പാലക്കാട്- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന എന്‍ ജിനീയറിം ഗ് കോളേജ് തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.
വെള്ളാപ്പള്ളി പറഞ്ഞത് -പൂരത്തിന്റെ ലാഭം 2 നായര്‍ ദേവസ്വങ്ങള്‍ പങ്കിട്ടാല്‍ പോരാ-
അഥവാ മറ്റു ക്ഷേത്രങ്ങളുടെ പരിശ്രമത്തിന് നോക്കു കൂലി വാങ്ങുകയാണ് ഈ ദേവസ്വങ്ങള്‍ എന്ന്-
എന്നാല്‍ ഇതാ ഒരു കോളേജ് 'നോക്കുകൂലി' വാങ്ങിയത് നാല്‍പതിനായിരം രൂപപയോളം എന്നാണ് റിപ്പോര്‍ട്ട് -
നിജസ്ഥിതി കുട്ടികളോട് ചോദിച്ചു മനസ്സിലാക്കുക-
ഇനി കേട്ടകാര്യം പറയാം -
കോളേജ് അധികൃതര്‍ ബ്ലോഗിനെതിരെ മാന നഷ്ടക്കേസ് കൊടുക്കുമോ എന്നറിയില്ല-
ഈ കോളേജില്‍ ഒരു ദിവസം ഒരു കുട്ടി കോളേജില്‍ ഹാജരാകാതിരുന്നാല്‍ 100 രൂപ കൊടുക്കണം-ഫൈന്‍-ഈ സാധാരണ നിയമം (നിയമം ആരുടെ?)
പൂരം പ്രമാണിച്ച് ആ മേഖലയില്‍ നിന്ന് വരാതിരുന്നകുട്ടികള്‍ 400- നടുത്ത് വരും-
അപ്പോള്‍ കാശത്രെ ?
റിയാലിറ്റി ഷോ നടത്താതെ (sms) വാങ്ങാതെ എത്ര എത്ര കോണ്‍ ഫിഡന്റ്t ആയാണ് കുറേപ്പേര്‍ക്ക് കാശുണ്ടാകാനുള്ള വഴികള്‍
പൂരത്തിന് കോളടിച്ച കോളേജ്
പാലക്കാട്- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന എന്‍ ജിനീയറിം ഗ് കോളേജ് തൃശ്ശൂര്‍ പൂരം ആഘോഷിച്ചു.
Wednesday, April 30, 2008
Thursday, April 17, 2008
“ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം...
“ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുംള്ളതു.
മത്തായി എഴുതിയ സുവിശേഷം, അധ്യായം 5 .3
ഈ വരി ബൈബിളില്‍ ഉള്ളതാണു...
ഇതിന്റെ യഥാര്‍ ഥ അര്‍ ഥം ഇതുവരെ എനിക്കു മനസിലായിട്ടില്ല..
അറിവുള്ളവര്‍ സഹായിക്കുമൊ?
കൈപ്പള്ളിയുടെ ബൈബിളില്‍ അതിന്റെ വരികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണു..
http://bible.nishad.net/index.php?book_id=40&chapter_id=5&verse_id=3#3
മത്തായി എഴുതിയ സുവിശേഷം, അധ്യായം 5 .3
ഈ വരി ബൈബിളില്‍ ഉള്ളതാണു...
ഇതിന്റെ യഥാര്‍ ഥ അര്‍ ഥം ഇതുവരെ എനിക്കു മനസിലായിട്ടില്ല..
അറിവുള്ളവര്‍ സഹായിക്കുമൊ?
കൈപ്പള്ളിയുടെ ബൈബിളില്‍ അതിന്റെ വരികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണു..
http://bible.nishad.net/index.php?book_id=40&chapter_id=5&verse_id=3#3
Monday, April 7, 2008
ഒരു മതേതര ദൈവം
സ്ഥലം രാജസ്ഥാനിലെ വ്യവസായ നഗരം
ഓഫീസ് വിട്ട് വീട്ടിലേക്ക് അഞ്ച് കിലോമീറ്ററോളമുണ്ട്. സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം.
"ഭായ്സാബ്, ഏക് ലിഫ്റ്റ് ചാഹിയേ?"
"ആയിയേ"
അയാള്‍ പിന്നിലിരുന്നു. സഹപ്രവര്‍ത്തകന്‍ ദേവിശങ്കര്‍ ശര്‍മ-
കുറച്ചു ദൂരം പോയികഴിഞ്ഞപ്പോള്‍
"ഭായ്സാബ്, ഏക് മിനിട്ട്"
അയാള്‍ സ്കൂട്ടറില്‍ നിന്നിറങ്ങി.
റോഡരികില്‍ നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ചു. പിന്നെ വന്ന് സ്കൂട്ടറിന് പിന്നില്‍ കയറി.
ഏതെങ്കിലും ക്ഷേത്രം ആകും
ഇവര്‍ക്ക് നഗരപ്രാന്തങ്ങളില്‍ വെറുതെ കിടക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിലെ ഒരു മുറിയില്‍ പോലും ദേവപ്രതിഷ്ഠകള്‍ ഉണ്ടല്ലോ?
പിന്നീട് ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം അയാള്‍ എന്റെ സ്കൂട്ടറിന്റെ പിന്നില്‍ കയറി.
അയാള്‍ ബൈക്ക് കൊണ്ട് വരാത്ത ദിവസം.
അതേ സ്ഥലത്ത് അയാളിറങ്ങി കൈകൂപ്പി തൊഴുതു തിരിച്ച് സ്കൂട്ടറില്‍ കയറിയപ്പോള്‍ ഞാന്‍ തിരക്കി
"അവിടെ ഏതാ പ്രതിഷ്ഠ-?
ഹനുമാനോ ഗണപതിയോ?"
അയാള്‍ ചിരിച്ചുഎന്നിട്ട് പറഞ്ഞു
അത് ക്ഷേത്രമല്ല ഭായിസാബ്, അതറിയില്ലേ ഇവിടുത്തെ മഹാരാജാ ഭീംസിംഗ് ഹോസ്പിറ്റല്‍ (സര്‍ക്കാരിന്റെ ജില്ല ഹോസ്പിറ്റല്‍)"എന്റെ ഈ 'അസ്പതാല്‍ ദൈവം'
ആ ദൈവം കനിഞ്ഞാല്‍ അസുഖങ്ങള്‍ ഒന്നും വരില്ല.എനിക്കും - കുടുംബത്തിനും-
"ലോകത്തിലേറ്റവും ശക്തിയുള്ള ദൈവം അതാണ്.
മതവും ജാതിയും ഇല്ലാത്ത ദൈവം-
ആശുപത്രിചെലവുകളുടെ ഭീമസേനനെ ഓര്‍ത്താല്‍ ആ ദൈവത്തെ താനേ വണങ്ങിപോകും
എനിക്കും ആ മതേതരദൈവത്തെ ഇഷ്ടമായി-മനുഷ്യജാതിയില്‍ പിറന്നവര്‍ക്കും ഇഷ്ടമാവും - തീര്‍ച്ച
(ഏപ്രില്‍ നാലിലെ രാഷ്ട്ര ദീപികയില്‍ ഈ കുറിപ്പു വന്നപ്പോള്‍ )
Wednesday, March 19, 2008
ഈ പരസ്യം ശ്രദ്ധിക്കുക

നമ്മുടെ നാടിനെ എങ്ങോട്ടോ കൊണ്ടു പോകുന്ന പരസ്യം ...
കാണാത്തവര്‍ ശ്രദ്ധിക്കുക....
ഈപരസ്യം ആണ്‍ പൂവാലന്മാര്‍ ക്കൊ?
അതോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണുങ്ങള്‍ മാത്രം ????
പെണ്‍ കുട്ടികളേ ക്ഷോഭിക്കുക...............
..ഈ പരസ്യം ഇവിടത്തെ സാമൂഹ്യപരിസ്ഥിതിക്കും നീതിന്യായ വ്യവസ്ഥക്കും എതിരായ്ണെന്നു ആരു അവരെ പറഞ്നു മനസ്സിലാക്കും ?
അതോ ഇങ്ങിനെ തന്നെ പോകട്ടെ എന്നൊ?
ഇം ഗ്ലീഷ് റ്റീചറുടെ ഭര്‍ ത്താവ്, ജൂലിയറ്റിന്റെ അച്ഛന്‍ സഹോദരന്‍ ,പഴയ ഗേള്‍ ഫ്രണ്ടിന്റെ ഭര്‍ ത്താവു ഇവരൊക്കെ വിശാലഹൃദയരാവട്ടെ...
Wednesday, March 12, 2008
ഒരു സിനിമാ ക്വിസ്
കിലുക്കം എന്ന ചിത്രത്തിലെ ഒരു വീഡിയൊ ശ്രദ്ധിക്കുക
ഈ രം ഗത്തിലെ നായകനെയും ഉപനായകനെയും എല്ലാവര്‍ ക്കും അറിയാം..
മൂന്നാമത്തെ ആള്‍ ആരാണു ?
അന്നു അത്ര പ്രശസ്തനായിരുന്നില്ലെങ്കിലും
ഇന്നു ആള്‍ അറിയപ്പെടുന്ന പേരിന്റെ ഉടമയാണു
Saturday, February 16, 2008
ഈ പടം കാണുക

മറ്റൊന്നും തോന്നരുത്
ഒരു സുന്ദര സ്വപ്നവും
പേടിസ്വപ്നവും
വ്യത്യാസപ്പെട്ടതു
എവിടെ വെച്ചാണു?
2007 നും 2008 നും ഇടക്കു
നോക്കിയപ്പോള്‍ കണ്ടു ആ വ്യത്യാസം
ബെനസീര്‍ ഭൂട്ടോയുടെ ആ ചുവന്ന ലിപ്സ്റ്റിക്...
( ഈ രചന ഒരു ദുരന്തത്തെ ലളിതവല്‍ക്കരിച്ചതല്ല...18 നു നടക്കുന്ന പാക് ഇലക്ഷനില്‍ പോലും മറന്നു പോയതു ...ആ വധത്തിന്റെ പിറ്റേന്നുപല പത്രങ്ങളും പ്രസിധീകരിച്ച ആ ചിത്രം ഓ ര്‍ ക്കുക
.പ്രസ്തുത സമ്മേളമത്തിനു പോകും മുന്‍പു ബെനസീര്‍ ചുണ്ടില്‍ ചുവപ്പു ചേര്‍ക്കുന്ന് ചിത്രം...
ആ ലളിതവല്‍ ക്കരണത്തെ എങ്ങനെ ആര്‍ ക്കു തോല്‍പ്പിക്കാനാവും ?)
മറ്റൊന്നും തോന്നരുതു
(മനോരമ 28 -12-2007 പാലക്കാട് എഡിഷനില്‍ വന്ന ചിത്രവും നെറ്റില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതും )
Tuesday, January 29, 2008
സേതു ബ്ലോഗര്‍മാരെക്കുറിച്ച് പാലക്കാട്ട്.......
കഴിഞ്ഞ ദിവസം (27.01.08) സാംസ്കാരികം 2007 എന്ന പു.ക.സ.സയുടെ 3-ദിന ശില്‍പശാലയുടെ സമാപനസമ്മേളനം -
വയലാര്‍/ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കിട്ടിയ സേതുവിനെ ആദരിച്ചു-
അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ എനിക്ക് ഞാന്‍ അറിയുന്ന ബ്ലോഗ് എഴുത്തുകാരുടെ പേരുകള്‍ അദ്ദേഹം ഉച്ചഭാഷിണിയിലൂടെ പറയുന്നത് കേട്ടുള്ള സന്തോഷം അറിയിക്കാനാണ് ഈ പോസ്റ്റ്-
UAE യിലെ ബ്ലോഗര്‍മാരെ കണ്ട കാര്യം അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എഴുത്തിന്റെ വിവിധ മേഖലയെ സ്പര്‍ശിച്ചു പറഞ്ഞപ്പോള്‍ - വിശാല മനസ്കനേയും രാഗേഷിനേയും പോലുള്ളവരെ പറ്റി പറഞ്ഞപ്പോള്‍ - ബൈബിളിനെ സുന്ദരമായി സൈബര്‍ സ്പേസിലെത്തിച്ച കൈപ്പള്ളിയുടെ പേര് അദ്ദേഹത്തിന് ഓര്‍മ്മ വന്നില്ലെങ്കിലും (സദസ്സിലെ ഏക ബ്ലോഗറായ ഞാന്‍ കൈപ്പള്ളി കൈപ്പള്ളിയെന്ന് മനസ്സില്‍ പറഞ്ഞു, അടുത്തിരുന്ന സുഹൃത്തിനോട് പറഞ്ഞു). ആ ഹാര്‍ഡ് വര്‍ക്കിനെ മുക്തകണ്ഠം പ്രശംസിച്ചു.
ഒരു മുസ്ലീം യുവാവ് എക്കാലത്തേക്കുമായി ചിതലരിക്കാത്ത ബൈബിള്‍ ഉണ്ടാക്കാന്‍ എടുത്ത effort നെക്കുറിച്ചും-
എനിക്ക് ദഹിക്കാതെ പോയ ഒരു കാര്യം -
ബ്ലോഗര്‍മാരിലൊരാള്‍ പറഞ്ഞത്രേ-
ഇനി ഇതാണ് ഭാവിയിലെ എഴുത്ത്- നിങ്ങളെപ്പോലുള്ളവരുടെ എഴുത്തുകള്‍ (പ്രിന്റ്) 'ആരും വായിക്കാനില്ലാത്ത കാലം വരുന്നു'അതിനെ അദ്ദേഹം എതിര്‍ത്ത കാര്യവും പറഞ്ഞു-
ആരായിരിക്കും ആ ബ്ലോഗര്‍?
Subscribe to:
Posts (Atom)
