Tuesday, May 11, 2010

ബൂലോകത്തിന്റെ ഈപെണ്‍കവി

ബൂലോകത്തിന്റെ ഈപെണ്‍കവിയെ അവസാനം പ്രിന്റ്‌ മീഡിയയിലെ
പ്രസിദ്ധ നിരൂപകന്‍ പ്രശം സിച്ചു കലാകൌമുദിയിലെ അക്ഷര ജാലകം പംക്തിയില്‍ എഴുതിയ വിവരം അറിയുക..

സ്കാന്‍ ചെയ്ത കലാകൌമുദി പേജു കാണുക

അനന്യമായ ചില ഫ്ലാഷുകള്‍ ഡോണയുടെ വരികളില്‍ കാണാത്തവര്‍ ബ്ലോഗു വായനക്കാരില്‍ ഉണ്ടാവില്ല എന്നെനിക്കു തീര്‍ ച്ചയാണു

എല്ലാവരുടെയും പ്രിയംകരിയായ
ഈ ബ്ലോഗര്‍ ഉയങ്ങളിലെത്താന്‍ ആശംസകള്‍ നേരുന്നു..

Sunday, November 15, 2009

ബ്രഹ്മാണ്ഡചിത്രം .....




ബ്രഹ്മാണ്ഡചിത്രം .....
അന്യ ഭാഷാചിത്രങ്ങള്‍ മലയാളത്തില്‍ കാശ് വാരുന്നു .
ഒരു പരസ്യ വാചകം കാണൂപോസ്റ്ററുക്ളുടെ പഴയ പ്രതാപം , മൈക് അനൌണ്സ്മെന്റുകള്‍ നിന്നെങ്കിലും തുടരുന്നു.
വാക്യം ശ്രധ്ധിക്കുക

(പാലക്കാട്ടെ ഒരു വെയിറ്റിം ഗ് ഷെഡ്ഡില്‍ കണ്ട പോസ്റ്ററിലൊന്നു ..)

നാലു ലോകോത്തര അവാര്‍ ഡുകള്‍ കരസ്ഥമാകിയ ബ്രഹ്മാണ്ഡചിത്രം .....
പുരാതന കാലത്തെ അല്പവസ്ത്ര ധാരികളായ സുന്ദരന്മാരുടെഉം സുന്ദരിമാരുടേയും കഥ






Tuesday, November 10, 2009

ഇവരാരാകും ?

ഇവരാരാകും ?

രണ്ടു പേര്‍ കണ്ടുമുട്ടി

അ ന്യോന്യം കൈ കുലുക്കി

ഒരാള്‍ : 'യു ആര്‍ ഫൈന്‍ ' ;ഹൌ ആം ഐ ? "

മറ്റെ ആള്‍ ' 'ഫൈന്‍ ..വെല്‍ കം ..മെല്‍ കൌ '


ഇവരാരാകും ?
കവികള്‍ ?ബ്ളൊഗര്‍ മാര്‍ ?സൈക്യാട്രിസ്റ്റ്സ്?

Thursday, October 8, 2009

കാള 'പെറ്റാണോ'?

കാള പെറ്റെന്നുകേട്ടപ്പോള്‍ കയറെടുക്കുന്ന മലയാളി..

പെറ്റ് എന്ന ഓമന ജീവികളില്‍ കാള പെടുമോ എന്ന് മനേകയോട്തന്നെ ചോദിക്കണം


കാള പെടുക്കും എന്നു മാത്രം അറിയാമെന്നു വിമത ബുദ്ധിജീവിഅതിന്റെ ഔട്പുട്ടാണു മൂത്രം എന്നും അരുളിച്ചെയ്തുകാള മൂത്രം പോലെ പിന്നെയും എന്തൊക്കെയോ പറഞ്ഞു


കയറെടുത്തു ആത്മഹത്യക്കാണു ഓടിപ്പോകുന്നത് എന്നു ചാനല്‍ ഓബീ വാനുകള്‍ ക്കു മാത്രമേ അറിയൂ..


അത്യാഗ്രഹികളായ അവര്‍ എത്ര നല്ല ഡിജിറ്റല്‍ ക്വളിറ്റിയിലാണുനാവു വെളിയിലായ ശവത്തിന്റെ ക്ളോസപ്പു കാട്ടുന്നത്!


ഈ ശവങ്ങള്‍ ക്കും ശവികള്‍ ക്കും ഒക്കെ ജീവന്‍ തിരിച്ചു കിട്ടാന്ജീവന്‍ റ്റീവിയോടു പ്രാര്‍ ഥിക്കാം -- എല്ലാവര്ക്കും എപ്പോഴും സ്തുതി

Tuesday, September 15, 2009

മൂന്നു രചനകള്‍

മൂന്നു രചനകള്‍

എന്റെ മൂന്നു കഥകള്‍ മൂന്നു മാഗസീനുകളില്‍ ഒരേ സമയം ...
ദയവായി വായിക്കുക..



ഇ-പത്രതിലെ മഞ്ഞയില്‍ ... കളിമ്പം
..


ജ്യോതി സ്സില്‍ ... ഒറ്റമൂലി
..


നാട്ടുപച്ചയില്‍ ... വണ്‍ സ് മോര്‍ ..

----

Wednesday, August 19, 2009

ആക്സിഡന്റ്

ആക്സിഡന്റ് സം ഭവിച്ചതിനു ശേഷം ...

പോലീസുകാരനോടു ഞാന്‍ പറഞ്ഞു...

എനിക്കു തോന്നുന്നതു മറ്റേ വാഹനത്തിന്റെ

ഡ്രൈവര്‍ മദ്യപിച്ചുണ്ടായിരുന്നു എന്നു..

അയാള്‍ എന്നൊടു പറഞ്ഞു...

ആ വാഹനം ഒരു പശു ആയിരുന്നെന്ന്.............................

Thursday, July 23, 2009

സൂര്യ റ്റീവിയില്‍ പൊന്‍പുലരി എന്ന പ്രഭാത പരിപാടിയിലെ അതിഥിയായി

സൂര്യ റ്റീവിയില്‍ പൊന്‍പുലരി എന്ന പ്രഭാത പരിപാടിയിലെ അതിഥിയായി അരമണിക്കൂര്‍ സംസാരിച്ച വീഡിയോ ദൃശ്യങ്ങള്‍...

യൂ റ്റ്യൂബിലൂടെ...

ബ്ലോഗിനെ പറ്റിയും അല്‍പ്പ സ്വല്‍പ്പം അറിയാവുന്നതു പറഞ്ഞതും...

സൂര്യ റ്റീവിയില്‍ കാണാന്‍ കഴിയാത്തവര്‍ ക്കു വേണ്ടി....




വീഡിയൊ കഷ്ണം ഒന്ന്


വീഡിയൊ കഷ്ണം രണ്ട്‌

വീഡിയൊ കഷ്ണം മൂന്ന്

വീഡിയൊ കഷ്ണം നാലു


വീഡിയൊ കഷ്ണം അഞ്ച്‌

വീഡിയൊ കഷ്ണം ആറു