കഴിഞ്ഞ ദിവസം (27.01.08) സാംസ്കാരികം 2007 എന്ന പു.ക.സ.സയുടെ 3-ദിന ശില്‍പശാലയുടെ സമാപനസമ്മേളനം -
വയലാര്‍/ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കിട്ടിയ സേതുവിനെ ആദരിച്ചു-
അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ എനിക്ക് ഞാന്‍ അറിയുന്ന ബ്ലോഗ് എഴുത്തുകാരുടെ പേരുകള്‍ അദ്ദേഹം ഉച്ചഭാഷിണിയിലൂടെ പറയുന്നത് കേട്ടുള്ള സന്തോഷം അറിയിക്കാനാണ് ഈ പോസ്റ്റ്-
UAE യിലെ ബ്ലോഗര്‍മാരെ കണ്ട കാര്യം അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എഴുത്തിന്റെ വിവിധ മേഖലയെ സ്പര്‍ശിച്ചു പറഞ്ഞപ്പോള്‍ - വിശാല മനസ്കനേയും രാഗേഷിനേയും പോലുള്ളവരെ പറ്റി പറഞ്ഞപ്പോള്‍ - ബൈബിളിനെ സുന്ദരമായി സൈബര്‍ സ്പേസിലെത്തിച്ച കൈപ്പള്ളിയുടെ പേര് അദ്ദേഹത്തിന് ഓര്‍മ്മ വന്നില്ലെങ്കിലും (സദസ്സിലെ ഏക ബ്ലോഗറായ ഞാന്‍ കൈപ്പള്ളി കൈപ്പള്ളിയെന്ന് മനസ്സില്‍ പറഞ്ഞു, അടുത്തിരുന്ന സുഹൃത്തിനോട് പറഞ്ഞു). ആ ഹാര്‍ഡ് വര്‍ക്കിനെ മുക്തകണ്ഠം പ്രശംസിച്ചു.
ഒരു മുസ്ലീം യുവാവ് എക്കാലത്തേക്കുമായി ചിതലരിക്കാത്ത ബൈബിള്‍ ഉണ്ടാക്കാന്‍ എടുത്ത effort നെക്കുറിച്ചും-
എനിക്ക് ദഹിക്കാതെ പോയ ഒരു കാര്യം -
ബ്ലോഗര്‍മാരിലൊരാള്‍ പറഞ്ഞത്രേ-
ഇനി ഇതാണ് ഭാവിയിലെ എഴുത്ത്- നിങ്ങളെപ്പോലുള്ളവരുടെ എഴുത്തുകള്‍ (പ്രിന്റ്) 'ആരും വായിക്കാനില്ലാത്ത കാലം വരുന്നു'അതിനെ അദ്ദേഹം എതിര്‍ത്ത കാര്യവും പറഞ്ഞു-
ആരായിരിക്കും ആ ബ്ലോഗര്‍?