന്നത്‌ വിരോധാഭാസം ആയിരിക്കുന്നു‘
വളരെ സത്യം.