Tuesday, July 15, 2008

ശശി മഹാരാജാവ്‌

ശശി മഹാരാജാവ്‌

ചതിയ്ക്കാത്ത ചന്തു എന്ന സിനിമയിലാണ്‌-പഴയ കൊട്ടാരക്കെട്ടിനകത്ത്‌ നിന്ന് സിനിമാ പ്രവര്‍ത്തകര്‍ സ്പെഷ്യല്‍ എഫക്ടുമായി നായികയെ രക്ഷപ്പെടുത്തുന്ന സീനില്‍ -

ഭിത്തിയില്‍ ഒരു രാജാവിന്റെ പോര്‍ട്രയിറ്റ്‌ കണ്ട്‌ ഒരാള്‍ ചോദിക്കുന്നു-'ഇതേത്‌ രാജാവിന്റെ പടം?'

കൊച്ചിന്‍ ഹനീഫ പറയുന്നു- "ഇതോ- തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശശി മഹാരാജാവ്‌"-


ശശി എന്ന വാക്ക്‌ എങ്ങിനെയോ മിമിക്രിക്കാരുടെ മഹാരാജാവിന്റെ നാമധേയം ആയി എന്ന് പിടികിട്ടിയിട്ടില്ല ഇതുവരെ.

പക്ഷേ ശശി മഹാരാജാവിനെ ഒാര്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട്‌-

ഇതോര്‍ക്കാന്‍ കാരണം-ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയില്‍ തമാശയാണ്‌-


Room for Rent ------------ --------
Contact : Palarivattom Sasi Mobile : 9786786991
Fax : 0463- 1233

email : Palari_Sasi@ hotmail.com


ഫ്ലാഷ്‌ ബാക്ക്‌

ഒരു രാത്രി പാലാരി വട്ടം ശശി കാട്ടില്‍ ഒറ്റപ്പെട്ടുപോയി-

അവന്റെ കയ്യില്‍ ആണെങ്കില്‍ ഒരു കത്തി മാത്രമേയുള്ളൂ.

അവന്‌ രാത്രി താമസിക്കന്‍ ഒരു ഷെല്‍ട്ടര്‍ വേണം-

പക്ഷെ കാട്ടില്‍ എവിടെ ഷെല്‍ട്ടര്‍-ഇനി എന്തു ചെയ്യും?

നിങ്ങള്‍ക്ക്‌ വല്ല idea യും ഉണ്ടോ?അറ്റ്ലീസ്റ്റ്‌ എയര്‍ട്ടെല്ലെങ്കിലും?

പക്ഷേ നമ്മുടെ ശശി ആരാ മോന്‍?

അവന്‍ കത്തിയെടുത്ത്‌ അടുത്തുള്ള മരത്തില്‍ വെട്ടി.

വെട്ടൊന്ന് മുറി രണ്ട്‌-

അങ്ങനെ ആ മുറിയില്‍ അവന്‍ താമസമാക്കി-പിന്നെ ഒരു മുറി ബാക്കി ഉണ്ടല്ലോ ?

ആ മുറി കൊടുക്കാന്‍ തീരുമാനിച്ചു -

( if anyone wants that room) പ്ലീസ്‌ contact