Sunday, May 27, 2007

അന്യ ഭാഷയില്‍ മലയാളിക്കും മലയാളത്തിനും പറ്റുന്നത്‌

രാജസ്ഥാനിലെ കോട്ടയില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്ന്‌ എത്തിയകാലം -
പരിചയപ്പെട്ട മലയാളികളുടെ ഹിന്ദിയില്‍ അഭയം തേടി ഹിന്ദി പഠിച്ചു വരു ന്നതേയുള്ളൂ.
എന്റെ സുഹൃത്ത്‌ പരമേശ്വരനും ഇതേ അവസ്ഥ -

ഒരു ഞായറാഴ്ച ഒരു സുഹൃത്ത്‌ പള്ളിയില്‍ പോകുമ്പോള്‍ ഹിന്ദുക്കളായ ഞങ്ങളെയും കൂട്ടി. പുതുമുഖങ്ങളായ ഞങ്ങളെ പള്ളീലച്ചന്‍ ശ്രദ്ധിച്ചുവോയെന്നറിയില്ല.
പ്രാര്‍ത്ഥനയും പ്രസംഗവും തുടങ്ങി കഴിഞ്ഞാണ്‌ ഞങ്ങള്‍ ഹാളിലെത്തിയത്‌.
അവിടുത്തെ പ്രത്യേകത ബൈബിള്‍ വാക്യങ്ങള്‍ ഹിന്ദിയില്‍ പറയുന്നതാണ്‌.
ഇടയ്ക്കിടെ അച്ചന്‍ പരമേശ്വര്‍ എന്ന്‌ വിളിക്കുമ്പോള്‍ എന്റെ സുഹൃത്ത്‌ ഞെട്ടി.
അയാള്‍ എന്നോട്‌ പറഞ്ഞു- - അയാള്‍ക്ക്്‌ എന്റെ പേര്‌ എങ്ങനെ മനസ്സിലായി?
എന്നെ തോണ്ടി. "നമുക്ക്‌ ഇവിടുന്ന് വലിയാം - അകൃസ്ത്യാനിയായ പരമേശ്വരനെ കൂട്ടി എന്തിനാ ഇതിനകത്ത്‌ കയറിയതെന്ന്‌ ചോദിച്ചതാണോ? "

പുറത്ത്‌ ഇറങ്ങിയപ്പോള്‍ സുഹൃത്ത്‌ വിശദീകരിച്ചപ്പോഴാണ്‌ ഞങ്ങളുടെ ശ്വാസം നേരെയായത്‌.
അവര്‍ ദൈവത്തിനെ 'പരമേശ്വര്‍' എന്നാണ്‌ പറയുന്നത്‌.

അടുത്ത സംഭവം - ലൈബ്രറിയില്‍ കാര്‍ഡ്‌ എടുക്കാന്‍ ചെന്നപ്പോള്‍ ലൈബ്രേറിയന്റെ അരികില്‍ മൂന്നു നാലു പേരുണ്ട്‌ -
ഞാന്‍ അടുത്തു ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു 'ശപ്പന്‍' -
എനിക്ക്‌ ദേഷ്യം തോന്നി-ഒരു കാരണവും ഇല്ലാതെ എന്നെ ഇങ്ങിനെ സംബോധന ചെയ്തതിന്‌.
എന്റെ അതൃപ്തി വര്‍ദ്ധിച്ചപ്പോള്‍ അയാള്‍ വീണ്ടും "നിന്നെയാ ഉവ്വേ" -
എനിയ്ക്ക്‌ ദേഷ്യം കലശലായി - എന്നെത്തെന്നെയാണ്‌ 'ശപ്പന്‍' എന്ന്‌ വിളിച്ചത്‌.

പിന്നീടാണ്‌ എനിയ്ക്ക്‌ മനസ്സിലായത്‌ ഛപ്പന്‍ (ഹിന്ദിയില്‍ 56) നിന്യാന്‍വെ (ഹിന്ദിയില്‍ 99) എന്നിവ അയാള്‍ കാര്‍ഡുകള്‍ നോക്കി നംബറിട്ടതാണെന്ന്‌ -
അന്യ ഭാഷകളില്‍ മലയാളിക്ക്‌ സംഭവിക്കുന്ന അപമാനചിന്ത പോലെ അന്യഭാഷക്കാര്‍ക്കും മലയാളത്തിലും ഇത്തരം അവസ്ഥ ഉണ്ടാവും.

Sunday, May 13, 2007

ഒരു ഇടിവെട്ടോര്‍മ്മ

(ഇത്‌ എന്റെ ഒരു സുഹൃത്തിന്റെ അനുഭവം... സ്ഥലം എടപ്പാള്‍)

ഒരു രാത്രി.
തുള്ളിക്കൊരു കുടം പോലത്തെ മഴ.

ഇറങ്ങി വെട്ടുന്ന ഇടിയും മിന്നലും.



















അമ്മയും അച്ഛനും ഉമ്മറത്ത്‌, ഞാന്‍ ഇടനാഴിയിലെ സോഫയില്‍ കിടക്കുന്നു മഴ ആസ്വദിച്ചുകൊണ്ട്‌
ആ നേരത്ത്‌ അമ്മയുടെ കയ്യിലൊരു ചൂലുമുണ്ട്‌.
പെട്ടെന്ന് ഇടനെഞ്ച്‌ പൊട്ടുമാറ്‌ ഉച്ചത്തില്‍ ഒരു ഇടിയും ഒപ്പം മിന്നലും.
കുറച്ചു നേരത്തേക്ക്‌ എങ്ങും നിശ്ശബ്ദത . കറന്റ്‌ പോയിരുന്നു.
മാഷിന്റെ വീട്ടിലുള്ളവരേ ഒന്നിവിടെ വരണേ എന്നൊരു നിലവിളി .
എവിടെ നിന്നാണെന്ന് ആദ്യം മനസ്സിലായില്ല.

പിന്നീട്‌ മനസ്സിലായി തൊട്ടടുത്ത വീട്ടില്‍ നിന്നാണെന്ന്.
ഞാനും അനിയനും ഓടി. ഇറങ്ങി വെട്ടുന്ന ഇടിയെ അവഗണിച്ചു കൊണ്ട്‌
ചെന്നു നോക്കുമ്പോള്‍ ഭീകരമായിരുന്നു കാഴ്ച.
അവിടുത്തെ അമ്മയെ താങ്ങി അച്ഛന്‍ ഇരുന്ന് നിലവിളിക്കുന്നു.
മക്കളെല്ലാവരും കൂട്ടക്കരച്ചില്‍.
അതിനിടെ ഏട്ടനെ കാണാനില്ലെന്ന് പറയുന്നത്‌ കേട്ടു. ഞാന്‍ മുറ്റത്തേക്ക്‌ ഓടി.
അതിലും ഭീകരമായിരുന്നു അത്‌, അവനെ ഞാന്‍ കോരിയെടുത്ത്‌ എന്റെ കൈത്തണ്ടയില്‍ കിടത്തി.
ബോഡിയിലെ ചൂട്‌ നഷ്ടപ്പെട്ടിരുന്നില്ല .
നാക്ക്‌ കടിച്ച്‌ പിടിച്ചിരുന്നു. അത്താഴം കഴിഞ്ഞ്‌ കിണ്ടിയുമായി കൈ കഴുകാന്‍ ഇറങ്ങിയതാണവന്‍.
പോയി.
എല്ലാം ശാന്തം.
അശാന്തിയില്‍ ബാക്കി കുറേപേര്‍.
ഒരു കല്യാണ വീട്ടില്‍ നിന്നും ചോറുണ്ണാതെ വീട്ടില്‍ അമ്മ കാത്തിരിക്കും എന്ന് പറഞ്ഞിറങ്ങിയതായിരുന്നു.

അതിനു ശേഷം എന്റെ അമ്മ ഇന്നും ഇടി മിന്നലുണ്ടായാല്‍ ഒരു ഈര്‍ക്കിലെങ്കിലും കയ്യില്‍ പിടിക്കും.
അമ്മ ഇപ്പോഴും വിശ്വസിക്കുന്നത്‌ ആ ചൂലാണ്‌ അമ്മയെ രക്ഷിച്ചതെന്ന്.
അമ്മ അങ്ങനെ ആശ്വസിക്കട്ടെ!




















ഇത്തിരി മിന്നല്‍ വിജ്ഞാനം

മിന്നലിന്‌ സെക്കന്റില്‍ 93000 മൈ ല്‍ ദൂരം സഞ്ചരിക്കാനാകും.
അതായത്‌ ഏകദേശം 150000 കിലോമീറ്റര്‍. മിന്നലിന്റെ താപനില ഏകദേശം 30000 ഡിഗ്രി സെന്റീഗ്രേഡും ഇത്‌ സൌരോപരിതലത്തിലെ താപനിലയേക്കള്‍ 4 മടങ്ങ്‌ കൂടുതലുമാണ്‌.

ഇടിയും മിന്നലും ഒരേ സമയത്താണ്‌ ഉണ്ടാകുന്നതെങ്കിലും പ്രകാശം ശബ്ദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ നാം മിന്നല്‍ ആദ്യം കാണുകയും ഇടിയുടെ ശബ്ദം പുറകേ കേള്‍ ക്കുകയും ചെയ്യുന്നു. മിന്നലിന്റെയും ഇടിയുടെയും ഇടക്കുള്ള സമയ ദൈര്‍ഘ്യം സെക്കന്റില്‍ കണക്കാക്കി അതിനെ 5 കൊണ്ട്‌ ഹരിച്ചാല്‍ എത്ര മൈ ല്‍ അകലെയാണ്‌ കാറ്റ്‌ രൂപപ്പെ'ട്ടിരിക്കുതെന്ന് മനസ്സിലാക്കാം.
കിലോമീറ്ററില്‍ ദൂരം കണക്കാക്കാന്‍ 3 കൊണ്ട്‌ ഹരിച്ചാല്‍ മതിയാകും

Sunday, May 6, 2007

ബ്ലോഗര്‍മാരുടെ കമന്റു പോലെ

മുംബൈയില്‍ ഒരു ഹൊര്‍ഡിംഗ്‌...

ഒരുമിടുക്കന്‍ കമന്റിട്ടു







ഒരു സ്മാര്‍ട്ട്‌ മിടുക്കന്‍ അതിന്മേലിട്ടു ഒന്നു










കടുക്കനിട്ടൊരു മിടുക്കന്‍ പിന്നീട്‌















അപ്പോള്‍ ജനം ഇടപെട്ടു....................."കൂടുതലാവുന്നൂ "



Tuesday, May 1, 2007

ബൂലോക ബിരിയാണി




ബൂലോക ബിരിയാണി
കളഞ്ഞു കിട്ടിയ പടം..
മണമടിക്കുന്നു ബൂലോകമാകെ...
ഉണ്ടാപ്രി ക്ഷമിക്കുക..