രാജസ്ഥാനിലെ കോട്ടയില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്ന് എത്തിയകാലം -
പരിചയപ്പെട്ട മലയാളികളുടെ ഹിന്ദിയില്‍ അഭയം തേടി ഹിന്ദി പഠിച്ചു വരു ന്നതേയുള്ളൂ.
എന്റെ സുഹൃത്ത് പരമേശ്വരനും ഇതേ അവസ്ഥ -
ഒരു ഞായറാഴ്ച ഒരു സുഹൃത്ത് പള്ളിയില്‍ പോകുമ്പോള്‍ ഹിന്ദുക്കളായ ഞങ്ങളെയും കൂട്ടി. പുതുമുഖങ്ങളായ ഞങ്ങളെ പള്ളീലച്ചന്‍ ശ്രദ്ധിച്ചുവോയെന്നറിയില്ല.
പ്രാര്‍ത്ഥനയും പ്രസംഗവും തുടങ്ങി കഴിഞ്ഞാണ് ഞങ്ങള്‍ ഹാളിലെത്തിയത്.
അവിടുത്തെ പ്രത്യേകത ബൈബിള്‍ വാക്യങ്ങള്‍ ഹിന്ദിയില്‍ പറയുന്നതാണ്.
ഇടയ്ക്കിടെ അച്ചന്‍ പരമേശ്വര്‍ എന്ന് വിളിക്കുമ്പോള്‍ എന്റെ സുഹൃത്ത് ഞെട്ടി.
അയാള്‍ എന്നോട് പറഞ്ഞു- - അയാള്‍ക്ക്് എന്റെ പേര് എങ്ങനെ മനസ്സിലായി?
എന്നെ തോണ്ടി. "നമുക്ക് ഇവിടുന്ന് വലിയാം - അകൃസ്ത്യാനിയായ പരമേശ്വരനെ കൂട്ടി എന്തിനാ ഇതിനകത്ത് കയറിയതെന്ന് ചോദിച്ചതാണോ? "
പുറത്ത് ഇറങ്ങിയപ്പോള്‍ സുഹൃത്ത് വിശദീകരിച്ചപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെയായത്.
അവര്‍ ദൈവത്തിനെ 'പരമേശ്വര്‍' എന്നാണ് പറയുന്നത്.
അടുത്ത സംഭവം - ലൈബ്രറിയില്‍ കാര്‍ഡ് എടുക്കാന്‍ ചെന്നപ്പോള്‍ ലൈബ്രേറിയന്റെ അരികില്‍ മൂന്നു നാലു പേരുണ്ട് -
ഞാന്‍ അടുത്തു ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു 'ശപ്പന്‍' -
എനിക്ക് ദേഷ്യം തോന്നി-ഒരു കാരണവും ഇല്ലാതെ എന്നെ ഇങ്ങിനെ സംബോധന ചെയ്തതിന്.
എന്റെ അതൃപ്തി വര്‍ദ്ധിച്ചപ്പോള്‍ അയാള്‍ വീണ്ടും "നിന്നെയാ ഉവ്വേ" -
എനിയ്ക്ക് ദേഷ്യം കലശലായി - എന്നെത്തെന്നെയാണ് 'ശപ്പന്‍' എന്ന് വിളിച്ചത്.
പിന്നീടാണ് എനിയ്ക്ക് മനസ്സിലായത് ഛപ്പന്‍ (ഹിന്ദിയില്‍ 56) നിന്യാന്‍വെ (ഹിന്ദിയില്‍ 99) എന്നിവ അയാള്‍ കാര്‍ഡുകള്‍ നോക്കി നംബറിട്ടതാണെന്ന് -
അന്യ ഭാഷകളില്‍ മലയാളിക്ക് സംഭവിക്കുന്ന അപമാനചിന്ത പോലെ അന്യഭാഷക്കാര്‍ക്കും മലയാളത്തിലും ഇത്തരം അവസ്ഥ ഉണ്ടാവും.
Sunday, May 27, 2007
Sunday, May 13, 2007
ഒരു ഇടിവെട്ടോര്‍മ്മ
(ഇത് എന്റെ ഒരു സുഹൃത്തിന്റെ അനുഭവം... സ്ഥലം എടപ്പാള്‍)
ഒരു രാത്രി.
തുള്ളിക്കൊരു കുടം പോലത്തെ മഴ.
ഇറങ്ങി വെട്ടുന്ന ഇടിയും മിന്നലും.

അമ്മയും അച്ഛനും ഉമ്മറത്ത്, ഞാന്‍ ഇടനാഴിയിലെ സോഫയില്‍ കിടക്കുന്നു മഴ ആസ്വദിച്ചുകൊണ്ട്
ആ നേരത്ത് അമ്മയുടെ കയ്യിലൊരു ചൂലുമുണ്ട്.
പെട്ടെന്ന് ഇടനെഞ്ച് പൊട്ടുമാറ് ഉച്ചത്തില്‍ ഒരു ഇടിയും ഒപ്പം മിന്നലും.
കുറച്ചു നേരത്തേക്ക് എങ്ങും നിശ്ശബ്ദത . കറന്റ് പോയിരുന്നു.
മാഷിന്റെ വീട്ടിലുള്ളവരേ ഒന്നിവിടെ വരണേ എന്നൊരു നിലവിളി .
എവിടെ നിന്നാണെന്ന് ആദ്യം മനസ്സിലായില്ല.
പിന്നീട് മനസ്സിലായി തൊട്ടടുത്ത വീട്ടില്‍ നിന്നാണെന്ന്.
ഞാനും അനിയനും ഓടി. ഇറങ്ങി വെട്ടുന്ന ഇടിയെ അവഗണിച്ചു കൊണ്ട്
ചെന്നു നോക്കുമ്പോള്‍ ഭീകരമായിരുന്നു കാഴ്ച.
അവിടുത്തെ അമ്മയെ താങ്ങി അച്ഛന്‍ ഇരുന്ന് നിലവിളിക്കുന്നു.
മക്കളെല്ലാവരും കൂട്ടക്കരച്ചില്‍.
അതിനിടെ ഏട്ടനെ കാണാനില്ലെന്ന് പറയുന്നത് കേട്ടു. ഞാന്‍ മുറ്റത്തേക്ക് ഓടി.
അതിലും ഭീകരമായിരുന്നു അത്, അവനെ ഞാന്‍ കോരിയെടുത്ത് എന്റെ കൈത്തണ്ടയില്‍ കിടത്തി.
ബോഡിയിലെ ചൂട് നഷ്ടപ്പെട്ടിരുന്നില്ല .
നാക്ക് കടിച്ച് പിടിച്ചിരുന്നു. അത്താഴം കഴിഞ്ഞ് കിണ്ടിയുമായി കൈ കഴുകാന്‍ ഇറങ്ങിയതാണവന്‍.
പോയി.
എല്ലാം ശാന്തം.
അശാന്തിയില്‍ ബാക്കി കുറേപേര്‍.
ഒരു കല്യാണ വീട്ടില്‍ നിന്നും ചോറുണ്ണാതെ വീട്ടില്‍ അമ്മ കാത്തിരിക്കും എന്ന് പറഞ്ഞിറങ്ങിയതായിരുന്നു.
അതിനു ശേഷം എന്റെ അമ്മ ഇന്നും ഇടി മിന്നലുണ്ടായാല്‍ ഒരു ഈര്‍ക്കിലെങ്കിലും കയ്യില്‍ പിടിക്കും.
അമ്മ ഇപ്പോഴും വിശ്വസിക്കുന്നത് ആ ചൂലാണ് അമ്മയെ രക്ഷിച്ചതെന്ന്.
അമ്മ അങ്ങനെ ആശ്വസിക്കട്ടെ!

ഇത്തിരി മിന്നല്‍ വിജ്ഞാനം
മിന്നലിന് സെക്കന്റില്‍ 93000 മൈ ല്‍ ദൂരം സഞ്ചരിക്കാനാകും.
അതായത് ഏകദേശം 150000 കിലോമീറ്റര്‍. മിന്നലിന്റെ താപനില ഏകദേശം 30000 ഡിഗ്രി സെന്റീഗ്രേഡും ഇത് സൌരോപരിതലത്തിലെ താപനിലയേക്കള്‍ 4 മടങ്ങ് കൂടുതലുമാണ്.
ഇടിയും മിന്നലും ഒരേ സമയത്താണ് ഉണ്ടാകുന്നതെങ്കിലും പ്രകാശം ശബ്ദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ നാം മിന്നല്‍ ആദ്യം കാണുകയും ഇടിയുടെ ശബ്ദം പുറകേ കേള്‍ ക്കുകയും ചെയ്യുന്നു. മിന്നലിന്റെയും ഇടിയുടെയും ഇടക്കുള്ള സമയ ദൈര്‍ഘ്യം സെക്കന്റില്‍ കണക്കാക്കി അതിനെ 5 കൊണ്ട് ഹരിച്ചാല്‍ എത്ര മൈ ല്‍ അകലെയാണ് കാറ്റ് രൂപപ്പെ'ട്ടിരിക്കുതെന്ന് മനസ്സിലാക്കാം.
കിലോമീറ്ററില്‍ ദൂരം കണക്കാക്കാന്‍ 3 കൊണ്ട് ഹരിച്ചാല്‍ മതിയാകും

Sunday, May 6, 2007
ബ്ലോഗര്‍മാരുടെ കമന്റു പോലെ
Tuesday, May 1, 2007
Wednesday, April 25, 2007
വിഷുകൈനീട്ടം ( event management style )
വിഷുകൈനീട്ടം 2007
2007 ലെ വിഷുവിനൊരു പ്രത്യേകതയുണ്ടായിരുന്നു.
കുട്ടികള്‍ക്ക് വിഷുകൈനീട്ടം വൈകി.
വിഷുവിന് കൊടുക്കാനിരുന്നവര്‍ 5 ദിവസത്തേക്ക് നീട്ടിവച്ചു-എന്താണെന്നോ?
ആരോ പറഞ്ഞിരിക്കുന്നു- അക്ഷയ ത്രിതീയ ദിനം ദാനം ചെയ്യാന്‍ നല്ല ദിവസം ആണെന്ന്.
ദാനം കൊടുക്കുന്നവര്‍ക്ക് ഐശ്വര്യമാവും എന്ന്-
പാവം കുട്ടികള്‍ - വിഷുവിന് കണ്ട് ചിരിച്ച മുതിര്‍ന്നവര്‍ മറുചിരി കൈനീട്ടമായി നീട്ടി
- 20-ാം തീയതി വരെ കാത്തിരുന്ന് വീണ്ടും വീട്ടിലവതരിച്ചിരിക്കുന്നു-
എല്ലാം പ്രതിഫലം നോക്കിയും സമയം നോക്കിയും -
വെറുതെയാവരുത് ഒന്നും -
ദാനം കിട്ടിയ പശുവിന് പല്ലുകളില്ല. - അല്ലെങ്കില്‍ പല്ലേയുള്ളൂ -

Monday, April 16, 2007
ബ്ലൊഗര്‍മാര്‍ക്കറിയാന്‍
I guess you must have read this news of Narayanamurthy and the National Anthem.
If not, heres someextracts from the DEccan Herald for you.
Dont worry,,,,, he has apologised.
It seems we never learn...
.============ ========= ========= ========= =====
National anthem could make foreigners at Infy uneasy:
Narayana Murthy, Infosys
DH News Service Mysore:
"We had arranged for five people to sing the anthem.But then we cancelled it as we have foreigners onboardhere. They should not be embarrassed while we sing theanthem," said Infosys chief mentor Narayana Murthy.
As per the protocol, the national anthem was playedtwice at Infosys campus here as President A P J AbdulKalam stepped in and out -- the only difference being,it sounded like a bad arrangement of musical notes. Inother words, the anthem, which should command theutmost respect from all true-blue Indians, did not getits due, from whoever was responsible -- the speakersat the do or the person who ‘orchestrated’ it.
Which made many wonder: Among the 5,000 employees,most of them Indians, wasn’t there a decent group ofsingers who could sing the anthem of the countrywithout discomfiting its first citizen?
When the media posed this question to Infosys ChiefMentor N R Narayana Murthy after the event, he said:“Indeed, we had arranged for five people to sing theanthem. But then we cancelled it as we have foreignersonboard here. They should not be embarrassed while wesing the anthem.”
‘Super campuses’
Then what is India-based Infosys doing to enhance theimage of India apart from ‘creating wealth andbuilding super campuses’? “We will correct it nexttime,” was all Mr Murthy had to say, clearly riled bythe mention.
Meanwhile, just as the “band” national anthem (playedon keyboard) was played towards the end of theprogramme, President Kalam sang along with child-likeenthusiasm while others barely moved their lips.
Somebody was heard, asking: “Was it too much to paydue attention to the revered symbols of the nationjust so that a small percentage of foreign traineesdon’t get fidgety”.
-----------------------------------------
ആരും തിരക്കില്‍ ശ്രദ്ധിക്കാതെ പോയ വലിയ വാര്‍ത്ത

Monday, April 2, 2007
മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാള്‍ക്ക്
നമ്മുടെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നയാള്‍ക്ക് പാട്ടുകള്‍ കേള്‍ക്കാനുള്ള സംവിധാനം ഒരുക്കാന്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ (ബി.എസ്.എന്‍.എല്‍ അടക്കം) കാശ് വാങ്ങുന്നത് സാര്‍വത്രികമായിരിക്കുന്നു.
അപരന് കേള്‍വി സുഖത്തിനായി നാം മാസം 20-30 രൂപ മുടക്കി നമുക്കിഷ്ടപ്പെട്ട പാട്ട് ബലമായി മറ്റുള്ളവരെ കേള്‍പ്പിക്കുന്നത് വിരോധാഭാസം ആയിരിക്കുന്നു.
മരണവാര്‍ത്തയറിയിക്കാനോ പരീക്ഷാതോല്‍വിയോ അസുഖകരമായ മറ്റൊരു വാര്‍ത്തയോ പറയുന്നയാളെ കോമഡിപ്പാട്ടും, രാഗബോധമില്ലാത്ത പാട്ടും കേള്‍പ്പിക്കുന്ന അരോചകത്വത്തെ സര്‍ക്കാര്‍ ചിലവില്‍ പ്രമോട്ട് ചെയ്യണമായിരുന്നോ?
എനിക്ക് മറ്റൊരു സജെഷന്‍ ഉണ്ട് -
ഞാന്‍ പ്രമോട്ട് ചെയ്യുന്ന പാട്ട് ഹിറ്റാക്കുന്നതില്‍ ഞാന്‍ വഹിക്കുന്ന പങ്കിന് പാട്ട് വില്‍പനക്കാരോ കോപ്പി റൈറ്റുകാരോ എനിക്കു പ്രതിഫലം തരേണ്ടതല്ലേ?
അതിന് ബി.എസ്.എന്‍.എല്‍ പോലുള്ള സര്‍വ്വീസ് പ്രൊവൈഡര്‍മാരുമായി ചര്‍ച്ചചെയ്ത് പാട്ടുവില്‍പനക്കാരോ സിനിമാ നിര്‍മ്മാതാക്കളോ ഈ ഫീസ് ഒഴിവാക്കിത്തരാന്‍ തയ്യാറാവണം

Subscribe to:
Posts (Atom)